• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | വിവാഹദിനത്തിൽ സഹോദരിക്ക് അച്ഛന്റെ മെഴുകു പ്രതിമ സമ്മാനിച്ച് സഹോദരൻ; പൊട്ടിക്കരഞ്ഞ് വധു; വീഡിയോ വൈറൽ

Viral | വിവാഹദിനത്തിൽ സഹോദരിക്ക് അച്ഛന്റെ മെഴുകു പ്രതിമ സമ്മാനിച്ച് സഹോദരൻ; പൊട്ടിക്കരഞ്ഞ് വധു; വീഡിയോ വൈറൽ

തെലുങ്കാനയിലെ വാറങ്കല്ലിൽ കല്യാണപ്പെണ്ണിന് മരണമടഞ്ഞ പിതാവിന്റെ മെഴുകു പ്രതിമ സമ്മാനിച്ച് സഹോദരൻ; വീഡിയോ വൈറൽ

  • Last Updated :
  • Share this:
    സ്വന്തം വിവാഹ ദിവസം (Wedding Day) പലർക്കും വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നായിരിക്കും. ഈ ദിവസം പ്രിയപ്പെട്ടവരിൽ നിന്നും ലഭിക്കുന്ന സമ്മാനങ്ങളും സ്പെഷ്യൽ ആയിരിക്കും. അത്തരത്തിൽ ഒരു സഹോദരൻ സഹോദരിക്കു കൊടുത്ത വിവാഹ സമ്മാനം നവമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മരിച്ചു പോയ പിതാവിന്റെ മെഴുകു പ്രതിമയാണ് (Wax Statue) ഈ സഹോദരൻ അനുജത്തിക്ക് സമ്മാനിച്ചത്. തെലങ്കാനയിലെ (Telangana) വാറങ്കലിലാണ് സംഭവം.

    അച്ഛന്റെ മെഴുകു പ്രതിമയുമായി കല്യാണപ്പെണ്ണിന്റെ ചേട്ടൻ മണ്ഡപത്തിൽ എത്തിയപ്പോൾ അതിഥികളെല്ലാവരും ഞെട്ടി. അതുല്യമായ ഈ സമ്മാനം കണ്ട് കുടുംബാംഗങ്ങൾക്ക് കണ്ണുനീർ അടക്കാനുമായില്ല. ക്രീം നിറത്തിലുള്ള ഷെർവാണി ധരിച്ചിരിക്കുന്ന പിതാവിന്റെ പ്രതിമയാണ് മെഴുകിൽ തീർത്തത്.

    പ്രതിമ കണ്ട് വധു പൊട്ടിക്കരയുന്നതും വീഡിയോയിൽ കാണാം. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ വൈറലായി.

    ആദ്യം യൂട്യൂബിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. പിന്നീട് ഫേസ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലുമെല്ലാം വീഡിയോ തരം​ഗമായി. സഹോദരന്റെ ഈ സമ്മാനത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഒരു സഹോദരൻ ഒരു സഹോദരിക്ക് നൽകിയ മനോഹരമായ സമ്മാനം എന്ന് ഒരാൾ ഇതിനെ വിശേഷിപ്പിച്ചപ്പോൾ മരിച്ചവരെ ഈ തരത്തിൽ തിരികെ കൊണ്ടുവരുന്നതിനോട് യോജിപ്പില്ല എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

    അടുത്തിടെ മലേഷ്യയിലെ നവദമ്പതികൾക്ക് ലഭിച്ച സമ്മാനം വിവാഹവേദിയിൽ പൊട്ടിച്ചിരിയുണർത്തിയിരുന്നു. ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ ഗ്യാസ് സിലിണ്ടറാണ് വധുവിന്റെ കസിൻസ് സമ്മാനമായി നൽകിയത്. വെള്ള കവറിനുള്ളിൽ സിലിണ്ടർ പൊതിഞ്ഞ് തോളിൽ ചുമന്നാണ് കൊണ്ടുവന്നത്. വിവാഹത്തിനെത്തിയ അതിഥികളെല്ലാം ഇതു കണ്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഈ സമയത്ത് ഇത്രയും വിലയുള്ള സാധനം സമ്മാനിക്കുന്നത് വലിയ കാര്യമാണെന്നാണ് വീഡിയോ കണ്ടവരിൽ പലരും കമന്റ് ചെയ്തത്.

    ഒരു സഹോദരൻ തന്റെ സഹോദരിക്ക് ഒരു ഐ-ഫോൺ സമ്മാനിച്ചതും അതിനോടുള്ള സഹോദരിയുടെ പ്രതികരണവും അടങ്ങിയ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സമ്മാനപ്പൊതി അഴിച്ചു തുടങ്ങുമ്പോൾ തന്നെ യുവതി കരയുന്നത് വീഡിയോയിൽ കാണാം. അവൻ (സഹോദരൻ) ഒരു ഐഫോൺ കൊണ്ടുവന്നിട്ടുണ്ടെന്ന് എനിക്കറിയാം എന്ന് കരയുന്നതിനിടെ പറയുന്നുമുണ്ട്. എന്തിനായിരുന്നു ഇതെന്ന് സഹോദരനോട് ചോദിക്കുന്നുമുണ്ട്. ആ സമ്മാനം അവൾക്ക് ഇഷ്ടപ്പെടുമെന്ന് കരുതിയാണ് താൻ കൊണ്ടുവന്നത് എന്നായിരുന്നു സഹോദരന്റെ മറുപടി. തന്നെ ഇത്രമാത്രം സ്നേഹിക്കരുത് എന്നായിരുന്നു പെൺകുട്ടിയുടെ തുടർന്നുള്ള പ്രതികരണം. വീട്ടിലുണ്ടായിരുന്ന ആരോ യുവതിയെ ആശ്വസിപ്പിക്കാൻ മുന്നോട്ടു വരുന്നതും വീഡിയോയിൽ കാണാം. എന്നിട്ടും യുവതിക്ക് കണ്ണുനീർ അടക്കാനായിരുന്നില്ല. സഹോദരങ്ങൾ തമ്മിലുള്ള ഈ ഉപാധികളില്ലാത്ത സ്നേഹത്തെക്കുറിച്ചു പറഞ്ഞ് മറ്റ് കുടുംബാംഗങ്ങൾ ചിരിക്കാനും ആരംഭിച്ചു. ഫോൺ പകുതിയായി കട്ട് ചെയ്ത് അനുജത്തിക്ക് നൽകാമെന്ന് സഹോദരൻ ഇതിനിടെ തമാശ പറയുകയും ചെയ്തു. ഇൻസ്റ്റഗ്രാം റീൽസിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
    Published by:Amal Surendran
    First published: