നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | ഇപ്പൊ ഉറങ്ങണ്ട, കളിച്ചാൽ മതി; ഉറങ്ങാന്‍ കൂട്ടാക്കാതെ കുസൃതി കാട്ടുന്ന കുട്ടിയാനയുടെ വീഡിയോ വൈറൽ

  Viral Video | ഇപ്പൊ ഉറങ്ങണ്ട, കളിച്ചാൽ മതി; ഉറങ്ങാന്‍ കൂട്ടാക്കാതെ കുസൃതി കാട്ടുന്ന കുട്ടിയാനയുടെ വീഡിയോ വൈറൽ

  ഷെല്‍ഡ്രിക് വൈൽഡ്ലൈഫ് ട്രസ്റ്റാണ് അവരുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അതിമനോഹരമായ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  • Share this:
   കുട്ടികളായിരുന്നപ്പോള്‍ നമ്മളില്‍ പലരും നേരത്തെ ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കില്ല അല്ലേ? പല ശകാരങ്ങള്‍ക്ക് ശേഷം ചിലര്‍ ഉറങ്ങാന്‍ കിടന്നിട്ടുണ്ടെങ്കിലും, പലരും ഉറങ്ങുന്നതിന് മുമ്പ് പലവിധ 'പ്രതിഷേധങ്ങളും' നടത്തി നോക്കാറുണ്ട്. നിങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നവരാണെങ്കില്‍, കിനിയേ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പിടിയാനക്കുട്ടിയുടെ ഈ വീഡിയോ നിങ്ങള്‍ക്ക് വളരെയധികം ഇഷ്ടപ്പെടും. നിങ്ങളുടെ ആ പഴയ കുട്ടിക്കാലം ഒന്ന് ഓര്‍ത്തെടുക്കുകയും ചെയ്യാം.

   ഷെല്‍ഡ്രിക് വൈൽഡ്ലൈഫ് ട്രസ്റ്റാണ് അവരുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അതിമനോഹരമായ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കിനിയേയെക്കുറിച്ചും അവള്‍ ഉറങ്ങാന്‍ തയ്യാറാകാതെ കാട്ടിക്കൂട്ടുന്ന കുറുമ്പുകളെക്കുറിച്ചും ട്രസ്റ്റ് അധികൃതര്‍ വിശദമായ ഒരു അടിക്കുറിപ്പും വീഡിയോടൊപ്പം പങ്കുവച്ചിട്ടുണ്ട്.   ''കിനിയേ അങ്ങനെ എളുപ്പത്തില്‍ ഉറങ്ങാന്‍ കൂട്ടാക്കില്ല! അവളുടെ ഉറ്റസുഹൃത്തുക്കള്‍ തൊട്ടടുത്തുള്ള കൂട്ടിലുണ്ട്, അവള്‍ക്ക് ചുറ്റും - നഴ്‌സറി നിശബ്ദമാണ്.. പക്ഷെ ഈ കുസൃതികുടുക്ക ഉറങ്ങാതിരിക്കാനുള്ള ഒരു അവസരമായി കൂടിന്റെ ജാലകമാണ് കണ്ടെത്തിയിരിക്കുന്നത്. അതിലൂടെ നൂണ്ടുവലിഞ്ഞുകയറാന്‍ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്!'' ഷെല്‍ഡ്രിക് വന്യജീവി ട്രസ്റ്റ് കുറിച്ച ഈ പോസ്റ്റില്‍ കിനിയേയെ രക്ഷിച്ചതിനെ പറ്റിയും വിശദീകരിക്കുന്നുണ്ട്.

   അതില്‍ പറയുന്നത് അനുസരിച്ച് - ''കിനിയേയുടെ കഥ മൂന്ന് വര്‍ഷം മുമ്പാണ് ആരംഭിക്കുന്നത്. ഗെയിം ഡ്രൈവിലെ ഒരു സംഘം ഒരു നവജാത ആനക്കുട്ടി ഒറ്റയ്ക്ക് ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുന്നത് കണ്ടു. സിംഹങ്ങളുള്ള പ്രദേശത്തിനോട് വളരെ അടുത്തു നിന്നാണ് അവളെ കണ്ടെത്തിയത്. അന്ന് അവളെ കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ അവൾ വളരെ എളുപ്പത്തിൽ സിംഹങ്ങൾക്ക് ഇരയായി തീരുമായിരുന്നു. ഭാഗ്യവശാല്‍, വിധി ഇടപെട്ടു, കുട്ടി കിനിയേ ഇപ്പോള്‍ ഞങ്ങളുടെ ദിവസങ്ങളിൽ പ്രകാശം പരത്തുന്നു.'' കിനിയേ ദത്തെടുക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടാം എന്നും പോസ്റ്റില്‍ ട്രസ്റ്റ് കുറിക്കുന്നുണ്ട്.

   Also read- Ancient Sword |900 വര്‍ഷം പഴക്കമുള്ള കുരിശുയുദ്ധത്തിലെ വാള്‍; കണ്ടെടുത്തത് ഇസ്രായേലി സ്‌കൂബാ ഡൈവര്‍

   ഒക്ടോബര്‍ 18ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ - എഴുപതിനായിരത്തിലധികം ലൈക്കുകളും ആയിരത്തിയഞ്ഞൂറോളം കമന്റുകളും നേടിയിട്ടുണ്ട്. ഈ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മനോഹരമായ വീഡിയോയ്ക്ക് നെറ്റിസണുകള്‍ രസകരമായ കമന്റുകളാണ് പങ്കുവച്ചിരിക്കുന്നത്. 'അവള്‍ എന്റെ വളര്‍ത്തുമൃഗമാണ്,' എന്ന് ഉപയോക്താക്കളില്‍ ഒരാള്‍ എഴുതിയപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു 'സുന്ദരിയായ കിനിയേയ്ക്ക് ഉറങ്ങാനുള്ള സമയം കഴിഞ്ഞിട്ടും കളിക്കാന്‍ ആഗ്രഹമുണ്ട്' എന്ന്. അവളോടൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കിനിയേപ്പോലെയുള്ള ഒരു ഓമനമൃഗം വേണമെന്നും മറ്റ് ചിലര്‍ കുറിച്ചു.

   Also read- Langur | മദ്യപാനത്തിന് അടിമയായിരുന്ന കുരങ്ങ് മരണത്തിന് കീഴടങ്ങി; കരൾ രോഗമെന്ന് റിപ്പോർട്ട്

   കെനിയയിലെ അനാഥരായ ആനകളെ രക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും മറ്റും 1977 മുതല്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഷെല്‍ഡ്രിക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ്. വേട്ടയാടല്‍ തടയല്‍, പ്രകൃതിദത്ത പരിസ്ഥിതി സംരക്ഷണം, സമൂഹത്തിന്റെ അവബോധം വര്‍ദ്ധിപ്പിക്കല്‍, മൃഗസംരക്ഷണ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ആവശ്യമുള്ള മൃഗങ്ങള്‍ക്ക് വെറ്ററിനറി സഹായം നല്‍കുക, ആനകളെയും കാണ്ടാമൃഗങ്ങളെയും സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ഇവര്‍ നടത്തുന്നുണ്ട്.

   Also read- Fish Rain | ഉത്തർപ്രദേശിൽ മത്സ്യ മഴ; വീണ് കിട്ടിയത് 50 കിലോയോളം മീൻ, പരിഭ്രാന്തരായി നാട്ടുകാർ

   മൃഗങ്ങളുടെ ആവാസ വ്യവസ്ഥകളുടെയും വന്യജീവി പ്രദേശങ്ങളുടെയും ഫലപ്രദമായ പരിപാലനവും ട്രസ്റ്റ് നടത്തുന്നുണ്ട്. ഇതിലൂടെ ലക്ഷ്യമിടുന്നത് വന്യജീവികളുടെ താവളങ്ങള്‍ സുരക്ഷിതമാക്കുകയെന്നതാണ്. വന്യജീവികളുടെ സംരക്ഷണത്തിന് അനുബന്ധമായ എല്ലാ നടപടികളും സ്വീകരിക്കുകയെന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യം. കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ്, കെനിയ ഫോറസ്റ്റ് സര്‍വീസ്, പ്രാദേശിക കമ്മ്യൂണിറ്റികള്‍ എന്നിവയുമായി ചേര്‍ന്നാണ് ഷെല്‍ഡ്രിക് വന്യജീവി ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്.
   Published by:Naveen
   First published:
   )}