നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Viral Video | റൺവേയിൽ വെച്ച് ടയർപൊട്ടി; വിമാനം തള്ളി നീക്കുന്ന യാത്രക്കാരുടെ വീഡിയോ വൈറൽ

    Viral Video | റൺവേയിൽ വെച്ച് ടയർപൊട്ടി; വിമാനം തള്ളി നീക്കുന്ന യാത്രക്കാരുടെ വീഡിയോ വൈറൽ

    നേപ്പാളിൽ സർവീസ് നടത്തുന്ന താര എയർലൈൻസിന്റെ ഭാരം കുറഞ്ഞ ചെറുവിമാനമാണ് ആൾക്കാർ റൺവേയിൽ നിന്നും തള്ളി നീക്കുന്നത്

    (Credits: Twitter/@PLA_samrat)

    (Credits: Twitter/@PLA_samrat)

    • Share this:
      സോഷ്യൽ മീഡിയയിൽ നിത്യേന നിരവധി രസകരമായ വീഡിയോകൾ എത്താറുണ്ട്. ഇവയിൽ പലതും വൈറലായി ട്രെൻഡിങ്ങിൽ ഇടം പിടിക്കാറുമുണ്ട്. അങ്ങനെയൊരു രസകരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വാഹനങ്ങൾ തള്ളുന്നതിന്റെ വിവിധ വീഡിയോകൾ നാം കണ്ടിട്ടുണ്ട്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ഇന്ധനം തീർന്നു പോകുകയോ ചെയ്യുന്ന അവസരങ്ങളിൽ വാഹനങ്ങൾ അതായത് കാറുകൾ ബൈക്കുകൾ ലോറികൾ അടക്കം തള്ളിക്കൊണ്ട് പോകുന്ന വീഡിയോകൾ പതിവ് കാഴ്ചയാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി റൺവേയിൽ നിന്ന് വിമാനം ഒരു കൂട്ടം ആളുകൾ ചേർന്ന് തള്ളി നീക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

      വിമാനം തള്ളിക്കൊണ്ട് പോകുകയോ എന്ന് നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. പ്രചരിക്കുന്ന വീഡിയോ നടന്ന സംഭവമാണോയെന്ന് സംശയിച്ചേക്കാം. എന്നാൽ സംഭവം സത്യമാണ്. നേപ്പാളിലെ ഒരു വിമാനത്താവളത്തിൽ നിന്നാണ് ഒരു കൂട്ടം ആളുകൾ വിമാനം റൺവേയിൽ നിന്നും തള്ളി നീക്കുന്ന അതിശയിപ്പിക്കുന്ന കാഴ്ച പുറത്തു വന്നത്. വിമാനത്തിന്റെ ടയറുകൾ പൊട്ടിയതിനെത്തുടർന്നാണ് യാത്രക്കാർ റൺവേയിലേക്ക് വിമാനം തള്ളുന്നത്


      നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 700 കിലോമീറ്റർ അകലെയുള്ള പടിഞ്ഞാറൻ നേപ്പാളിലെ സുദുർപഷ്‌ചിം പ്രവിശ്യയിലെ കോൾട്ടിയിലെ ബജുറ വിമാനത്താവളത്തിലെ സംഭവമാണ് പ്രചരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. വീഡിയോയിൽ ചെറു വിമാനമാണ് യാത്രക്കാർ തള്ളി നീക്കുന്നത്. ഭാരം കുറഞ്ഞ താര എയർ വിമാനത്തെയാണ് റൺവേയിലൂടെ യാത്രക്കാർ തള്ളി നീക്കുന്നത്.

      സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോ ഇതിനകം ട്രെൻഡിങ് ലിസ്റ്റിൽ ഇടംനേടി. 55,000-ത്തിലധികം തവണയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ആളുകൾ ഇതുവരെ കണ്ടത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. “ഒരു പക്ഷേ നമ്മുടെ നേപ്പാളിൽ മാത്രം!” എന്നാണ് വീഡിയോ കണ്ട ഒരു ഉപയോക്താവ് ട്വിറ്ററിൽ കുറിച്ചത്. “സൂപ്പർ. കഠിനാധ്വാനികളും ഒത്തൊരുമയുള്ളവരുമായ നേപ്പാളികളെ ഞാൻ എപ്പോഴും ബഹുമാനിക്കുന്നു. എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.



      നേപ്പാളിലെ ഒരു പ്രാദേശിക വാർത്താ പോർട്ടലിന്റെ റിപ്പോർട്ട് പ്രകാരം 9NAEV രജിസ്ട്രേഷൻ നമ്പറുള്ള താര എയർലൈൻസിന്റേതാണ് തകരാറിലായ വിമാനം. ടയർ പൊട്ടി റൺവേയുടെ മധ്യത്തിൽ വിമാനം കുടുങ്ങിയതിനാൽ മറ്റ് വിമാനങ്ങൾക്കുള്ള വഴി തടസ്സപ്പെട്ടു. അതിനാൽ, യാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് റൺവേയിൽ നിന്ന് വിമാനത്തെ പുറത്തേക്ക് എത്തിക്കുകയായിരുന്നു.

      ഹംലയിലെ സിമിക്കോട്ടിൽ നിന്നാണ് വിമാനം ബജുറ വിമാനത്താവളത്തിൽ ഇറങ്ങിയത്. റൺവേയിൽ നിന്ന് ടാക്‌സിവേയിലെത്തിയപ്പോൾ വിമാനത്തിന്റെ പിൻ ടയർ പൊട്ടുകയായിരുന്നു. യാത്രക്കാരും സുരക്ഷാ ഉദോഗസ്ഥരും ചേർന്ന് വിമാനം തള്ളി നീക്കിയ ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തിൽ സുരക്ഷിതമായി യാത്രയാക്കി. സാങ്കേതിക തകരാറുകൾ എല്ലാം പരിശോധിച്ച് മാറ്റിയ ശേഷം വിമാനം വീണ്ടും റൺവേയിലിറക്കി.
      Published by:Naveen
      First published:
      )}