നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | ചോക്ലേറ്റിൽ ഭീമൻ തിമിംഗലം; പാചകവിദഗ്ദ്ധന്റെ നിർമാണ വീഡിയോ വൈറൽ

  Viral Video | ചോക്ലേറ്റിൽ ഭീമൻ തിമിംഗലം; പാചകവിദഗ്ദ്ധന്റെ നിർമാണ വീഡിയോ വൈറൽ

  ചോക്ലേറ്റ് തിമിംഗലത്തെ കണ്ട് അമ്പരന്ന ഒട്ടേറെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ തങ്ങളുടെ പ്രതികരണങ്ങളാല്‍ കമന്റ് സെക്ഷന്‍ നിറച്ചു

  • Share this:
   'പാചകം എന്നത് ഒരു കല'യാണെന്നത് പലരും ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്. മനോഹരമായ ശില്പങ്ങള്‍ കൊത്തുന്നതുപോലെയോ അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പോലെയോ എന്ന ഒരര്‍ത്ഥത്തിലാവില്ല ആ പ്രയോഗം നടത്തിയിരിക്കുക. എന്നാല്‍ ഒരു ചോക്ലേറ്റിയറും പേസ്ട്രി ഷെഫും ആയ അമൗറി ഗ്യൂച്ചോണിന്റെ പാചക സൃഷ്ടികളെ അത്തരം പ്രയോഗങ്ങളോട് ചേര്‍ത്ത് നിര്‍ത്താവുന്നതാണ്. പാചകത്തിലൂടെയാണ് അദ്ദേഹം തന്റെ ശില്പങ്ങളും ചിത്രങ്ങളും ഒക്കെ നിര്‍മ്മിച്ചെടുക്കുന്നത്. രുചിയുള്ള ഭക്ഷണങ്ങള്‍ തയ്യാറാക്കുക മാത്രമല്ല, അത് മനോഹരമായ രൂപത്തില്‍ അവതരിപ്പിക്കുന്നതിലും പ്രസിദ്ധനാണ് അമൗറി ഗിച്ചോണ്‍.

   സോഷ്യല്‍ മീഡിയയില്‍ അമൗറി ഗ്യൂച്ചോണിന്റെ പാചക കലയ്ക്ക് ലക്ഷകണക്കിന് ആരാധകരുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പാചക സൃഷ്ടി ഒരു ഭീമന്‍ ചോക്ലേറ്റ് തിമിംഗലമാണ്. ഈ ഭീമന്‍ ചോക്ലേറ്റ് തിമിംഗലത്തിന്റെ നിര്‍മ്മാണത്തിന്റെ ദൃശ്യങ്ങള്‍ ഷെഫ് അമൗറി ഗ്യൂച്ചോണ്‍ തന്റെ ഇന്‍സ്റ്റാഗ്രമാലും പങ്കുവെച്ചിരുന്നു. പാലും ഡാര്‍ക്ക് ചോക്ലേറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച 90 പൗണ്ട് (ഏകദേശം 40.8233 കിലോഗ്രാം) 'റിയലിസ്റ്റിക്' തിമിംഗലത്തെ നാല് ദിവസം കൊണ്ടാണ് അദ്ദേഹം നിര്‍മ്മിച്ചത്. നാല് ദിവസത്തെ ചോക്ലേറ്റ് തിമിംഗലത്തിന്റെ നിര്‍മ്മാണം രണ്ടര മിനിറ്റുനുള്ളില്‍ ഉള്‍ക്കൊള്ളുന്ന വീഡിയോയായിട്ടാണ് ഷെഫ് പങ്കുവച്ചത്.

