• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തറ വൃത്തിയാക്കി ഡച്ച് പ്രധാനമന്ത്രി; കൈയടിച്ച് ശുചീകരണത്തൊഴിലാളികൾ


Updated: June 6, 2018, 12:19 PM IST
തറ വൃത്തിയാക്കി ഡച്ച് പ്രധാനമന്ത്രി; കൈയടിച്ച് ശുചീകരണത്തൊഴിലാളികൾ

Updated: June 6, 2018, 12:19 PM IST
ആംസ്റ്റർഡാം: ഡച്ച് പാർലമെന്‍റ് മന്ദിരത്തിനുള്ളിൽവെച്ച് പ്രധാനമന്ത്രിയുടെ കൈയിലിരുന്ന കാപ്പി തറയിൽ വീണ് ആകെ വൃത്തികേടായി. എന്തു ചെയ്യും? ഒരു നിമിഷം പോലും അമാന്തിക്കാതെ, തറ മുഴുവൻ തുടച്ചു വൃത്തിയാക്കി. അതുകൊണ്ട് ഡച്ച് പാർലമെന്‍റിലെ ശുചീകരണത്തൊഴിലാളികൾ കൈയടിച്ച് അഭിനന്ദിച്ചു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. പാർലമെന്‍റിലേക്ക് വന്ന പ്രധാനമന്ത്രി മാർക്ക് റൂട്ട് ഗ്ലാസ് വാതിൽ തുറക്കുന്നതിനിടെയാണ് കൈയിലിരുന്ന കോഫി കപ്പ് താഴെ വീണത്. തുടർന്ന്, സമീപത്തുണ്ടായിരുന്ന ശുചീകരണത്തൊഴിലാളികളുടെ കൈയിൽനിന്ന് മോപ്പ് വാങ്ങി തറ വൃത്തിയാക്കുകയായിരുന്നു. ഇതുകണ്ട് ശുചീകരണത്തൊഴിലാളികൾ കൂട്ടംകൂടി കൈയടിച്ച് പ്രോൽസാഹിപ്പിക്കുകയായിരുന്നു.

First published: June 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