Viral | വീഡിയോ എടുക്കാന്‍ നീര്‍നായയുടെ പുറത്തിരുത്തിയ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Viral | വീഡിയോ എടുക്കാന്‍ നീര്‍നായയുടെ പുറത്തിരുത്തിയ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീഡിയോ എടുക്കുന്നതിനു വേണ്ടി മാതാപിതാക്കള്‍ കുഞ്ഞിനെ നീര്‍നായയുടെ പുറത്താണ് കയറ്റി ഇരുത്തിയത്.
Last Updated :
Share this:
സോഷ്യല്‍ മീഡിയകളില്‍ നിരവധി തരത്തിലുള്ള വീഡിയോകള്‍ നാം കാണാറുണ്ട്. എന്നാല്‍ അത്തരം വീഡിയോകള്‍ എടുക്കുക എന്നത് അല്‍പ്പം പ്രയാസകരമാണ്. ഒരു നീര്‍നായയുടെ (sea lion) പുറത്ത് ഇരിക്കുന്ന ഒരു കുട്ടിയുടെ (kid) വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വീഡിയോ (video) എടുക്കുന്നതിനു വേണ്ടി മാതാപിതാക്കള്‍ (parents) കുഞ്ഞിനെ നീര്‍നായയുടെ പുറത്താണ് കയറ്റി ഇരുത്തിയത്. എന്നാല്‍ വീഡിയോ എടുക്കുന്നതിനിടെ നീര്‍നായ അതിന്റെ തല പുറകിലോട്ട് നീട്ടി കുഞ്ഞിനെ ആക്രമിക്കാന്‍ (attack) ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. പേടിച്ചു വിറച്ച പെണ്‍കുട്ടി നീര്‍നായയുടെ പുറത്തു നിന്ന് വീഴുന്നതും പെട്ടെന്ന് തന്നെ പിതാവ് വന്ന് കുഞ്ഞിനെ രക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ ഒരു വീഡിയോയ്ക്ക് വേണ്ടി സ്വന്തം കുഞ്ഞിന്റെ ജീവന് അപകടത്തിലാക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ ചോദ്യം ചെയ്ത് നിരവധി പേരാണ് കമന്റ് ചെയ്തത്. വന്യമൃഗങ്ങള്‍ ചില ആനിമേഷന്‍ ചിത്രങ്ങളില്‍ കാണുന്നത്ര ഭംഗിയുള്ളതല്ലെന്ന് ഒരു ഉപയോക്താവ് പരിഹസിച്ചു. '' ഇവ വന്യമൃഗങ്ങളാണ്. സിനിമകളില്‍ സംസാരിക്കുന്ന ചില ഭംഗിയുള്ള കഥാപാത്രങ്ങളല്ല,'' അദ്ദേഹം കമന്റ് ചെയ്തു. മാതാപിതാക്കളുടെ തീരുമാനം ശരിയായില്ലെന്നാണ് മറ്റൊരു അഭിപ്രായം. നീര്‍നായ തല തിരിച്ച് പെണ്‍കുട്ടിക്ക് മുന്നറിയിപ്പ് നല്‍കിയതാകാമെന്ന് മറ്റൊരു ഉപയോക്താവും അഭിപ്രായപ്പെട്ടു.
തട്ടിക്കൊണ്ടുപോയ മക്കളെ രക്ഷിക്കുന്നതിനായി ഒരമ്മ കാറിന് മുകളിലേക്ക് ചാടുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായിരുന്നു. മെക്സിക്കോയിലാണ് സംഭവം. മെലഡി മാല്‍ഡൊണാഡോ എന്ന 33കാരിയാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുന്‍വശത്തെ ബോണറ്റിലേക്ക് എടുത്തുചാടിയത്. യുവതിയുടെ വെള്ള ഹ്യുണ്ടായ് സാന്റാ ഫെ കാര്‍ തട്ടിക്കൊണ്ടുപോകുമ്പോഴാണ് അതിന് ഉള്ളിലുണ്ടായിരുന്ന കുട്ടികളെ രക്ഷിക്കാന്‍ സാഹസം കാട്ടേണ്ടിവന്നത്. യുവതിയുടെ ആറു വയസുള്ള മകളെയും 11 മാസം പ്രായമുള്ള മകനെയുമാണ് സ്ഥിരം വാഹനമോഷ്ടാവായ യുവതി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
കാറിന് മുകളിലേക്ക് കയറാന്‍ ശ്രമിച്ച മെലഡിയെ, കാറിനുള്ളിലുണ്ടായിരുന്ന യുവതി തള്ളിയിട്ടിരുന്നു. എന്നാല്‍ പിന്നീട് പിന്നാലെ ഓടിയെങ്കിലും കാര്‍ നിര്‍ത്താതെ അതിവേഗം ഓടിച്ചുപോകുകയായിരുന്നു. റെഗിന കാസ്റ്റില്ലോ എന്ന യുവതിയാണ് തന്റെ മക്കളെ തട്ടിക്കൊണ്ടുപോയതെന്ന് മെലഡി പൊലീസിന് മൊഴി നല്‍കിയിരുന്നു. കാര്‍ നിര്‍ത്താന്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഓടിച്ചിരുന്ന റെഗിന അത് നിരസിക്കുകയായിരുന്നു. ഇതോടെയാണ് നിര്‍ത്തിക്കാനായി താന്‍ ബോണറ്റിലേക്ക് എടുത്തുചാടിയതെന്നും മെലഡി പറയുന്നു.
മാല്‍ഡൊണാഡോയെ റെഗിന കാറില്‍ നിന്ന് തള്ളിയിട്ടെങ്കിലും പിന്നാലെ ഓടിയെത്തിയെങ്കിലും കാര്‍ അതിവേഗം ഓടിച്ചുപോയി. കാറില്‍ നിന്ന് വീഴുന്നതിനിടെ മെലഡിയുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ഇത് വകവെക്കാതെയാണ് കാറിന് പിന്നാലെ ഓടിയത്. നല്ല വേദനയുണ്ടായിരുന്നെങ്കിലും, എങ്ങനെയും മക്കളെ രക്ഷിക്കണമെന്ന ചിന്ത മാത്രമായിരുന്നു തനിക്കെന്നും അവര്‍ പറഞ്ഞിരുന്നു. സംഭവം കണ്ടുനിന്നവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാറിനുള്ളില്‍ മെലഡിയുടെ രണ്ടു മക്കളും സുരക്ഷിതരായിരുന്നു.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.