വഴി തെറ്റി വന്ന പ്രാവിന് ദാഹജലം നൽകി കൊച്ചുകുട്ടി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ കാണാം
ഒരു സ്റ്റീൽ സ്പൂണിൽ വെള്ളം നിറച്ച്, ഗ്രില്ലിന് ഇടയിലൂടെയാണ് ആൺകുട്ടി പ്രാവിന് അത് നൽകുന്നത്.
News18
- News18 Malayalam
- Last Updated: April 10, 2021, 10:47 AM IST
പല തരത്തിലുള്ള മൃഗങ്ങളുടേയും പക്ഷികളുടേയും വീഡിയോകൾ ഇന്റർനെറ്റിൽ വൈറൽ ആകാറുണ്ട്. വളർത്തുമൃഗങ്ങളും മറ്റും യജമാനന്മാരുമൊത്ത് കളിക്കുന്നതും മറ്റും ആളുകൾ ഏറെ കാണുകയും അത് വൈറൽ ആക്കാറുമുണ്ട്. ഇപ്പോൾ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വഴി തെറ്റി വന്ന പ്രാവിന് ഒരു കുട്ടി വെള്ളം നൽകുകയാണ്.
പല മൃഗസംരക്ഷണ സംഘടനകളും ആളുകളും അവരവരുടെ വീടുകളുടെ പുറത്ത് അല്ലെങ്കിൽ ബാൽക്കണിയിൽ ഒരു പാത്രം വെള്ളം സൂക്ഷിക്കാൻ നിർദ്ദേശിക്കുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ വീടുകളിലേക്ക് വരുന്ന പക്ഷികൾക്കും മറ്റും ആവശ്യമായ ദാഹജലം ലഭിക്കുന്നു. പല സ്ഥലങ്ങളിൽ നിന്നായി വഴി തെറ്റി വരുന്നതും അല്ലാത്തതുമായ പക്ഷികൾക്ക് വെള്ളം കൂടുതൽ ആവശ്യമായി വരും. Also Read 'ബാറ്റ് കൊണ്ട് കാറിന്റെ മിറർ തല്ലിപ്പൊട്ടിച്ചു'; കളിക്കളത്തിലെ മാന്യന്റെ നടുറോട്ടിലെ ‘ഗുണ്ടായിസം’
അടുത്തിടെ വൈറലായിരിക്കുന്ന വീഡിയോയിൽ ഒരു ചെറിയ കുട്ടി ഒരു പ്രാവിന് ബാൽക്കണി വഴി വെള്ളം കൊടുക്കുകയാണ്. ക്ഷീണിച്ചിരിക്കുന്ന പ്രാവ് വെള്ളം കുടിക്കാൻ പരമാവധി ശ്രമിക്കുന്നുമുണ്ട്. കുട്ടിയുടെ ദയയും സ്നേഹവും എല്ലാം ആ വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയും. ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഒഫീഷ്യൽ സുസന്ത നന്ദയാണ് ഈ വീഡിയോ ഇപ്പോൾ പങ്കിട്ടിരിക്കുന്നത്. ഒരു സ്റ്റീൽ സ്പൂണിൽ വെള്ളം നിറച്ച്, ഗ്രില്ലിന് ഇടയിലൂടെയാണ് ആൺകുട്ടി പ്രാവിന് അത് നൽകുന്നത്. പ്രാവ് വളരെ ക്ഷീണിതനാണെന്ന് നമുക്ക് മനസ്സിലാക്കൻ കഴിയും.
ആൺകുട്ടി വെള്ളം നൽകാൻ തുടങ്ങിയപ്പോൾ പ്രാവിന് അവൻ തന്നെ ഉപദ്രവിക്കാൻ വരികയാണോ എന്ന തോന്നൽ ഉണ്ടായിട്ടുണ്ടാകാം. പ്രാവിന്റെ ചില ചലനങ്ങൾ അങ്ങനെ സൂചിപ്പിക്കുന്നുമുണ്ട്. വെള്ളം ആണെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് പ്രാവ് അത് കുടിക്കാൻ തുടങ്ങുന്നത്. കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ലൊക്കേഷനും ഒന്നും വീഡിയോയിൽ നൽകിയിട്ടില്ല.
Also Read ദിവസവും നൽകുന്ന ഉച്ചഭക്ഷണം വിറ്റ് ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ഭർത്താവ്; സത്യം മനസ്സിലാക്കിയ ഞെട്ടലിൽ ഭാര്യ
പ്രതീക്ഷിച്ചത് പോലെ തന്നെ കുട്ടിയുടെ സ്നേഹവും ദയയും ഒരുമിച്ച് കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലും മറ്റും വൈറലായി. വീഡിയോയ്ക്ക് മിനിറ്റുകൾക്കകം ലൈക്കുകളും കമൻ്റുകളും നിറയുകയും ചെയ്തു. 36000 വ്യൂസും, 5500 ലൈക്കുകളും ഇതിനോടകം തന്നെ ലഭ്യമായിട്ടുണ്ട്. കുട്ടിയെ പുകഴ്ത്തിക്കൊണ്ട് ധാരാളം കമന്റുളും ലഭിച്ചിട്ടുണ്ട്. ഈ ചൂട് കാലത്ത് മൃഗങ്ങളേയും പക്ഷികളേയും ആളുകൾ എങ്ങനെ പരിപാലിക്കുന്നുവെന്നും ചില ആളുകൾ കമന്റ് ചെയ്തു.
