• HOME
 • »
 • NEWS
 • »
 • buzz
 • »
 • Tiger | ശക്തമായ ഒഴുക്കിനിടെയും നദി മുറിച്ചു കടന്ന് കടുവ; വൈറൽ വീഡിയോ

Tiger | ശക്തമായ ഒഴുക്കിനിടെയും നദി മുറിച്ചു കടന്ന് കടുവ; വൈറൽ വീഡിയോ

ഉത്തർപ്രദേശിലെ ജെരുവാ നദിയിലെ (Gerua river) ശക്തമായ ഒഴുക്കിൽ പെട്ട കടുവയുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ വൈറലായത്

 • Last Updated :
 • Share this:
  ലോകത്തിലെ കടുവകളുടെ (tiger) 75 ശതമാനവും വസിക്കുന്നത് ഇന്ത്യയിലാണ്. 2019ൽ, യുഎൻഇപി-ഏഷ്യ എൻവയോൺമെന്റൽ എൻഫോഴ്‌സ്‌മെന്റ് അവാർഡും (UNEP- Asia Environmental Enforcement Award) രാജ്യത്തിന് ലഭിച്ചിരുന്നു. കടുവകളെയും ആവയുടെ ആവാസ വ്യവസ്ഥയെയും സംരക്ഷിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നതിന് ദൂധ്വ കടുവാ സംരക്ഷണ കേന്ദ്രത്തിലെ (Dudhwa Tiger Reserve) ഫോറസ്റ്റ് ഓഫീസറായ രമേഷ് പാണ്ഡെക്കും (Ramesh Pandey) പ്രത്യേകം അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. പലപ്പോഴും ഇവിടുത്തെ വിശേഷങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കിടാറുമുണ്ട്. ഉത്തർപ്രദേശിലെ ജെരുവാ നദിയിലെ (Gerua river) ശക്തമായ ഒഴുക്കിൽ പെട്ട കടുവയുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ചത്.

  നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കടുവ ഒഴുക്കിൽ പെട്ടത്. രമേഷ് പാണ്ഡെയും സംഘവും സമീപത്തുണ്ടായിരുന്നു. ശക്തമായ ഒഴുക്കിനെതിരെ നീന്തി നദി മുറിച്ചുകടന്ന് ദുധ്വ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ കതേർണിയാഘട്ടിലെ കാടുകളിൽ കടുവ എത്തിച്ചേർന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കടുവ നദി മുറിച്ചു കടക്കുന്നതിന്റെ വീഡിയോയും രമേഷ് പാണ്ഡെ ട്വിറ്ററിൽ പങ്കു വെച്ചിട്ടുണ്ട്.

  കടുവ കാട്ടിൽ തിരിച്ചെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അതിനെ തുടർന്നും നിരീക്ഷിക്കാൻ ഒരു രക്ഷാസംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. കതേർണിയാഘട്ടിൽ വെള്ളം പൊങ്ങിയ സമയത്ത് കടുവകളും മറ്റ് വന്യജീവികളിലേക്കും ഇങ്ങനെ പുഴകൾ മുറിച്ച് കടന്നു പോകുന്നതും സംഘം നിരീക്ഷിച്ചു വരുന്നുണ്ട്.  വീഡിയോക്കു താഴെ പലരും രമേഷ് പാണ്ഡെയുടെയും സംഘത്തിന്റെയും ഉദ്യമങ്ങളെ പ്രശംസിക്കുന്നുണ്ട്. ഡ്രോണുകളും മറ്റും ഉപയോ​ഗിച്ചാണ് കടുവകളെ നിരീക്ഷിക്കുന്നതെന്നും അഭിനന്ദനാർഹമായ കാര്യമാണ് ഇവർ ചെയ്യുന്നതുമെന്നാണ് പലരുടെയും കമന്റ്.

  കേരളത്തിൽ പല ജില്ലകളിലും ജനവാസ കേന്ദ്രങ്ങളിൽ കടുവയിറങ്ങിയ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വയനാട്ടിലാണ് ഇത്തരം സംഭവങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കുറുക്കന്‍മൂലയില്‍ മൂന്ന് ആഴ്ചയിൽ ഏറെയായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ ഒടുവിൽ വനം വകുപ്പ് പിടികൂടിയിരുന്നു. പുൽപ്പള്ളി കാര്യംപാതിയ്ക്കടുത്ത് വനത്തിൽ കാണാതായ ആദിവാസി യുവാവിന്‍റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇയാൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് സംശയിക്കുന്നത്. ബസവൻകൊല്ലി കോളനിയിലെ ശിവകുമാർ (24) എന്ന യുവാവിന്‍റേതെന്ന് കരുതുന്ന ശരീര അവശിഷ്ടങ്ങളാണ് ഉൾവനത്തിൽ നിന്നും കണ്ടെത്തിയത്. തലയും കാലും ഒഴികെയുള്ള ഭാഗങ്ങളിൽ മാംസം പൂർണമായും ഇല്ലാതായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

  മൂന്നു പേരെ കൊന്നെന്നു പറഞ്ഞ മധ്യപ്രദേശ് സർക്കാർ കടുവയെ തടങ്കലിലാക്കിയ വാർത്തയും പുറത്തു വന്നിരുന്നു. വളരെ അപകടകാരിയായ മൃഗമാണിതെന്നും ഇനിയും സ്വതന്ത്ര്യമായി കറങ്ങാൻ അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് കടുവയെ ഭോപ്പാലിലെ മൃഗശാലക്ക് കൈമാറിയത്. കാട്ടിലേക്ക് മടങ്ങാൻ പല അവസരങ്ങളും ഇതിന് നൽകിയിരുന്നു. എന്നാൽ മനുഷ്യവാസകേന്ദ്രങ്ങൾ ചുറ്റിപ്പറ്റി തന്നെ എത്താൻ തുടങ്ങിയതോടെ തടവിലാക്കുക എന്ന മാർഗം മാത്രമാണ് മുന്നിലുണ്ടായത്. കടുവയുടെയും മനുഷ്യരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇത് തന്നെയാണ് വഴി എന്നായിരുന്നു മധ്യപ്രദേശ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ എസ്.കെ.മണ്ഡൽ അറിയിച്ചത്.
  Published by:Amal Surendran
  First published: