• HOME
  • »
  • NEWS
  • »
  • buzz
  • »
  • ബൈക്കിലെത്തിയ പൊലീസുകാരനെ പോത്ത് കുത്തിവീഴ്ത്തി; റോഡിലൂടെ വലിച്ചിഴച്ചു

ബൈക്കിലെത്തിയ പൊലീസുകാരനെ പോത്ത് കുത്തിവീഴ്ത്തി; റോഡിലൂടെ വലിച്ചിഴച്ചു

ഇടിച്ചിട്ടശേഷവും അരിശം തീരാതെ, പോത്ത്, പൊലീസുകാരനെ റോഡിലൂടെ മീറ്ററുകളോളം ദൂരം വലിച്ചിഴയ്ക്കുകയും ചെയ്തു. 

Buffalo attack

Buffalo attack

  • Last Updated :
  • Share this:
    കാൺപുർ: ബൈക്കിലെത്തിയ പൊലീസുകാരനെ പോത്ത് ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ സാംബാലിലെ ഒരു പൊലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം. ബൈക്കിൽ വരുകയായിരുന്ന പൊലീസുകാരനെ പോത്ത് തലകൊണ്ട് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിച്ചിട്ടശേഷവും അരിശം തീരാതെ, പോത്ത്, പൊലീസുകാരനെ റോഡിലൂടെ മീറ്ററുകളോളം ദൂരം വലിച്ചിഴയ്ക്കുകയും ചെയ്തു.

    പിന്നീട് ആളുകൾ ഒടിക്കൂടിയതോടെയാണ് പോത്ത് അവിടെനിന്ന് ഓടിപ്പോയത്. ഗുരുതരമായി പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തിനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു. അറുക്കാനായി എത്തിച്ച പോത്ത് കശാപ്പ് ശാലയിൽനിന്ന് വിരണ്ടോടുകയായിരുന്നു.

    പൊലീസുകാരനെ പോത്ത് ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. ഓടിച്ചുകൊണ്ടുവന്ന ബൈക്കിനെ പോത്ത് കൊമ്പുകൊണ്ട് കുത്തിമറിക്കുന്നതും പിന്നീട് റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യകതമാണ്.

    അടുത്തിടെ ഒരു സിംഹത്തെ ഒരു കൂട്ടം എരുമകൾ പിന്തുടർന്ന് ഓടിക്കുന്നതിന്റെ വീഡിയോ ഐ‌എഫ്‌എസ് ഉദ്യോഗസ്ഥൻ സൂസന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രവും അതിവേഗം വൈറലായിരുന്നു. ഐക്യവും വിജയവും എങ്ങനെയാണ് പര്യായമെന്ന് വിശദീകരിച്ചുകൊണ്ടാണ് നന്ദ ഈ ക്ലിപ്പ് പങ്കിട്ടത്. കന്നുകാലിക്കൂട്ടം രണ്ട് സിംഹങ്ങൾക്കെതിരെ അണിനിരന്നതോടെ അവർ പിൻവാങ്ങുകയായിരുന്നു.
    You may also like:സ്വവർഗ്ഗാനുരാഗികൾക്കായുള്ള ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; യുവാവിനെ വിളിച്ചു വരുത്തി കൊള്ളയടിച്ചു [NEWS]'എ രഞ്ജിത്ത് സിനിമ': വ്യത്യസ്ത പേരുമായി ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം [NEWS] ആന്ധ്രാപ്രദേശിൽ 'പ്രസിഡന്റ് മെഡൽ' ബ്രാൻഡിൽ മദ്യം; മുഖ്യമന്ത്രിക്കെതിരെ തെലുഗുദേശം പാർട്ടി [NEWS]
    വയലിൽ മേയുകയായിരുന്ന എരുമകളെ ആക്രമിക്കാൻ രണ്ട് സിംഹങ്ങൾ തയ്യാറെടുക്കുന്നതോടെ വീഡിയോ ആരംഭിക്കുന്നത്. സിംഹങ്ങൾ മുന്നോട്ട് നീങ്ങുകയും എരുമകളുടെ അടുത്തേക്കു എത്തുകയും ചെയ്യുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന മുഴുവൻ എരുമകളും ഒരുമിച്ച് സിംഹങ്ങൾക്കെതിരെ തിരിയുന്നു. രക്ഷയില്ലാതെ സിംഹങ്ങൾ അവിടെനിന്ന് ഓടിരക്ഷപെടുകയും ചെയ്യുന്നു. ഇതാണ് നന്ദ പങ്കുവെച്ച വീഡിയോയിലുണ്ടായിരുന്നത്.
    Published by:Anuraj GR
    First published: