നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| 'പപ്പാ..' വിമാനത്തിനുള്ളില്‍ പൈലറ്റായ അച്ഛനെ കണ്ട ആവേശത്തിൽ തുള്ളിച്ചാടി മകൾ

  Viral Video| 'പപ്പാ..' വിമാനത്തിനുള്ളില്‍ പൈലറ്റായ അച്ഛനെ കണ്ട ആവേശത്തിൽ തുള്ളിച്ചാടി മകൾ

  കോക്ക്പിറ്റിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന അച്ഛന്‍ പുഞ്ചിരിക്കുകയും മറ്റ് യാത്രക്കാര്‍ ഫ്‌ലൈറ്റില്‍ കയറുന്നത് തുടരുമ്പോള്‍ മകളും അച്ഛനും പരസ്പരം കൈവീശി അഭിവാദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം.

  • Share this:
   താന്‍ കയറിയ വിമാനത്തിനുള്ളില്‍ പൈലറ്റായ അച്ഛനെ കണ്ടപ്പോള്‍ ആവേശത്തിലായ ഒരു കൊച്ചുപെണ്‍കുട്ടിയുടെ മനോഹരമായ വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. വിമാനത്തിലെ പൈലറ്റ് കൂടിയായ പിതാവ് കോക്ക്പിറ്റിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഈ കൊച്ചു പെണ്‍കുട്ടി അച്ഛനെ കണ്ട ആവേശത്തിൽ ഉറക്കെ വിളിക്കുന്നതും അച്ഛനും മകളും പരസ്പരം പുഞ്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടിയുടെ അമ്മ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ പെണ്‍കുട്ടി പാസഞ്ചര്‍ സീറ്റില്‍ നില്‍ക്കുന്നതാണ് കാണുന്നത്.

   വിമാനത്തിനുള്ളില്‍ അച്ഛനെ കണ്ടപ്പോള്‍ പെണ്‍കുട്ടിയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. തന്റെ സന്തോഷം മറച്ചുവയ്ക്കാതെ അവള്‍ സീറ്റില്‍ നിന്ന് തുള്ളിച്ചാടി 'പപ്പാ..' എന്ന് നീട്ടി വിളിക്കുന്നതും കാണാം. കോക്ക്പിറ്റിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന അച്ഛന്‍ പുഞ്ചിരിക്കുകയും മറ്റ് യാത്രക്കാര്‍ ഫ്‌ലൈറ്റില്‍ കയറുന്നത് തുടരുമ്പോള്‍ മകളും അച്ഛനും പരസ്പരം കൈവീശി അഭിവാദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം. 'നിന്റെ അച്ഛനെ കണ്ടതില്‍ നിനക്ക് സന്തോഷമുണ്ടോ?' എന്ന് പെണ്‍കുട്ടിയുടെ അമ്മ ചോദിക്കുന്നതും ദൃശ്യങ്ങളുടെ അവസാന ഭാഗത്ത് കേള്‍ക്കാം.

   ഷനയ മോത്തിഹാര്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ സൃഷ്ടിക്കപ്പെട്ട ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം പങ്കിട്ട അടിക്കുറിപ്പില്‍ കുറിച്ചിരിക്കുന്നത്, ''ഇതുവരെയുള്ള എന്റെ ഏറ്റവും മികച്ച ഫ്‌ലൈറ്റ്. ഐ ലവ് പപ്പ. പപ്പ എന്റെ ആത്മ സുഹൃത്താണ്. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. പപ്പയാണ് ഇന്ന് ഞങ്ങളുടെ ഫ്ലൈറ്റ് പറത്തുന്നതെന്ന് മമ്മി പറഞ്ഞപ്പോള്‍ ഞാന്‍ വളരെ ആവേശഭരിതയായി'' എന്നാണ്.   ഒക്ടോബര്‍ 4ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാവുകയും, ഇന്‍സ്റ്റാഗ്രാമില്‍ ഇതുവരെ 2.6 മില്ല്യണ്‍ വ്യൂസ് നേടുകയും ചെയ്തു. നാലര ലക്ഷത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. ഈ കൊച്ചുപെണ്‍കുട്ടിയുടെ ഓമനത്തം തുളുമ്പുന്ന വീഡിയോ കണ്ട് പോസ്റ്റിന്റെ കമന്റ് സെക്ഷൻ ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ക്കൊണ്ട് നിറഞ്ഞു. 'ഈ ക്ലിപ്പ് വീണ്ടും വീണ്ടും കാണുന്നത് നിര്‍ത്താന്‍ കഴിയില്ലെന്ന് ഒരു ഉപയോക്താവ് കുറിച്ചു. പെണ്‍കുട്ടിയുടെ നിഷ്‌കളങ്കത വീഡിയോയില്‍ ഒട്ടേറെപ്പേരെ ആകര്‍ഷിച്ചു.

   Also read- Teachers Clash | പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് ഏറ്റുമുട്ടുന്ന അധ്യാപകര്‍; അടികൂടുന്നതിന്റെ വീഡിയോ വൈറല്‍

   ''ഒരു മകള്‍ അവളുടെ ആദ്യ വിമാനയാത്ര നടത്തുമ്പോള്‍ അതേ വിമാനം പറത്തുന്നത് പിതാവിനും അഭിമാനകരമായ നിമിഷമായിരിക്കും, തീര്‍ച്ചയായും അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ഒന്നായിരിക്കും.'' എന്ന് മറ്റൊരു ഉപയോക്താവ് പ്രതികരിച്ചു. ''ഇന്ന് ഇന്റര്‍നെറ്റില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല കാര്യം'', സുന്ദരിയാണ് അവള്‍..'', ''അവസാനമായി അവള്‍ പപ്പാ.. എന്ന് വിളിക്കുന്നത് - അത് എന്റെ ഹൃദയം കവര്‍ന്നു'' തുടങ്ങിയ പല തരത്തിലുള്ള കമന്റുകള്‍ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

   അതേസമയം ഒരു ഉപയോക്താവിന്റെ കമന്റ് വളരെ വൈകാരികമായിരുന്നു, അവര്‍ കുറിച്ചിരിക്കുന്നത്, ''ഈ വീഡിയോ എന്നെ കണ്ണീരിലാഴ്ത്തി. എയര്‍ ഇന്ത്യയിൽ പറക്കുമ്പോഴെല്ലാം ഞാന്‍ എന്റെ അമ്മയെയും അച്ഛനെയും ഇതുപോലെ കാണാറുണ്ടായിരുന്നു. പക്ഷേ എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു, എന്റെ അമ്മ വിരമിക്കുകയും അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു എന്നാണ്.
   First published:
   )}