മഴക്കാലത്തെ സ്കൂളിലേക്കുള്ള യാത്ര നിങ്ങള്‍ ഓര്‍ക്കാറുണ്ടോ? രാവിലെ നല്ല തണുപ്പത്ത് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് അല്‍പ്പം മടിയുള്ള കാര്യമാണെങ്കിലും മഴയത്തെ കുട ചൂടിയുള്ള യാത്രയും കടലാസ് ബോട്ടുകള്‍ വെള്ളത്തിൽ ഒഴുക്കുന്നതുമൊക്കെ കുട്ടിക്കാലത്തെ ഒരിക്കലും മറക്കാനാകാത്ത ഓർമ്മകളാകും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്. ആറ് കുട്ടികള്‍ ഒരു കുടക്കീഴില് (one umbrella) സ്കൂളിലേക്ക് (school) പോകുന്നതാണാണ് വീഡിയോയിൽ കാണുന്നത്. ഐഎഎസ് ഉദ്യോഗസ്ഥന് അവനീഷ് ശരണ്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. കുട്ടികള്‍ (children) വളരെ സന്തോഷത്തോടെ ഒരു കുടക്കീഴിൽ പോകുന്ന ആ കാഴ്ച ഏതൊരാളെയും ബാല്യകാല ഓര്‍മ്മകളിലേയ്ക്ക് മടക്കും.
ആറ് കുട്ടികളാണ് വീഡിയോയിലുള്ളത്. ഇവരില്‍ മൂന്ന് പേര് സ്കൂള്‍ യൂണിഫോമാണ് ധരിച്ചിരിക്കുന്നത്. സ്ലേറ്റ് പിടിച്ചുകൊണ്ട് മറ്റൊരു കുട്ടിയെയും കാണാം. ഏകദേശം 1.2 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്. ഓരോ കാഴ്ചക്കാരെയും തങ്ങളുടെ ബാല്യകാല ഓര്‍മ്മകളിലേക്ക് നയിക്കുന്ന വീഡിയോയ്ക്ക് താഴെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാനും ഉപയോക്താക്കൾ മറന്നില്ല. '' അവരുടെ മുഖത്തെ നിഷ്കളങ്കത, അത് വിലമതിക്കാനാകാത്തതാണ്. ഇതാണ് ബാല്യകാലം, പങ്കുവെയ്ക്കല്‍, സ്നേഹം... പരാതികളില്ല...'' ഒരാള്‍ കമന്റ് ചെയ്തു.
ദൂരദര്ശന് ചാനല്‍ 62 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോഴും നെറ്റിസണ്‍സ് പഴയകാല ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ചിത്രഹാര്‍, രംഗോലി, രാമായണം, മഹാഭാരതം, ചന്ദ്രകാന്ത, സുര്‍ഭി തുടങ്ങിയ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടികളുടെ ഓര്‍മ്മകളും നെറ്റിസണ്‍സ് പങ്കുവെച്ചിരുന്നു. 'മെമ്മറീസ് വിത്ത് ഡിഡി'' എന്ന ഹാഷ്ടാഗില് സോഷ്യല്‍ മീഡിയ ഉപയോക്താക്കളോട് അവരുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍ ദൂരദര്ശന് ആവശ്യപ്പെട്ടിരുന്നു.
വേനല്‍ക്കാലത്ത് വഴിയോരക്കച്ചവടക്കാര്‍ക്ക് കുടിവെള്ളം നല്കുന്ന ഒരു ബാലന്റെ വീഡിയോയും ഓണ്‍ലൈനില്‍ പ്രശംസ നേടിയിരുന്നു. ഒരു കവറില്‍ കുടിവെള്ള കുപ്പികള്‍ ചുമന്ന് തെരുവോരക്കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുകയാണ് ഈ കൊച്ചുമിടുക്കന്. സൗജന്യമായാണ് അവന് എല്ലാവര്ക്കും കുടിവെള്ള കുപ്പികള്‍ നല്‍കുന്നത്. കുട്ടിയുടെ ഈ പ്രവൃത്തി കണ്ട് വികാരാധീനയാകുന്ന ഒരു സ്ത്രീയെയും വീഡിയോയില്‍ കാണാം.
ഐഎഎസ് ഉദ്യോഗസ്ഥന് അവനീഷ് ശരണ്‍ തന്നെയാണ് ഈ വീഡിയോയും പങ്കുവെച്ചത്. ''ഒരാളെ സന്തോഷിപ്പിക്കാന്‍ നിങ്ങളുടെ ദയ മതി'' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിച്ചിരുന്നു. '' ഇത് വളരെ ആകര്‍ഷണീയമായ ഒരു പ്രവൃത്തിയാണ്. ഈ വേനല്‍ക്കാലത്തെ യഥാര്‍ത്ഥ ആവശ്യം എന്തെന്നാണ് ഈ കുട്ടി കാണിച്ചുതരുന്നത്'' എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം.
'' ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കുടുംബത്തില്‍ നിന്ന് പിന്തുണ വേണം. പല കുടുംബങ്ങളിലും അത് കാണുന്നില്ല, ഈ കുട്ടിക്കും അവന്റെ പിതാവിനും ഒരു സല്യൂട്ട്'', എന്നായിരുന്നു മറ്റൊരു കമന്റ്. '' എത്ര സുന്ദരം! ദൈവം നിന്നെയും നിന്റെ മാതാപിതാക്കളെയും അനുഗ്രഹിക്കട്ടെ, നീ എന്റെ ദിവസം മനോഹരമാക്കി'' ഇങ്ങനെയായിരുന്നു മറ്റൊരു പ്രതികരണം.
keywords: one umbrella, nostalgic memories, children, sharing, video, ഒരു കുട, ആറ് കുട്ടികള്‍, നൊസ്റ്റാള്‍ജിക് വീഡിയോ, നെറ്റിസണ്‍സ്
link: https://www.news18.com/news/buzz/watch-video-of-children-sharing-one-umbrella-leaves-internet-nostalgic-5487367.html
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.