• HOME
 • »
 • NEWS
 • »
 • buzz
 • »
 • നായക്കുട്ടിയോട് 'ഐ ലവ് യൂ' എന്ന് പറയുന്ന തത്തയുടെ വീഡിയോ ഇന്റർനെറ്റിൽ തരംഗമാകുന്നു

നായക്കുട്ടിയോട് 'ഐ ലവ് യൂ' എന്ന് പറയുന്ന തത്തയുടെ വീഡിയോ ഇന്റർനെറ്റിൽ തരംഗമാകുന്നു

ആ സമയത്ത് തത്ത തന്റെ കാല് കൊണ്ട് നായക്കുട്ടിയുടെ തലയിൽ സ്നേഹത്തോടെ തഴുകുന്നതും വീഡിയോയിൽ നമുക്ക് കാണാം.

Vendi Parrot

Vendi Parrot

 • Last Updated :
 • Share this:
  നമ്മുടെയൊക്കെ ഹൃദയം അലിയിക്കാൻ പോന്നൊരു വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്റർനെറ്റിൽ വലിയ പ്രചാരം നേടുന്നുണ്ട്. ഒരു വെള്ള തത്ത ആദ്യമായി കണ്ട നായക്കുട്ടിയോട് 'ഐ ലവ് യൂ' എന്ന് പറയുന്ന വീഡിയോയാണ്ഇതിനകം ഇൻസ്റ്റാഗ്രാമിൽതരംഗമായിമാറിക്കഴിഞ്ഞത്. വീഡിയോയിൽ കറുത്ത ചെറിയൊരു നായക്കുട്ടി തന്റെ ഉടമസ്ഥയുടെ മടിയിൽ സുഖമായി കിടന്നുറങ്ങുന്നതും കാണാം.

  വെൻഡി മാരി എന്ന വ്യക്തിയാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ വളർത്തു മൃഗങ്ങളെക്കുറിച്ച് പതിവായി പോസ്റ്റ് ഇടുന്നഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വെൻഡി. ഈ വീഡിയോ ആരംഭിക്കുന്നത് വെൻഡി തന്റെ സ്വീറ്റ് പീഎന്ന് പേരുള്ള തത്തയെ നായക്കുട്ടിയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ്. ആ സമയത്ത് തത്ത തന്റെ കാല് കൊണ്ട് നായക്കുട്ടിയുടെ തലയിൽ സ്നേഹത്തോടെ തഴുകുന്നതും വീഡിയോയിൽ നമുക്ക് കാണാം. കുറച്ച് നിമിഷങ്ങൾക്ക് ശേഷം വെൻഡി തത്തയോട്നായക്കുട്ടിയെ ഇഷ്ടമാണെന്ന് പറയാൻ പറയുന്നു. നമ്മളെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട് തത്ത 'ഐ ലവ് യൂ' എന്ന് പറയുന്നത് നമുക്ക് കേൾക്കാം. "സ്വീറ്റ് പീപുതിയ നായക്കുട്ടിയെ ആദ്യമായി കണ്ടുമുട്ടുന്നു' എന്നാണ് വെൻഡി വീഡിയോയ്ക്ക്ക്യാപ്ഷ്യനായി എഴുതിയത്.

  പോസ്റ്റ് ചെയ്തതിനുശേഷം ഈ വീഡിയോയ്ക്ക്സ്നേഹം നിറഞ്ഞ നിരവധി കമന്റുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തങ്ങളുടെ സന്തോഷവും അത്ഭുതവും സ്നേഹവും കമന്റുകളിലൂടെ ആളുകൾ പങ്കുവെയ്ക്കുന്നു. കൂടാതെ വിവിധങ്ങളായ ഇമോജികളിലൂടെയും ആളുകൾ തങ്ങളുടെ വികാരം പങ്കുവെയ്ക്കാൻ ശ്രമിക്കുന്നത് കാണാം.
  View this post on Instagram  <href="”https://www.instagram.com/p/CMwzNVCJOne/?utm_source=ig_embed&utm_campaign=loading”" _blank”">A post shared by Wendy Marie (@the_parrot_lady)  മറ്റൊരു പോസ്റ്റിൽ ഇതേ വീഡിയോയുടെടിക്ടോക്വേർഷനും വെൻഡി പങ്കുവെച്ചു. ടിക്ടോക്കിൽ ഈ വീഡിയോ 12.5 ദശലക്ഷം ആളുകൾ കണ്ടതായി വെൻഡി അറിയിച്ചു. വീഡിയോയ്ക്ക്വലിയ ജനപ്രീതി നൽകിയതിനും സ്നേഹം പങ്കുവെച്ചതിനും വെൻഡി എല്ലാവരോടും തന്റെ നന്ദിയും കടപ്പാടും അറിയിക്കുകയുംചെയ്തു.

  Also Read- കൗതുകം അൽപം കൂടിപ്പോയി; കയ്യിലെടുത്തത് ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയെന്ന് അറിയാതെ യുവതി

  ആ പോസ്റ്റിനെഅഭിനന്ദിച്ചുകൊണ്ട് ഒരു ഉപയോക്താവ് കുറിച്ചു, "ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോകളിലൊന്ന്. ഓരോ സ്പീഷീസിലുംപെട്ട ജീവജാലങ്ങൾ തമ്മിൽ എത്രത്തോളം സ്നേഹവും പരസ്പര ബന്ധവും ഉണ്ടെന്ന് കാണിച്ചു തരുന്ന വീഡിയോ". വീഡിയോ കണ്ട മറ്റൊരാൾ പറഞ്ഞത് വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞുപോയിഎന്നാണ്. അതിനിടെ തന്റെ പുതിയ നായക്കുട്ടിയ്ക്ക് പേര് ഇട്ടിട്ടില്ലെന്നും അതിന് സോഷ്യൽ മീഡിയയിലെഫോളോവേഴ്‌സിന്റെ സഹായം വേണമെന്നും കൂടി വെൻഡി പറയുന്നു.

  വെൻഡി പതിവായി തന്റെ വളർത്തു മൃഗങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ ആളുകളെ അറിയിക്കാറുണ്ട്. അമേരിക്കയിലെ ഐഡഹോ എന്ന സംസ്ഥാനത്ത് ബോയിസ് എന്ന സ്ഥലത്താണ് വെൻഡി ജീവിക്കുന്നത്. മൂന്ന് തത്തകളും ഒരു കുതിരയും മൂന്ന് മീനുകളും രണ്ട് നായകളുമാണ് വെൻഡിയ്ക്ക് തന്റേതായി വീട്ടിലുള്ളത്. സുഹൃത്തുക്കളെല്ലാവരും 'ദി പാരറ്റ്ലേഡി' എന്നാണ് വെൻഡിയെ സ്നേഹപൂർവം വിളിക്കാറുള്ളത്.

  Keywords: Instagram, Viral, Parrot, Puppy, ഇൻസ്റ്റാഗ്രാം, വൈറൽ, തത്ത, നായക്കുട്ടി
  Published by:Anuraj GR
  First published: