• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | എഞ്ചിന്‍ തകരാറിലായി, ഹൈവേയില്‍ വിമാനം ഇറക്കി പൈലറ്റ്; വീഡിയോ വൈറല്‍

Viral | എഞ്ചിന്‍ തകരാറിലായി, ഹൈവേയില്‍ വിമാനം ഇറക്കി പൈലറ്റ്; വീഡിയോ വൈറല്‍

വൈദ്യുതി ലൈനുകളും മറ്റ് വാഹനങ്ങളും ഒഴിവാക്കുന്നതിനായി പൈലറ്റ് കൃത്യതയോടെ വിമാനം നിയന്ത്രണത്തിലാക്കുന്നത് വീഡിയോയില്‍ കാണാം.

 • Last Updated :
 • Share this:
  വടക്കന്‍ കരോലിനയിലെ ഹൈവേയില്‍ (Highway) വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് (viral). വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് പൈലറ്റ് (Pilot) ട്രാഫിക്കും വൈദ്യുതി ലൈനുകളും സുരക്ഷിതമായി ഒഴിവാക്കിയാണ് വിമാനം ലാന്‍ഡ് (landing) ചെയ്തത്. ജൂലൈ 3നാണ് വൈറലായ ഈ സംഭവം നടന്നത്.

  വിന്‍സ് ഫ്രേസര്‍ തന്റെ ഭാര്യയുടെ അച്ഛനോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായത്. സ്വയിന്‍ കൗണ്ടിക്ക് മുകളിൽ വച്ചാണ് തകരാർ സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

  വിന്‍സിന് കോക്ക്പിറ്റില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ സ്വയിന്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടത്. വൈദ്യുതി ലൈനുകളും മറ്റ് വാഹനങ്ങളും ഒഴിവാക്കുന്നതിനായി പൈലറ്റ് കൃത്യതയോടെ വിമാനം നിയന്ത്രണത്തിലാക്കുന്നത് വീഡിയോയില്‍ കാണാം.

  'ഹൈവേയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുന്നതിനിടെ വിമാനത്തിന്റെ കോക്ക്പിറ്റില്‍ നിന്നുള്ള പൈലറ്റിന്റെ ഗോ പ്രോ ക്യാമറയില്‍ നിന്നുള്ള കാഴ്ചയാണിത്. എത്ര മികച്ച ലാന്‍ഡിംഗ്, പരിക്കുകളൊന്നുമില്ല. വീഡിയോയിലെ 0:20 സെക്കന്റിൽ സൂക്ഷ്മമായി നോക്കിയാല്‍ പൈലറ്റ് വൈദ്യുതി ലൈനുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് കാണാം. വലിയ അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള നിരവധി സാധ്യതകളുണ്ടായിരുന്നെങ്കിലും ഒന്നും സംഭവിക്കാത്തത് നമ്മെ അതിശയിപ്പിക്കുമെന്ന വിശദീകരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  വീഡിയോ കണ്ട ഫേസ്ബുക്ക് ഉപയോക്താക്കള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തി. വിമാനം നിങ്ങളുടെ മുകളിലൂടെ വന്ന് നിങ്ങളുടെ മുന്‍പില്‍ ഇറങ്ങുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? ആ വളവുകള്‍ എങ്ങനെയാണ് അദ്ദേഹം തിരിച്ചതെന്നത് അതിശയകരമാണെന്ന് ഒരു ഉപഭോക്താവ് കുറിച്ചു. എല്ലാവരും സുരക്ഷിതമായതില്‍ സന്തോഷമുണ്ടെന്ന് പൈലറ്റിന് പ്രശംസിച്ചുകൊണ്ട് മറ്റൊരു ഫെയ്‌സ്ബുക്ക് ഉപഭോക്താവ് പറഞ്ഞു.

  പൈലറ്റിന്റെ വൈദഗ്ധ്യത്തെയും ആത്മവിശ്വാസത്തെയും
  നെറ്റിസണ്‍സ് അഭിനന്ദിച്ചപ്പോള്‍, ചിലര്‍ ആ സമയത്ത് ഹൈവേയിലൂടെ വാഹനം ഓടിച്ചവരെ വിമര്‍ശിക്കുകയും ചെയ്തു. ഹൈവേയിലെ മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിടാത്തത് പൈലറ്റിന്റെ സുരക്ഷിതമായ ലാന്‍ഡിംഗ് പ്രയാസകരമാക്കിയെന്ന് ചിലര്‍ വിമര്‍ശിച്ചു.

  'ഒരു പൈലറ്റ് എന്ന നിലയില്‍ അദ്ദേഹം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതിലൂടെ മികച്ച പ്രവൃത്തിയാണ് ചെയ്തത്. വൈദ്യുതി ലൈനുകള്‍ എങ്ങനെ ഒഴിവാക്കാമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനായി അദ്ദേഹം റോഡിന്റെ മധ്യത്തില്‍ നിന്ന് തിരിവുള്ളയിടത്തായിട്ടാണ് വിമാനം ലാന്‍ഡ് ചെയ്തത്.

  എന്നാല്‍ എതിരെ വന്ന കാറുകള്‍ നിര്‍ത്താത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എല്ലാവരുമില്ലെങ്കിലും മിക്കവരും പാതകള്‍ പോലും മാറാതെ നേരെ വണ്ടിയോടിച്ച് വരികയാണെന്ന് ചില നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു.

  എന്നാല്‍ കഴിഞ്ഞ വര്‍ഷം, വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍ പുറത്തേക്കു ചാടാന്‍ ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്നതുവരെ ഇയാളെ ജീവനക്കാര്‍ തടഞ്ഞു വെക്കുകയായിരുന്നു. ഡല്‍ഹിയില്‍നിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഒരാള്‍ എമര്‍ജന്‍സി വാതില്‍ തുറന്നു പുറത്തേക്കു ചാടാന്‍ ശ്രമിച്ചത്.

  മാനസികവിഭ്രാന്തിയോടെയായിരുന്നു ഇയാളുടെ പെരുമാറ്റം. വിമാനം യാത്ര തുടങ്ങിയതു മുതല്‍ ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിക്കൊണ്ടിരുന്നതായി അധികൃതർ വ്യക്തമാക്കിയിരുന്നു.
  Published by:Amal Surendran
  First published: