• HOME
  • »
  • NEWS
  • »
  • buzz
  • »
  • WATCH TRAFFIC COMES TO A HALT AS ANACONDA CROSSES HIGHWAY IN

ബ്രസീലിൽ അനാക്കോണ്ട തിരക്കേറിയ ഹൈവേ മുറിച്ചുകടന്നു; വീഡിയോ വൈറൽ

റോഡ് മുറിച്ചുകടക്കുന്ന അനാക്കോണ്ടയെ കണ്ടതോടെ ചിലർ വാഹനം നിർത്തി. മറ്റുചിലരാകട്ടെ അനാകോണ്ടക്ക് അരികിലൂടെ വാഹനം ഓടിച്ചുപോയി

News18

News18

  • News18
  • Last Updated :
  • Share this:
    പട്ടാപ്പകൽ ബ്രസീലിലെ തിരക്കേറിയ ഹൈവേ മുറിച്ചുകടക്കാൻ അനാക്കോണ്ടയുടെ ശ്രമം. വാഹനങ്ങൾ കൂട്ടത്തോടെ നിർത്തിയതോടെ ഗതാഗതം അൽപനേരത്തേക്ക് നിലച്ചു. ഇതിന്റെ വീഡിയോ വൈറലായി.

    റോഡ് മുറിച്ചുകടക്കുന്ന അനാക്കോണ്ടയെ കണ്ടതോടെ ചിലർ വാഹനം നിർത്തി. മറ്റുചിലരാകട്ടെ അനാകോണ്ടക്ക് അരികിലൂടെ വാഹനം ഓടിച്ചുപോയി. റോഡിനെ വേർതിരിക്കുന്ന മതിലിലൂടെ ഇഴഞ്ഞുനീങ്ങിയ അനാക്കോണ്ട സമീപത്തെ കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം.

    ബ്രസീലിലെ പോർട്ടോ വെൽഹോ നഗരത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃക്സാക്ഷികളിലൊരാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. അനാക്കോണ്ടക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ വാഹനങ്ങളെ കൈകാണിച്ച് നിർത്തുന്ന യാത്രക്കാരനെയും വീഡിയോയിൽ കാണാം. അനാക്കോണ്ടക്ക് ഏകദേശം പത്തടി നീളമുണ്ട്.



     

     
    First published:
    )}