കുട്ടിയുടെ ഹൃദയത്തിന്റെ ശുദ്ധിയേയും സ്നേഹത്തേയും വാനോളം പ്രശംസിച്ചും ആളുകൾ എത്തി. ഏപ്രിൽ ആറിനാണ് പ്രിയംവദ എന്ന എന്ന വ്യക്തി ഈ വീഡിയോ ആദ്യം സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. അവരുടെ പോസ്റ്റിനും നിരവധി കമൻ്റുകളും ലൈക്കുകളും വ്യൂസും ലഭിച്ചിട്ടുണ്ട്. ഒരു കുട്ടിയിൽ നിന്ന് മറ്റുള്ളവർ കണ്ട് പഠിക്കേണ്ട കാര്യം ഇതൊക്കെയാണെന്നും ഒരു യൂസർ പ്രതികരിച്ചിട്ടുണ്ട്. എല്ലാ ജീവജാലകങ്ങളോടും ദയ ഉള്ളവരായിരിക്കണം എല്ലാവരും എന്നും ചിലർ പറയുന്നു.
കഴിഞ്ഞ ദിവസം ഒരു നായയെ മലിന ജലത്തിൽ നിന്ന് രക്ഷിച്ചതിനെക്കുറിച്ചും പലരും ഈ വീഡിയോയിൽ പ്രതികരിച്ചു. അതേ സമയം പക്ഷി മൃഗാധികളോട് പലരും കാണിക്കുന്ന ക്രൂരതകളേക്കുറിച്ചും ആളുകൾ പറയുന്നുണ്ട്. ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വീഡിയോകൾ ആളുകൾ ഇഷ്ടപ്പെടുന്നതും വലിയ വിജയം തന്നെയാണ്.
പല മൃഗസംരക്ഷണ സംഘടനകളും ആളുകളും അവരവരുടെ വീടുകളുടെ പുറത്ത് അല്ലെങ്കിൽ ബാൽക്കണിയിൽ ഒരു പാത്രം വെള്ളം സൂക്ഷിക്കാൻ നിർദ്ദേശിക്കുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ വീടുകളിലേക്ക് വരുന്ന പക്ഷികൾക്കും മറ്റും ആവശ്യമായ ദാഹജലം ലഭിക്കുന്നു. പല സ്ഥലങ്ങളിൽ നിന്നായി വഴി തെറ്റി വരുന്നതും അല്ലാത്തതുമായ പക്ഷികൾക്ക് വെള്ളം കൂടുതൽ ആവശ്യമായി വരും.
അടുത്തിടെ വൈറലായിരിക്കുന്ന വീഡിയോയിൽ ഒരു ചെറിയ കുട്ടി ഒരു പ്രാവിന് ബാൽക്കണി വഴി വെള്ളം കൊടുക്കുകയാണ്. ക്ഷീണിച്ചിരിക്കുന്ന പ്രാവ് വെള്ളം കുടിക്കാൻ പരമാവധി ശ്രമിക്കുന്നുമുണ്ട്. കുട്ടിയുടെ ദയയും സ്നേഹവും എല്ലാം ആ വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയും. ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഒഫീഷ്യൽ സുസന്ത നന്ദയാണ് ഈ വീഡിയോ ഇപ്പോൾ പങ്കിട്ടിരിക്കുന്നത്. ഒരു സ്റ്റീൽ സ്പൂണിൽ വെള്ളം നിറച്ച്, ഗ്രില്ലിന് ഇടയിലൂടെയാണ് ആൺകുട്ടി പ്രാവിന് അത് നൽകുന്നത്. പ്രാവ് വളരെ ക്ഷീണിതനാണെന്ന് നമുക്ക് മനസ്സിലാക്കൻ കഴിയും.
Kindness & trust are co brothers...
God bless the child☺️
Shared by @Priyamvada22S pic.twitter.com/6feV79qHEK
— Susanta Nanda IFS (@susantananda3) April 7, 2021
ആൺകുട്ടി വെള്ളം നൽകാൻ തുടങ്ങിയപ്പോൾ പ്രാവിന് അവൻ തന്നെ ഉപദ്രവിക്കാൻ വരികയാണോ എന്ന തോന്നൽ ഉണ്ടായിട്ടുണ്ടാകാം. പ്രാവിന്റെ ചില ചലനങ്ങൾ അങ്ങനെ സൂചിപ്പിക്കുന്നുമുണ്ട്. വെള്ളം ആണെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് പ്രാവ് അത് കുടിക്കാൻ തുടങ്ങുന്നത്. കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ലൊക്കേഷനും ഒന്നും വീഡിയോയിൽ നൽകിയിട്ടില്ല.
Also Read ദിവസവും നൽകുന്ന ഉച്ചഭക്ഷണം വിറ്റ് ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ഭർത്താവ്; സത്യം മനസ്സിലാക്കിയ ഞെട്ടലിൽ ഭാര്യ
പ്രതീക്ഷിച്ചത് പോലെ തന്നെ കുട്ടിയുടെ സ്നേഹവും ദയയും ഒരുമിച്ച് കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലും മറ്റും വൈറലായി. വീഡിയോയ്ക്ക് മിനിറ്റുകൾക്കകം ലൈക്കുകളും കമൻ്റുകളും നിറയുകയും ചെയ്തു. 36000 വ്യൂസും, 5500 ലൈക്കുകളും ഇതിനോടകം തന്നെ ലഭ്യമായിട്ടുണ്ട്. കുട്ടിയെ പുകഴ്ത്തിക്കൊണ്ട് ധാരാളം കമന്റുളും ലഭിച്ചിട്ടുണ്ട്. ഈ ചൂട് കാലത്ത് മൃഗങ്ങളേയും പക്ഷികളേയും ആളുകൾ എങ്ങനെ പരിപാലിക്കുന്നുവെന്നും ചില ആളുകൾ കമന്റ് ചെയ്തു.
Pure love and Kindness ❤️🙏 pic.twitter.com/T1s9IEUMfW
— Priyamvada🇮🇳🚩 (@Priyamvada22S) April 6, 2021