നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • WATCH: ഭീമൻ ട്രെക്ക് ഉപയോഗിച്ച് ഗ്ലാസ്സിലെ വെള്ളത്തില്‍ ടീ ബാഗ് മുക്കുന്ന ഡ്രൈവർ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

  WATCH: ഭീമൻ ട്രെക്ക് ഉപയോഗിച്ച് ഗ്ലാസ്സിലെ വെള്ളത്തില്‍ ടീ ബാഗ് മുക്കുന്ന ഡ്രൈവർ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

  വളരെ വിദഗ്ധമായി ഡ്രൈവർ ചെയ്യുന്ന ഈ പ്രവൃത്തി കണ്ടാൽ അന്തം വിട്ട് നോക്കി ഇരുന്നു പോകും! അത്രത്തോളം പെര്‍ഫെക്ഷനോടു കൂടിയാണ്‌ അദ്ദേഹം അതു ചെയ്യുന്നത്.

  • Share this:
   ഡ്രൈവിംഗ് വൈദഗ്ധ്യം വ്യക്തമാക്കാൻ പല മാർഗങ്ങളും സ്വീകരിക്കുന്ന ഡ്രൈവർമാരെ നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരത്തിൽ തികച്ചും വ്യത്യസ്തമായ രീതിയില്‍ തന്റെ ഡ്രൈവിംഗ് വൈദഗ്ധ്യം കാണിക്കുന്ന ഡച്ച് ഡ്രൈവറാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ താരം. ട്രക്ക് ഉപയോഗിച്ച് ഒരു ഗ്ലാസ്സില്‍ വച്ചിരിക്കുന്ന ചൂടുവെള്ളത്തിൽ ടീ ബാഗ് മുക്കുകയാണ്‌ കക്ഷി ചെയ്യുന്നത്. വളരെ വിദഗ്ധമായി ഡ്രൈവർ ചെയ്യുന്ന ഈ പ്രവൃത്തി കണ്ടാൽ അന്തം വിട്ട് നോക്കി ഇരുന്നു പോകും! അത്രത്തോളം പെര്‍ഫെക്ഷനോടു കൂടിയാണ്‌ അദ്ദേഹം അതു ചെയ്യുന്നത്.

   യുപിഐയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, നെതർലാൻഡിലെ റിജസനിൽ നിന്നുള്ള ജോഹാൻ ഗ്രോട്ട്ബോയർ എന്ന ഡച്ച് ട്രക്ക് ഡ്രൈവറാണ്‌ ഈ മിടുമിടുക്കന്‍! ഫിന്നിഷ് ഡ്രൈവർമാർ "ടീ ബാഗ് ചലഞ്ച്" എന്ന പേരിൽ സമാനമായ ഒരു ടാസ്ക് ചെയ്യുന്നത് ജോഹാൻ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു.

   സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ ക്ലിപ്പ്. ഒരു ട്രാഫിക് കോണിന് മുകളിൽ ഇരിക്കുന്ന ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു ടീ ബാഗ് മുക്കാനായി 82 അടി നീളമുള്ള ട്രക്ക് റിവേഴ്സ് ചെയ്തുവരുന്നതാണ്‌ നമ്മള്‍ വീഡിയോയില്‍ തുടക്കത്തില്‍ കാണുന്നത്. തുടർന്ന് സസ്പെൻഷൻ താഴേക്കാക്കി ചൂടുവെള്ളത്തിൽ ടീ ബാഗ് പതിയെ താഴ്ത്തുന്നു. ടീ ബാഗ് ഗ്ലാസ്സിലെ ചൂടുവെള്ളത്തിൽ മുക്കാന്‍ തന്റെ ഭീമാകാരനായ ട്രക്ക് ഉപയോഗിച്ചത് മുതൽ ജോഹാൻ സോഷ്യൽ മീഡിയയിലെ താരമായി മാറി.


   സെംഗർ ന്യൂസിനോട് സംസാരിക്കവേ, താന്‍ തമാശയായിട്ടാണ് ഈ വീഡിയോ തയ്യാറാക്കിയതെന്നും ഫ്രണ്ട് റിക്വസ്റ്റുകൾ ലഭിക്കാൻ തുടങ്ങിയപ്പോൾ താനാകെ സ്തബ്ധനായെന്നും ജോഹാൻ പറഞ്ഞു. "ചൈന, ജപ്പാൻ, ഓസ്ട്രിയ, ഇറ്റലി, നോർവേ എന്നിവിടങ്ങളിൽ നിന്നൊക്കെ എനിക്ക് ഫ്രണ്ട് റിക്വസ്റ്റുകൾ ലഭിച്ചു. ഇപ്പോഴും ധാരാളം വരുന്നുണ്ട്, ഞാനാകെ ഞെട്ടിത്തരിച്ചിരിക്കുകയാണ് ” ജോഹാൻ പറഞ്ഞു.

   താൻ എങ്ങനെയാണ് ഈ ചലഞ്ച് പൂർത്തിയാക്കിയതെന്ന് അദ്ദേഹം വളരെ വിശദമായിത്തന്നെ പറഞ്ഞു. “ട്രാഫിക് കോണിനെ തട്ടി മറിക്കാതെ ഈ ചലഞ്ച് പൂര്‍ത്തിയാക്കാന്‍ എനിക്ക് എല്ലാ കഴിവുകളും പുറത്തെടുക്കേണ്ടിവന്നു, തുടർന്നാണ് ഈ ടീ ബാഗ് ഗ്ലാസ്സിലെ ചൂട് വെള്ളത്തിലേക്ക് താഴ്ത്തിയത്. താൻ ഓടിച്ച വാഹനം അത്രയേറെ വലുതായതു കൊണ്ടാകാം തനിക്ക് ഇത്രമേൽ ജനപ്രീതി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

   ആദ്യത്തെ ശ്രമത്തിൽ തന്നെ ടീ ബാഗ് ചലഞ്ച് പൂർത്തിയാക്കാൻ കഴിഞ്ഞത് ഭാഗ്യം കൊണ്ടാണോയെന്ന ചോദ്യത്തിനു മറുപടിയായി "ഭാഗ്യം ഒട്ടും തന്നെയില്ല. കാരണം ഡ്രൈവിങ് എന്ന് പറയുന്നത് കഴിവു കൊണ്ട് മാത്രം ചെയ്യുന്ന കാര്യമാണ്. അതിൽ ഭാഗ്യത്തിന്റെ ഒരംശം പോലും ഇല്ല. അത് പൂർണ്ണമായും ഡ്രൈവിംഗ് വൈദഗ്ധ്യമാണ് ” എന്ന് ജോഹാൻ വ്യക്തമാക്കി.

   പക്ഷേ ആദ്യ ശ്രമത്തിൽ തന്നെ താന്‍ വിജയിച്ചതിൽ അത്ഭുതപ്പെട്ടു പോയതായി ജോഹാൻ വ്യക്തമാക്കി. ഈ ദൗത്യത്തിനായി സ്വന്തം വീട്ടിൽ നിന്നും ഒരു ഗ്ലാസ് എടുക്കാൻ ഭാര്യ അനുവദിച്ചില്ലെന്നും അദ്ദേഹം തമാശയായി പറഞ്ഞു. കാരണം അവൾക്ക് ഇക്കാര്യത്തിൽ വലിയ വിശ്വാസമൊന്നും ഉണ്ടായിരുന്നില്ല. താൻ ആ ഗ്ലാസ്സ് തകർക്കുമെന്ന് അവള്‍ക്ക് ഉത്തമവിശ്വാസം ഉണ്ടായതിനാലാണ് അവൾ അങ്ങനെ ചെയ്തതെന്നും ജോഹാൻ പറഞ്ഞു. അതുകൊണ്ട് തന്നെ ചലഞ്ചിനായി ജോഹാൻ തന്റെ വീട്ടിനു തൊട്ടടുത്തുള്ള ഫ്ലീ മാർക്കറ്റിൽ നിന്ന് കുറച്ച് ഗ്ലാസുകൾ വാങ്ങുകയായിരുന്നു.

   ഈ വീഡിയോ ഓൺലൈനിൽ പങ്കിട്ടതിനുശേഷം, ഫേസ്ബുക്ക് ഉപയോക്താക്കളിൽ നിന്ന് മാത്രം 4,000 പ്രതികരണങ്ങളും 2,500 കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ ആരാധകർക്ക് ഈ പോസ്റ്റിനു താഴെ അഭിനന്ദനങ്ങൾ ചൊരിഞ്ഞു മതിയായിട്ടില്ല. പലരും കൈ കൊട്ടുന്ന ഇമോജികൾ ഉപയോഗിച്ചാണ്‌ അവരുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തുത്തിയത്.
   Published by:Naveen
   First published: