HOME /NEWS /Buzz / 'ഏങ്കളാ... കല്യാണാഞ്ചു'; തരംഗമായി വയനാട്ടിലെ ഗോത്ര വിവാഹ സേവ് ദി ഡേറ്റ്

'ഏങ്കളാ... കല്യാണാഞ്ചു'; തരംഗമായി വയനാട്ടിലെ ഗോത്ര വിവാഹ സേവ് ദി ഡേറ്റ്

സമൂഹ മാധ്യമങ്ങളിൽ തരംഗമായി "ഏങ്കളാ കല്യാണാഞ്ചു" സേവ് ദി ഡേറ്റ്

സമൂഹ മാധ്യമങ്ങളിൽ തരംഗമായി "ഏങ്കളാ കല്യാണാഞ്ചു" സേവ് ദി ഡേറ്റ്

സമൂഹ മാധ്യമങ്ങളിൽ തരംഗമായി "ഏങ്കളാ കല്യാണാഞ്ചു" സേവ് ദി ഡേറ്റ്

  • Share this:

    വയനാട്ടിൽ മാധ്യമ പ്രവർത്തകനായ കൂട്ടുകാരന്റെ കല്യാണത്തിന് സുഹൃത്തുക്കൾ തയ്യാറാക്കിയ ഈ കുഞ്ഞു വീഡിയോ “ഏങ്കളാ കല്ല്യാണാഞ്ചു” സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. ന്യൂസ് പ്യൂപ്പിൽ എന്ന പേരിൽ ഓൺലൈൻ ചാനൽ നടത്തുന്ന അവനീത് വയനാട്ടിലെ ഗോത്രവിഭാഗത്തിലെ ആദ്യ മാധ്യമ പ്രവർത്തകൻ കൂടിയാണ്. ‌

    “ഏങ്കളാ… കല്യാണാഞ്ചു “… പണിയ ഭാഷയിൽ ഇതിന് ‘ഞങ്ങളുടെ കല്യാണമാണ്’ എന്നാണ് അർത്ഥം. വയനാട്ടിലെ ഗോത്ര വിഭാഗമായ പണിയ സമുദായത്തിലെ തനത് ആചാരങ്ങൾ പകർത്തി കൊണ്ടാണ് മാധ്യമപ്രവർത്തകനായ അവനീതിന്റെയും അഞ്ജലിയുടെയും വിവാഹത്തിന്റെ സേവ് ഡേറ്റ് കൂട്ടുകാർ ഒരുക്കിയത്.

    വയനാട്ടിലെ വലിയ ഗോത്ര സമുദായമായ പണിയ സമുദായത്തിന്റെ തനത് ആചാരങ്ങൾ പലതും ഇന്ന് അന്യം നിന്നു പോകുന്ന സാഹചര്യത്തിലാണ് ഇവയെ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി അവനീതും കൂട്ടുകാരും ഇത്തരമൊരു സേവ് ദി ഡേറ്റ് വീഡിയോ ഒരുക്കിയത്. വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. പ്രശാന്ത് വയനാടാണ് ക്യാമറ ഒരുക്കിയിരിക്കുന്നത്.

    അമ്മമാരും മുത്തശ്ശിമാരും പറഞ്ഞ ഓർമ്മയിൽ മാത്രമാണ് ഇത്തരം ആചാരങ്ങൾ ഉണ്ടായിരുന്നതെന്നും അത് ഓർത്തെടുക്കാനുള്ള ഒരു അവസരം പുതയ തലമുറയ്ക്ക് ഒരുക്കാൻ കഴിയുമോ എന്ന ആശയത്തിൽ നിന്നാണ് തന്റെ വിവാഹത്തോടനുബന്ധിച്ച് ഇത്തരം ഒരു ശ്രമം ഈ ചിത്രീകരണത്തിലൂടെ താനും കൂട്ടുകാരും ചെയ്തതൊന്നും അവനീത് പറഞ്ഞു.

    Also Read- ‘മരിക്കുന്നതിനു മുമ്പ് അൽപം വിശ്രമം വേണം’; വിരമിക്കൽ പ്രായം പ്രഖ്യാപിച്ച് BTS താരം ഗോത്രാചാരങ്ങളുടെ പശ്ചാത്തലത്തിൽ തനത് വേഷവിധാനങ്ങളുമായാണ് വരനും വധുവും ബന്ധുക്കളും ഉൾപ്പെടെ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കാടിൻറെ പശ്ചാത്തലത്തിൽ കാവുകളുടെ പശ്ചാത്തലത്തിൽ തുടിയും ചീനയുമുപയോഗിച്ചുള്ള വാദ്യമേളങ്ങളും ദൃശ്യങ്ങൾക്ക് മിഴിവേകുന്നുണ്ടു. മാർച്ച് 29നാണ് വെള്ളമുണ്ട സ്വദേശിയായ അവനീതിന്റെയും ചീരാൽ സ്വദേശിയായ അഞ്ജലിയുടെയും വിവാഹം. മാനന്തവാടി വള്ളിയൂർക്കാവിൽ വച്ച് നടക്കുന്നത്.

    പണിയ സമുദായത്തിന്റെ തനത് വസ്ത്രമായ ‘ചേല കെട്ടിമേച്ചാ’ണ് വധു വിവാഹത്തിനായി എത്തുക. സേവ് ദ ഡേറ്റ് വീഡിയോയിലും ഇത്തരത്തില്‍ സാരി പ്രത്യേക രീതിയിലാണ് അഞ്ജലി എത്തിയിട്ടുള്ളത്. വരനും വധുവും കല്ലുമാലയും നാണയം കൊണ്ടുണ്ടാക്കിയ മാലയും അണിയും ഊരിലെ മുത്തശ്ശിമാരായിരിക്കും മാല നിർമ്മാണത്തിൽ ശിൽപ്പികൾ.

    First published:

    Tags: Save the Date video