   ചാരനിറത്തിലുള്ള ഒരു വലിയ കടല്‍ത്തിമിംഗലത്തെ നിര്‍മ്മിക്കുന്നതിനായി ഷെഫ്, ഉരുകിയ ചോക്ലേറ്റ് ചേരുവകള്‍ കലര്‍ത്തുന്ന രംഗത്തോടെയാണ് വീഡിയോ ദൃശ്യം ആരംഭിക്കുന്നത്. അരികുകള്‍ ചെത്തി ഒരുക്കിയും തിമിംഗലത്തിന്റെ ചിറകുകള്‍, കണ്ണുകള്‍, വാല്‍ എന്നിവ സ്വന്തം കൈകൊണ്ട് രൂപകല്പന ചെയ്തും ടെക്സ്ചറുകള്‍ കൊത്തിയെടുത്തും വെല്‍ഡിംഗ് മെഷീന്‍, പേപ്പര്‍, ചോക്ലേറ്റ് ഷീറ്റുകള്‍, കളിമണ്ണ് പോലെയാക്കിയ ചോക്ലേറ്റ് എന്നിവ ഉപയോഗിച്ചും അദ്ദേഹം ഈ സമുദ്രജീവിയുടെ ശില്‍പം തയ്യാറാക്കി. ശില്‍പം തയ്യാറായതിനുശേഷം പാലും ചാരനിറത്തിലുള്ള സിറപ്പും തളിച്ച് തിമിംഗലത്തിന് യഥാര്‍ത്ഥ ചര്‍മ്മത്തിന്റെ ഘടന നല്‍കി.

   തിമിംഗലത്തിന്റെ തിളക്കവും ചെതുമ്പലും ഒക്കെയായിട്ടുള്ള ആ ചര്‍മ്മം അതിനെ ഒരു യഥാര്‍ത്ഥ തിമിംഗലത്തോട് സാദൃശ്യമുള്ളതാക്കിത്തീര്‍ക്കുന്നുണ്ട് . ''90 പൗണ്ട് ഭാരമുള്ള ഈ കൂറ്റന്‍ തിമിംഗലം പാലും ഡാര്‍ക്ക് ചോക്ലേറ്റും ഉപയോഗിച്ച് 4 ദിവസം കൊണ്ട് നിര്‍മ്മിച്ചതാണ്. യഥാര്‍ത്ഥമെന്ന് ഇതിന്റെ ചര്‍മ്മം എനിക്ക് ഇഷ്ടപ്പെട്ടു'' എന്നാണ് ദൃശ്യം പങ്കിട്ടുകൊണ്ട് ഗ്യൂച്ചോണ്‍ എഴുതിയത്. ഒക്ടോബര്‍ 27ന് പങ്കുവെച്ച വീഡിയോ ഇതിനകം ഏഴേകാല്‍ ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു.

   ചോക്ലേറ്റ് തിമിംഗലത്തെ കണ്ട് അമ്പരന്ന ഒട്ടേറെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ തങ്ങളുടെ പ്രതികരണങ്ങളാല്‍ കമന്റ് സെക്ഷന്‍ നിറച്ചു. ഈ കലാസൃഷ്ടികള്‍ കഴിക്കാറുണ്ടോ എന്നാണ് ഒരു ഉപയോക്താവ് ഗ്യൂച്ചോണിനോട് ചോദിച്ചത്. മറ്റൊരാള്‍ എഴുതി, 'നിങ്ങളില്‍ ഒരു മികച്ച ശില്പിയുണ്ട്'. വെറൊരാള്‍ കുറിച്ചത്, 'ദൈവമേ, ഇത് എത്ര മനോഹരമാണ്!' എന്നായിരുന്നു.

   ഗ്യൂച്ചോണ്‍ മുമ്പും താന്‍ നിര്‍മ്മിച്ച നിര്‍മ്മിച്ച അതിശയകരമായ ചില ഹൈപ്പര്‍-റിയലിസ്റ്റിക് മധുരപലഹാരങ്ങളുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. അടുത്തിടെ പാലും ചോക്ലേറ്റുകളും ഉപയോഗിച്ച് ഒരു ഭീമന്‍ കടല്‍ ഡ്രാഗണെ ആയിരുന്നു അദ്ദേഹം തയ്യാറാക്കിയത്. ഓഗസ്റ്റ് 26 ന് പങ്കിട്ട ആ വീഡിയോ മൂന്ന് ലക്ഷത്തിലധികം ലൈക്കുകളാണ് നേടിയത്. ഇത് മാത്രമല്ല, 90 പൗണ്ട് ചോക്ലേറ്റ് റോബോട്ടിനെയും 50 പൗണ്ട് ഭാരമുള്ള ഒരു ചോക്ലേറ്റ് കഴുകനെയും ഒക്കെ നിര്‍മ്മിച്ച് അദ്ദേഹം നെറ്റിസണ്‍സിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
   Published by:Jayashankar AV
   First published:
   )}