നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ മാന്‍ ഓഫ് മാച്ച്; 12 ദിവസത്തെ ക്വറന്റീന് ശേഷം പുറത്തു വന്നപ്പോള്‍ ആരാധകര്‍ ഞെട്ടി

  ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ മാന്‍ ഓഫ് മാച്ച്; 12 ദിവസത്തെ ക്വറന്റീന് ശേഷം പുറത്തു വന്നപ്പോള്‍ ആരാധകര്‍ ഞെട്ടി

  '12 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി, എന്റെ ഷേവിങ് ബ്ലേഡ് ഞാന്‍ കണ്ടെത്തി' എന്ന അടിക്കുറിപ്പോട് കൂടിയാണ് വസിം ചിത്രം പങ്കു വെച്ചിരിക്കുന്നത്.

  Credit: Twitter

  Credit: Twitter

  • Share this:
   ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റിവേഴ്‌സ് സ്വിങ്ങ് ബൗളര്‍മാരില്‍ ഒരാളായ പാക് ഇതിഹാസം വസിം അക്രമിന്റെ കൗതുകം നിറഞ്ഞ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കഷണ്ടിയും ഇരു വശങ്ങളിലും നരച്ച തലമുടിയുമായി, മീശയുമില്ലാതെ വയസനായ വ്യക്തിയുടെ ലുക്കിലാണ് വസിം അക്രം എത്തിയിരിക്കുന്നത്.


   താരം പോസ്റ്റ് ചെയ്ത ചിത്രം വളരെപെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ വസിം തന്റെ ആരാധകരെ രസിപ്പിക്കുന്നത് സ്ഥിരം കാഴ്ചയാണെങ്കിലും ഇത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.


   ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ എന്തെന്നാല്‍ പത്ത് മാസത്തെ ഇടവേളക്ക് ശേഷം ഓസ്‌ട്രേലിയയില്‍ തന്റെ കുടുംബത്തോടൊപ്പം ചേരാന്‍ എത്തിയതാണ് വസിം അക്രം. തന്റെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ വിവരം ആരാധകരെയും വീട്ടുകാരെയും കൗതുകകരമായ രീതിയില്‍ അറിയിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു രീതി തിരഞ്ഞെടുത്തത്.


   '12 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി, എന്റെ ഷേവിങ് ബ്ലേഡ് ഞാന്‍ കണ്ടെത്തി' എന്ന അടിക്കുറിപ്പോട് കൂടിയാണ് വസിം ചിത്രം പങ്കു വെച്ചിരിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ ശക്തമായ ചട്ടങ്ങള്‍ പിന്തുടരുന്ന ഒരു രാജ്യമാണ് ഓസ്‌ട്രേലിയ. വെസ്റ്റ് ഇന്‍ഡീസിലും ബംഗ്ലാദേശിലും പര്യടനം കഴിഞ്ഞെത്തിയ ഓസ്‌ട്രേലിയയുടെ ദേശീയ ക്രിക്കറ്റ് ടീം അംഗങ്ങള്‍ അഡ്‌ലെയ്ഡിലെ ഒരു ഹോട്ടലില്‍ രണ്ടാഴ്ചത്തെ ക്വാറന്റൈനില്‍ ആണ്.


   വസിം അക്രം എത്രയും പെട്ടെന്ന് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കുടുംബത്തോടൊപ്പം ചേരാന്‍ അതീവ വ്യഗ്രത കാണിച്ചിരുന്നു. ക്വാറന്റൈന്‍ സമയങ്ങളില്‍ വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങളുമെല്ലാം അദ്ദേഹം ആരാധകരോടൊപ്പം പങ്കുവെച്ചിരുന്നു. കാര്യങ്ങള്‍ എന്തൊക്കെ ആയാലും രസകരമായ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. 'നല്ല ബൗണ്‍സ് ഉള്ള പിച്ച് ആണ്, കുറച്ച് പുല്ല് മാത്രമേ ഉള്ളൂ' എന്നാണ് ട്വിറ്ററില്‍ ഒരു യൂസറുടെ പ്രതികരണം. ആരാധകര്‍ അവരുടേതായ രീതിയില്‍ എഡിറ്റ് ചെയ്ത ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നുണ്ട്.
   Published by:Sarath Mohanan
   First published: