• HOME
  • »
  • NEWS
  • »
  • buzz
  • »
  • Telangana Artist | വാ കൊണ്ട് ചിത്രം വരക്കുന്ന കൈപ്പത്തിയില്ലാത്ത കൊച്ചുമിടുക്കി; വൈറൽ വീഡിയോ

Telangana Artist | വാ കൊണ്ട് ചിത്രം വരക്കുന്ന കൈപ്പത്തിയില്ലാത്ത കൊച്ചുമിടുക്കി; വൈറൽ വീഡിയോ

കൈപ്പത്തി ഇല്ലാത്ത സ്വപ്‌നിക, തെലുങ്ക് നടന്മാരുടെ ഛായാചിത്രങ്ങൾ വായ‍ ഉപയോ​ഗിച്ച് വരക്കുന്നത് വീഡിയോയിൽ കാണാം.

'പുഷ്പ'യിലെ അല്ലു അർജുന്റെ ചിത്രം വരയ്ക്കുന്ന സ്വപ്നിക (@PawanSister/Twitter)

'പുഷ്പ'യിലെ അല്ലു അർജുന്റെ ചിത്രം വരയ്ക്കുന്ന സ്വപ്നിക (@PawanSister/Twitter)

  • Share this:
    പെയിന്റിങ്ങ് ബ്രഷ് വായിൽ വെച്ച് ചിത്രം വരക്കുന്ന തെലങ്കാന (Telangana) സ്വദേശിയായ സ്വപ്‌നിക (Swapnika) എന്ന പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു (Viral). കൈപ്പത്തി ഇല്ലാത്ത സ്വപ്‌നിക, തെലുങ്ക് നടന്മാരുടെ ഛായാചിത്രങ്ങൾ വായ‍ ഉപയോ​ഗിച്ച് വരക്കുന്നത് വീഡിയോയിൽ കാണാം.


    അടുത്തിടെ ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിത സബർവാളിന് സ്വപ്‌നിക ഒരു രേഖാചിത്രം സമ്മാനിച്ചിരുന്നു.

    ഗായകൻ മിക സിങ്ങിന്റെ ജന്മദിനത്തിൽ വരച്ച രേഖാചിത്രവും ശ്രദ്ധ നേടിയിരുന്നു. സ്വപ്നികയുടെ വീഡിയോകൾ മറ്റു പലർക്കും പ്രചോദനമാകുക കൂടിയാണ്.


    ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ കയ്യില്ലാത്ത ഡ്രൈവറെ കുറിച്ച് ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. വിക്രം അഗ്നിഹോത്രി എന്നയാളെക്കുറിച്ചായിരുന്നു ട്വീറ്റ്. കുട്ടിയായിരുന്നപ്പോൾ സംഭവിച്ച ഒരു വൈദ്യുത അപകടത്തിലാണ് വിക്രത്തിന് ഇരു കൈകളും നഷ്ടമായത്. ഡ്രൈവിംഗ് മാത്രമല്ല, നീന്തൽ, സ്കേറ്റിങ്ങ് എന്നിവയെല്ലാം വിക്രം പഠിച്ചു. പക്ഷേ, ഇന്ത്യയുടെ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഇരട്ട അംഗവൈകല്യമുള്ളവർക്ക് ലൈസൻസ് നൽകാനുള്ള വ്യവസ്ഥ ഉണ്ടായിരുന്നില്ല. എന്നാൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ അദ്ദേഹം അപ്പീൽ നൽകി. ആ നിശ്ചദാർഢ്യം കണ്ട് നിയമത്തിൽ പോലും മാറ്റം വരുത്തി. ഒരു സ്കൂളും അവനെ ഡ്രൈവിങ്ങ് പഠിപ്പിക്കാൻ തയ്യാറായിരുന്നില്ല. യുട്യൂബ് വീ‍ഡിയോകൾ കണ്ടാണ് വിക്രം ഡ്രൈവിംഗ് പഠിച്ചത്.

    അതേസമയം, കഴിഞ്ഞ ആറു വർഷത്തിനിടെ, രാജ്യത്തുടനീളമുള്ള 11.68 ലക്ഷം സർക്കാർ, സർക്കാർ- എയ്ഡഡ് സ്‌കൂളുകളിൽ 70 ശതമാനത്തിലധികവും ഭിന്നശേഷി സൗഹൃദമാക്കിയതായി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ആക്‌സസിബിൾ ഇന്ത്യൻ കാമ്പെയ്‌ൻ (Accessible Indian Campaign (AIC)) റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് റാമ്പുകൾ, കൈവരികൾ, പ്രത്യേകം ടോയ്‌ലറ്റുകൾ എന്നിവയെല്ലാം നിർമിച്ചാണ് പല സ്കൂളുകളും മാതൃകയായത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി, 585 കെട്ടിടങ്ങളും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 1030 കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കിയെന്നും ആക്‌സസിബിൾ ഇന്ത്യൻ കാമ്പെയ്‌ൻ ശേഖരിച്ച കണക്കുകളിൽ ചൂണ്ടിക്കാട്ടിയിരുന്നു.

    സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഓഡിറ്റുകൾ നടത്താനും ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് പൊതു സ്ഥലങ്ങൾ പൂർണമായി ഉപയോ​ഗപ്പെടുത്താനുമുള്ള പദ്ധതികൾ നടപ്പിലാക്കാൻ ആക്‌സസിബിൾ ഇന്ത്യൻ കാമ്പെയ്‌നു കീഴിൽ കേന്ദ്ര സർക്കാർ പ്രത്യേകം ഗ്രാന്റുകൾ അനുവദിച്ചിട്ടുണ്ട്. റോഡ്, റെയിൽ ഗതാഗത സംവിധാനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്ന കാര്യത്തിൽ ആക്‌സസിബിൾ ഇന്ത്യൻ കാമ്പെയ്‌ന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മൊത്തം ബസുകളുടെ 5.7 ശതമാനം മാത്രമാണ് പൂർണമായും ഭിന്നശേഷി സൗഹൃദമാക്കിയതെങ്കിൽ, എ1, എ, ബി കാറ്റഗറികളിൽ 709 റെയിൽവേ സ്റ്റേഷനുകളിൽ മാത്രമാണ് ഇവർ‌ക്കായി പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. 2022 ജൂണോടെ പൊതു കെട്ടിടങ്ങൾ‌ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് ആക്‌സസിബിൾ ഇന്ത്യൻ കാമ്പെയ്‌ന്റെ തീരുമാനം.
    Published by:Naveen
    First published: