HOME » NEWS » Buzz » WAITRESS RECEIVED A TIP OF RS 5500 FOR SPILLING GRAVY ON BRIDES MOTHER IN LAWS DRESS HERES WHY AA

വിവാഹ ദിവസം അമ്മായിയമ്മയുടെ വസ്ത്രത്തിൽ കറി ഒഴിച്ചു: വെയിട്രസിന് 5500 രൂപ ടിപ്പ് നൽകി വധു

ഒറ്റരാത്രികൊണ്ട് വൈറലായ വീഡിയോ ഇതിനകം 450,000 പേർ കണ്ടു കഴിഞ്ഞു. 103,000 ലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ദി മിറർ റിപ്പോർട്ട് ചെയ്തു

News18 Malayalam | news18-malayalam
Updated: April 17, 2021, 12:59 PM IST
വിവാഹ ദിവസം അമ്മായിയമ്മയുടെ വസ്ത്രത്തിൽ കറി ഒഴിച്ചു: വെയിട്രസിന് 5500 രൂപ ടിപ്പ് നൽകി വധു
News18
  • Share this:
വിവാഹങ്ങൾ ആളുകൾ ഏറ്റവും മനോഹരമാക്കുന്ന ആഘോഷങ്ങളാണ്. വധൂവരന്മാരും അതിഥികളും ഏറ്റവും മനോഹരമായി വസ്ത്രങ്ങൾ അണിയുന്ന ദിവസം കൂടിയാണ് വിവാഹം. എന്നാൽ വധൂവരന്മാരുടെ വസ്ത്രങ്ങളായിരിക്കണം വിവാഹ ദിനത്തിലെ ഏറ്റവും വലിയ ആകർഷണം. വിദേശ രാജ്യങ്ങളിൽ വധു അണിയുന്ന വെളുത്ത വസ്ത്രം മറ്റാരും ധരിക്കരുതെന്നാണ് കരുതുന്നത്. എന്നാൽ ഒരു വിവാഹ ചടങ്ങിൽ വെയിട്രസായ തനിയ്ക്ക് സംഭവിച്ച രസകരമായ ഒരു കാര്യത്തെക്കുറിച്ചാണ് ടിക്ക് ടോക്കിൽ ഒരു യുവതി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും ഈ വീഡിയോയാണ്. വധുവിന്റെ അമ്മായിയമ്മയുടെ വസ്ത്രത്തിൽ കറി വീണതാണ് രസകരമായ സംഭവങ്ങൾക്ക് തുടക്കം.

Also Read 'നാച്ചുറൽ ആയ അഭിനയം'; തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപു എന്ന് കേരള പൊലീസ്

@Chloe_beeee എന്ന ടിക്ക് ടോക്കറാണ് ഒരു വിവാഹത്തിന് സെർവിംഗ് ലേഡി ആയി ജോലി ചെയ്തപ്പോൾ സംഭവിച്ച രസകരമായ കാര്യം ടിക്ക് ടോക്കിലൂടെ പങ്കുവച്ചത്. ഭക്ഷണം വിളമ്പുന്നതിനിടെ ചൂടുള്ള കറിപ്പാത്രം വരന്റെ അമ്മയുടെ ദേഹത്ത് വീഴുകയും വസ്ത്രത്തിൽ മുഴുവൻ കറിയാകുകയും ചെയ്തു. ഭാഗ്യത്തിന് അവരുടെ ദേഹം പൊള്ളിയില്ല. വീട് അടുത്തായതിനാൽ വസ്ത്രം മാറാൻ അവർ വീട്ടിലേയ്ക്ക് പോയി. എന്നാൽ തന്റെ കൈയിൽ നിന്ന് സംഭവിച്ച അബദ്ധമോർത്ത് ക്ലോ കരയാൻ തുടങ്ങി.

വസ്ത്രം നശിപ്പിച്ചതിനെ തുടർന്ന് വലിയ വഴക്ക് കേൾക്കുമെന്ന് കരുതിയെങ്കിലും കാര്യങ്ങൾ വിപരീതമായാണ് സംഭവിച്ചത്. കാരണം അമ്മായിയമ്മയുടെ വസ്ത്രത്തിൽ കറി വീണതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് നവവധു തന്നെയാണ്. കറി ദേഹത്ത് വീഴ്ത്തിയതിന് ക്ലോയുടെ കൈ പിടിച്ച് ഷേയ്ക്ക് ഹാൻഡ് നൽകി 55 ഡോളർ ടിപ്പും നൽകി. തന്റെ വിവാഹ ദിനത്തിൽ അമ്മായിയമ്മ വെളുത്ത വസ്ത്രം ധരിച്ചത് വധുവിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതാണ് ടിപ്പ് നൽകാൻ കാരണം.

Also Read ഓണ്‍ലൈന്‍ പാര്‍ലമെന്റ് യോഗത്തില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ട് കനേഡിയന്‍ എംപി; പിന്നാലെ ക്ഷമാപണം

ഒറ്റരാത്രികൊണ്ട് വൈറലായ വീഡിയോ ഇതിനകം 450,000 പേർ കണ്ടു കഴിഞ്ഞു. 103,000 ലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ദി മിറർ റിപ്പോർട്ട് ചെയ്തു. എന്നാൽ ക്ലോയ്ക്ക് സംഭവിച്ച അബദ്ധത്തിന് ശേഷമാണോ ടിപ്പ് ലഭിച്ചതെന്ന് ചിലർ സംശയം പ്രകടിപ്പിച്ചു.

യുപിയിൽ നിന്ന് വ്യത്യസ്തമായ ഒരു പരാതി കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. ഇത് വാർത്തകളിൽ നിറയുകയും ചെയ്തു. അമ്മായിമ്മയ്ക്കെതിരെ മരുമകളാണ് പൊലീസിൽ പരാതി നൽകിയത്. പരാതി കേട്ട പൊലീസ് ആദ്യമൊന്ന് അമ്പരന്നു. അമ്മായിയമ്മ പഴകിയ ഭക്ഷണങ്ങൾ നൽകുന്നുവെന്നായിരുന്നു മരുമകളുടെ പരാതി. ഇത് കഴിച്ച് തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുവെന്നും യുവതി പൊലീസിനോട് പരാതിയായി പറഞ്ഞു. പഴകിയ ഭക്ഷണം കഴിച്ച് തനിക്ക് മതിയായെന്നും അമ്മായിയമ്മ മുഴുവൻ സമയവും ടെലിവിഷന് മുന്നിൽ ഇരിപ്പാണെന്നുമാണ് യുവതി പറയുന്നത്. മരുമകളുടെ പരാതി കള്ളമാണെന്നാണ് അമ്മായിയമ്മയുടെ നിലപാട്. താൻ ഭക്ഷണം ഉണ്ടാക്കുമ്പോൾ മരുമകൾ സഹായിക്കില്ലെന്നും ഏത് സമയവും മൊബൈലിൽ നോക്കിയിരിപ്പാണെന്നുമാണ് അമ്മായിയമ്മയുടെ പരാതി.
Published by: Aneesh Anirudhan
First published: April 17, 2021, 12:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories