• HOME
 • »
 • NEWS
 • »
 • buzz
 • »
 • Dog | ഇരുപത്തിയൊന്ന് ദിവസങ്ങൾക്ക് ശേഷം വളര്‍ത്തുനായയെ തിരികെ കിട്ടി; കണ്ണ് നനയിക്കുന്ന വീഡിയോ വൈറൽ

Dog | ഇരുപത്തിയൊന്ന് ദിവസങ്ങൾക്ക് ശേഷം വളര്‍ത്തുനായയെ തിരികെ കിട്ടി; കണ്ണ് നനയിക്കുന്ന വീഡിയോ വൈറൽ

21 ദിവസത്തെ വേർപാട്, ഒടുക്കം വളർത്തുനായ തിരിച്ചെത്തി. തിരിച്ചുകിട്ടിയത് ജീവൻ തന്നെയെന്ന മട്ടിൽ ടാൻസു യിജിൻ.

 • Share this:
  മനുഷ്യനും (human) നായയും (dog) തമ്മിലുള്ള ബന്ധത്തെ (relationship) സംബന്ധിച്ച പല കഥകളും വാര്‍ത്തകളില്‍ (news) നിറയാറുണ്ട്. വേട്ടയാടാനും കാലികളെ മേയ്ക്കാനും വീട് (house) സംരക്ഷിക്കാനും എല്ലാം പണ്ട് മുതല്‍ മനുഷ്യര്‍ നായ്ക്കളെ ഉപയോഗിച്ചിരുന്നു. എല്ലാക്കാലത്തും നമ്മുടെ പ്രിയപ്പെട്ട വളര്‍ത്തു മൃഗം തന്നെയാണ് നായകള്‍.

  വളരെ ബുദ്ധിയുള്ള മൃഗം കൂടിയാണ് ഇവ. മനുഷ്യന്റെ വികാരങ്ങളെപ്പോലും മണത്തിലൂടെ തിരിച്ചറിയാന്‍ ഇവയ്ക്ക് സാധിക്കും എന്ന കണ്ടുപിടുത്തങ്ങളും പുറത്തു വന്നിട്ടുണ്ട്. വളര്‍ത്തു നായകളും അവയുടെ ഉടമസ്ഥരും തമ്മില്‍ എപ്പോഴും വളരെ ആഴത്തിലുള്ള ബന്ധം ഉണ്ടാകാറുണ്ട്. കളഞ്ഞു പോയ നായയെ തിരികെ കിട്ടിയ ഒരാളുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ടാന്‍സു യിജിന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  ഗെയ്റ്റിനടുത്തു നിന്ന് ഓടി വരുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. തന്റെ ഉടമസ്ഥയെ കണ്ടതും നായ സന്തോഷത്തോടെ അവരുടെ കൈകളിലേയ്ക്ക് ചാടുന്നു. കുറേ തവണ അവരെ നക്കി തന്റെ സന്തോഷം പ്രകടിപ്പിക്കുന്നു. ഉടമസ്ഥയായ സ്ത്രീയും മുട്ടില്‍ ഇരുന്ന് നായയെ കെട്ടിപ്പിടിയ്ക്കുകയും കരയുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

  കാണാതായ നായയെ ഇരുപത്തിയൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഉടമയ്ക്ക് തിരികെ കിട്ടിയത്. വികാര നിര്‍ഭരമായ ഈ കൂടിച്ചേരൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മൃഗങ്ങള്‍ക്ക് സ്‌നേഹമുള്ള നല്ലൊരു മനസ്സുണ്ടെന്ന് ചിലര്‍ ഈ വീഡിയോയയ്ക്ക് താഴെ കമന്റ് ചെയ്തു. 'സ്‌നേഹത്തെ തോല്‍പ്പിക്കാനാകില്ല' എന്നായിരുന്നു മറ്റൊരു കമന്റ്. നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

  ഒരു നായക്കൊപ്പം 48,000 കിലോമീറ്ററുകള്‍ താണ്ടിയ ഒരു യുവാവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. ന്യൂ ജേഴ്‌സി സ്വദേശിയായ ടോം സുര്‍സിച്ച് എന്ന യുവാവും സവന്ന എന്ന നായയും 2015 ല്‍ ആരംഭിച്ച യാത്രയാണ് അടുത്തിടെ അവസാനിച്ചത്. കഴിഞ്ഞ ഏഴു വര്‍ഷക്കാലത്തിനിടെ പല ഭൂഖണ്ഡങ്ങളും സന്ദര്‍ശിച്ച ശേഷമാണ് ഈ മടങ്ങി വരവ്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഇവരുടെ യാത്രക്ക്. ഈ 48,000 കിലോമീറ്ററും ഇവര്‍ കാല്‍നടയായാണ് സഞ്ചരിച്ചത്.

  ഒരു സ്ലീപ്പിംഗ് ബാഗ്, ഒരു ലാപ്ടോപ്പ്, ഒരു ഡിഎസ്എല്‍ആര്‍ ക്യാമറ, ഹൈക്കിംഗ് ഗിയര്‍, ഭക്ഷണം സൂക്ഷിക്കാനുള്ള സംവിധാനം തുടങ്ങിയ കാര്യങ്ങളുമായാണ് ടോം തന്റെ ഇരുപത്തിയാറാം വയസില്‍ യാത്ര ആരംഭിച്ചത്. പനാമയില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. ടെക്സാസിലെ ഓസ്റ്റിനില്‍ വെച്ചാണ് ടോം സവന്ന എന്ന പെണ്‍ നായയെ കണ്ടത്. അപ്പോള്‍ മുതല്‍ അവളെയും ഒപ്പം കൂട്ടി.

  പല സ്ഥലങ്ങളിലും ക്യാംപ് ചെയ്തപ്പോള്‍ സവന്ന കൂടെയുള്ളതിനാല്‍ തനിക്ക് കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെട്ടിട്ടുണ്ടെന്ന് ടോം പറഞ്ഞിരുന്നു. ''അവളുടെ സാന്നിധ്യം അതിശയിപ്പിക്കുന്നതായിരുന്നു. ചില നിമിഷങ്ങള്‍ പങ്കുവയ്ക്കാന്‍ കൂടെ ആരെങ്കിലുമുണ്ടാകുന്നത് സന്തോഷകരമാണ്'' ടോം പറഞ്ഞു.
  Published by:Amal Surendran
  First published: