• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പ്രണയ സ്മരണക്കായി കുടിനീര്‍ പദ്ധതി..

gopika.gs | news18
Updated: April 2, 2018, 9:54 PM IST
പ്രണയ സ്മരണക്കായി കുടിനീര്‍ പദ്ധതി..
gopika.gs | news18
Updated: April 2, 2018, 9:54 PM IST
ഹരിപ്പാട്: ഡച്ചുകാരി ഓള്‍ഗയുടെ പ്രണയവും സാമൂഹിക പ്രതിബദ്ധതയും ഹരിപ്പാട് തൃക്കുന്നപ്പുഴ നിവാസികള്‍ക്ക് സമ്മാനിച്ചത് കുടിനീരാണ്. ഒരു അന്താരാഷ്ട്ര പ്രണയത്തിലൂടെ മലയാളത്തിന്‌റെ മരുമകളായി എത്തിയ ഓള്‍ഗയാണ് ഇന്‍ഡോ-ഡച്ച് സംയുക്ത സംരഭമായ (ഐ.ഡി.ബി.പി.) കുടിവെള്ള പദ്ധതിക്ക് വഴിതെളിയിച്ചത്. ഇന്നും പ്രദേശവാസികള്‍ക്ക് ആശ്രയമാണ് ഡച്ച് സുന്ദരിയുടെ പ്രണയോപഹാരം.

1978 ലാണ് ഗവേഷണ വിദ്യാര്‍ഥിനി ഓള്‍ഗ കേരളത്തില്‍ എത്തുന്നത്. മൂന്നാം ലോകരാഷ്ട്രങ്ങളിലെ ബാലവേലയായിരുന്നു ആംസ്റ്റര്‍ഡാം സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന ഓള്‍ഗയുടെ പഠന വിഷയം. കേരളം വളരെ ഇഷ്ടമായെങ്കിലും തീരദേശത്തെ കുടിവെള്ള പ്രശ്‌നങ്ങള്‍ ഓള്‍ഗയെ ബുദ്ധിമുട്ടിച്ചു. കൂടുതല്‍ ആളുകളും കുളങ്ങളിലേയും തോടുകളിലേയും മലിന ജലം കുടിക്കുന്ന സാഹചര്യമായിരുന്നു അന്ന്.

ഒടുവില്‍ തൃക്കുന്നപ്പുഴയില്‍ കുഴല്‍ക്കിണറുള്ള മുട്ടുങ്കല്‍ചിറ തറവാട് ഓള്‍ഗക്ക് താമസം ഒരുക്കി. ഹോമിയോ ഡോക്ടറായ കുടുംബാംഗം യശോധരന്‍ ഈ ഡച്ചുകാരിക്ക് നല്ല കൂട്ടുകാരനും വഴികാട്ടിയുമായി. ജലജന്യ രോഗങ്ങളുമായി പ്രദേശത്തെ കുട്ടികള്‍ വലയുന്ന കാഴ്ചകള്‍ ഓള്‍ഗയെ കുടിവെള്ള പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് പ്രേരിപ്പിച്ചു. എല്ലാത്തിനും കൂടെ യശോധരനും കൂടി. ആ സൗഹൃദം പതിയെ പ്രണയത്തിലേക്കു വഴിമാറി.

1980ല്‍ ഓള്‍ഗ ഗവേഷണം പൂര്‍ത്തിയാക്കി മടങ്ങി. കേരളത്തിന്‌റെ തീരദേശ കുടിവെള്ള പ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ഡച്ച് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഓള്‍ഗ മറന്നില്ല. തുര്‍ന്നാണ് ഇന്‍ഡോ-ഡച്ച് സംയുക്ത സംരഭമായ (ഐ.ഡി.ബി.പി.) കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. ഓള്‍ഗ സ്‌കീം എന്നും ഇതിന് പേരുണ്ട്.

തൃക്കുന്നപ്പുഴയില്‍ 1.80 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി, ആധുനിക കുഴല്‍ക്കിണര്‍, 10 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ എന്നിവയാണ് പദ്ധതിയുടെ ഫലമായി കേരളത്തില്‍ എത്തിയത്. ചെലവ് വഹിച്ചതിനൊപ്പം സാങ്കേതിക മേല്‍നോട്ടവും ഡച്ചുകാര്‍ നടത്തി. അന്ന് ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ളപദ്ധതിയായിരുന്നു ഇത്. അങ്ങനെ ഒരു ഡച്ച് വനിതയുടെ പ്രണയ സ്മരണ തൃക്കുന്നപ്പുഴ നിവാസികള്‍ക്ക് കുടിനീര്‍ ഒരുക്കി.
First published: March 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626