HOME » NEWS » Buzz » WATCH LITTLE GIRL DOZES OFF ON STAGE DURING DANCE PERFORMANCE HILARIOUS VIDEO GOES VIRAL AA

ഉറക്കം വന്നാൽ എവിടെയും ഉറങ്ങും, ഡാൻസിനിടെ സ്‌റ്റേജിൽ ഉറങ്ങി കൊച്ചു സുന്ദരി; വൈറൽ വീഡിയോ കാണാം

ഡാൻസ് കളിക്കാൻ സ്‌റ്റേജിൽ കയറിയത് മാത്രമേ കൊച്ചു സുന്ദരിക്ക് ഓർമ്മയുള്ളു. പിന്നെ നടന്നത് ഒന്നും അവൾ അറിഞ്ഞില്ല.

News18 Malayalam | news18-malayalam
Updated: April 1, 2021, 1:00 PM IST
ഉറക്കം വന്നാൽ എവിടെയും ഉറങ്ങും, ഡാൻസിനിടെ സ്‌റ്റേജിൽ ഉറങ്ങി കൊച്ചു സുന്ദരി; വൈറൽ വീഡിയോ കാണാം
Little girl falls asleep mid dance | Image credit: YouTube
  • Share this:
കൗതുകകരമായ കാര്യങ്ങൾ ചെയ്യുന്ന കൊച്ചു കുട്ടികൾ സോഷ്യൽ മീഡിയയിൽ എന്നും വൈറലാകാറുണ്ട്. നിഷ്‌ക്കളങ്കമായ അവരുടെ പാട്ടുകളും നൃത്തച്ചുവടുകളും മറ്റും വരവേൽക്കാൻ ആളുകൾക്ക് പ്രത്യേക താത്‌പ്പര്യവുമാണ്. ഇതിന് ഉദാഹരണങ്ങളും നിരവധിയുണ്ട്. അതുപോലെ ഇപ്പോൾ സോഷ്യ മീഡിയ കീഴടക്കിയിരിക്കുന്നത് മറ്റൊരു കൊച്ചു സുന്ദരിയാണ്. ഡാൻസ് കളിക്കാൻ സ്‌റ്റേജിൽ കയറിയത് മാത്രമേ കൊച്ചു സുന്ദരിക്ക് ഓർമ്മയുള്ളു. പിന്നെ നടന്നത് ഒന്നും അവൾ അറിഞ്ഞില്ല. ഉച്ചയ്‌ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം ഉറങ്ങാൻ സമയം കിട്ടാത്തത് കൊണ്ടുതന്നെ ഡാൻസിനിടയിൽ ഉറങ്ങുകയാണ് നമ്മുടെ കുട്ടി താരം. ചൈനയിലാണ് സംഭവം നടന്നിരിക്കുന്നത്.

ഒന്നര മിനുട്ട് ദൈർഘ്യമുള്ള വീഡിയോ കാണികളെ രസിപ്പിക്കുന്നതാണ്. ഉറങ്ങുന്നതിനിടയിൽ അവളുടെ കൂടെ ഡാൻസ് കളിക്കുന്ന പങ്കാളി കൊച്ചു സുന്ദരിയെ ഉണർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾ അത് അറിയുന്നേയില്ല. കുട്ടിയുടെ ഈ നിമിഷങ്ങൾ ചിരിച്ച് കൊണ്ട് മൊബൈലിൽ പകർത്താനും നിരവധി ആൾക്കാർ ഉണ്ടായിരുന്നു. ഇരുന്നുകൊണ്ട് ഡാൻസ് കളീക്കുന്ന കുട്ടി ഉറക്കത്തിൽ മുഴുകിയിരിക്കുകയാണ്. കിഴക്കൻ ചൈനയിലെ സെയിജാങിലെ വെൻഷോ നഗരത്തിലാണ് സംഭവം നടന്നത്.

Also Read 'ലോകത്തെ ഏറ്റവും ചെറിയ സന്യാസി': കുംഭമേളയിൽ ശ്രദ്ധേയനായി 1.5 അടി നീളമുള്ള ‘നാഗ സാധു’

ഈ വീഡിയോ മാർച്ച് 26 -ന് സൗത്ത് ചൈന മോർണിംഗ് പോസ്‌റ്റ് യൂട്യൂബിൽ പങ്കിടുകയായിരുന്നു. വീഡിയോ ഇതിനോടകം തന്നെ മികച്ച പ്രതികരണങ്ങൾ നേടിക്കഴിഞ്ഞു. നാല് ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. 500 -ൽ ഏറേ കമന്റുകളും ഉണ്ട്.
Youtube Video

പിങ്ക് നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഡാൻസ് ചെയ്യുന്ന പെൺകുട്ടികൾക്കിടയിൽ നിന്നാണ് ഈ കൊച്ചു സുന്ദരി എല്ലാവരേയും ആകർഷിച്ചത്. മറ്റുള്ള കുട്ടികൾ ഡാൻസ് കളിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ കുട്ടിയ്‌ക്കൊപ്പം ഇരുന്നുകൊണ്ട് ഡാൻസ് കളിക്കുന്ന കുട്ടി അവളെ ഉണർത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അതൊന്നും അവളുടെ ഉറക്കത്തെ ബാധിക്കുന്നില്ല. ''ഉച്ച ഭക്ഷണം കഴിഞ്ഞ് കുട്ടിക്ക് ഉറങ്ങാൻ സമയം കിട്ടിയില്ല, അതുകൊണ്ടാണ് സ്‌റ്റേജിൽ ഉറങ്ങിയത്. ഡാൻസ് കഴിഞ്ഞതിന് ശേഷവും അവൾ ഉറക്കത്തിൽ തന്നെ ആയിരുന്നു'' കുട്ടിയുടെ അമ്മ പറഞ്ഞതായി വീഡിയോയിലെ വാചകങ്ങൾ പറയുന്നു.

സാധാരണ ദിവസങ്ങളിൽ ഉച്ച ഭക്ഷണം കഴിഞ്ഞ് ഉറങ്ങുന്ന കുട്ടിക്ക് ഡാൻസ് നടക്കുന്ന ദിവസം അതിന് സമയം തികഞ്ഞില്ല. കൂടാതെ അവൾ ക്ഷീണിതയായിരുന്നെന്നും അമ്മ പറഞ്ഞു. നിരവധി കമന്റുകൾ നേടിയ ഈ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കഴിഞ്ഞു. കുട്ടിയുടെ നിഷ്‌ക്കളങ്കത കാണികളെ കൂടുതൽ രസിപ്പിക്കുകയും വീണ്ടും വീണ്ടും ഈ വീഡിയോ കാണാൻ തോന്നിപ്പിക്കുകയും ചെയ്യും.

വീഡിയോയ്‌ക്ക് അവസാനം ''ജോലി ചെയ്‌തുകൊണ്ടിരിക്കുമ്പോൾ ഞാൻ ഇങ്ങനെയാണെ''ന്ന് ഹാസ്യ രൂപേണ എഴുതിയിട്ടുണ്ട്. ''കുട്ടിയ്‌ക്കൊപ്പം ഡാൻസ് ചെയ്യുന്ന പങ്കാളി ഓർക്കുന്നുണ്ടാകും, ഇങ്ങനെ അല്ലല്ലോ നമ്മൾ ഡാൻസ് പരിശീലിച്ചത്'' മറ്റൊരു യൂസർ കമന്റ് ചെയ്‌തു. മുഴുവൻ ഡാൻസ് വീഡിയോ കാണുന്നതിനേക്കാൾ രസകരം ഈ കുട്ടി ഉറങ്ങുന്നത് കാണാനാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
Published by: Aneesh Anirudhan
First published: April 1, 2021, 12:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories