• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഞങ്ങള്‍ എവിടെയും പോയിട്ടില്ല'; RIP കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്ക് ഹാഷ്ടാഗിനോട് പ്രതികരിച്ച് ചാനൽ

'ഞങ്ങള്‍ എവിടെയും പോയിട്ടില്ല'; RIP കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്ക് ഹാഷ്ടാഗിനോട് പ്രതികരിച്ച് ചാനൽ

'ഞങ്ങള്‍ എവിടെയും പോകുന്നില്ല. നിങ്ങളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണുകളുമായി എന്നും നിങ്ങളുടെ പക്കല്‍ ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാകും' കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്.

  • Share this:

1990കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലും ജനിച്ച കുട്ടികളുടെ ഗൃഹാതുരതയുടെ ഭാഗമാണ് കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്ക് ചാനൽ. ടോം ആന്‍ഡ് ജെറി, ബെന്‍ 10, ദി പവര്‍പഫ് ഗേള്‍സ് തുടങ്ങിയ കാര്‍ട്ടൂണുകളിലൂടെ കുട്ടികളെ പിടിച്ചിരുത്താന്‍ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിന് കഴിഞ്ഞിട്ടുണ്ട്.


കഴിഞ്ഞ ദിവസം അമേരിക്കന്‍ അനിമേഷന്‍, സിനിമ നിര്‍മാണ കമ്പനിയായ വാര്‍ണര്‍ ബ്രോസ്. അനിമേഷനും കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്കുമായി ലയിക്കാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ലയനത്തിന് പിന്നാലെ കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്കില്‍ നിന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതോടെ കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്ക് ചാനല്‍ ഉടന്‍ നിര്‍ത്തുമെന്ന തരത്തില്‍ നിരവധി അഭ്യൂഹങ്ങളും പ്രചരിക്കാന്‍ തുടങ്ങി.


ഇതോടെ സോഷ്യല്‍ മീഡിയയില്‍ #RIPCartoonNetwork എന്ന ഹാഷ്ടാഗ് പ്രചരിക്കാന്‍ തുടങ്ങി. ഈ സാഹചര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്.


''ഞങ്ങള്‍ ഇല്ലാതായിട്ടില്ല, ഞങ്ങള്‍ക്ക് 30 വയസ്സ് തികയുകയാണ്. ഞങ്ങള്‍ എവിടെയും പോകുന്നില്ല. നിങ്ങളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണുകളുമായി എന്നും നിങ്ങളുടെ പക്കല്‍ ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയും'', കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ട്വീറ്റ് ചെയ്തു. #CartoonNetwork #CN30 #30 andthriving #CartoonNetworkStudios #FridayFeeling #FridayVibes തുടങ്ങിയ ഹാഷ്ടാ​ഗുകളും ട്വീറ്റിനൊപ്പം ചേർത്തിരുന്നു.

ലയനത്തിന് പിന്നാലെ കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്കിലെ ആനിമേഷന്‍, സ്‌ക്രിപ്പിറ്റിങ് മറ്റ് മേഖലയില്‍ നിന്നുമുള്ള 26 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടുവെന്നാണ് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ചാനല്‍ അടച്ചുപൂട്ടുമെന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.


ചൈനയില്‍ കണ്ടെത്തിയ ദിനോസറിന്റെ കാല്‍പ്പാദങ്ങളുടെ ഫോസിലിന് 'യൂബ്രോണ്ടസ് നോബിറ്റൈ' എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ പേര് നല്‍കിയത് വാര്‍ത്തയായിരുന്നു. ജാപ്പനീസ് അനിമേഷന്‍ സീരീസായ ഡോറമോണിലെ ജനപ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രമായ നോബിറ്റയോടുള്ള ആദരസൂചകമായാണ് ഫോസിലിന് ഈ പേര് നല്‍കിയത്. ക്യോഡോ ന്യൂസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, 2020 ജൂലൈയില്‍ ചൈനയുടെ ദക്ഷിണ പശ്ചിമ പ്രവിശ്യയായ സിച്ചുവാനിലാണ് ഈ ഫോസില്‍ കണ്ടെത്തിയത്.


Also Read-Aliens | അന്യഗ്രഹ ജീവികൾക്ക് താമസിക്കാൻ ഇവിടം റെഡിയാണ്; ആവാസകേന്ദ്രം ഒരുക്കി അമേരിക്കക്കാരൻ!

ദിനോസറുകളെ ചിത്രീകരിച്ചിട്ടുള്ള ഡോറമോണ്‍ ചിത്രങ്ങള്‍ മികച്ചവയാണെന്നും ചൈനയില്‍ നിരവധി പേരുടെ കുട്ടിക്കാലത്തെ ഓര്‍മകളുടെ ഭാഗമാണ് അതിലെ കഥാപാത്രങ്ങള്‍ എന്നുമാണ് ഫോസിലിന് നോബിറ്റയുടെ പേര് നല്‍കിയ തീരുമാനത്തെക്കുറിച്ച് ബീജിങിലെ ഭൗമശാസ്ത്ര സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഷിങ് ലിഡ പ്രതികരിച്ചത്.


1969ല്‍ ഫ്യൂജിക്കോ എഫ് ഫ്യൂജിയോ ആണ് ജനപ്രിയ ജാപ്പനീസ് സീരീസായ ഡോറമോണ്‍ എഴുതുകയും ചിത്രീകരിക്കുകയും ചെയ്തത്. ഇരുപത്തിരണ്ടാം നൂറ്റാണ്ടില്‍ നിന്ന് ഇന്നത്തെ ലോകത്തേക്ക് എത്തിയ ഒരു നീല റോബോട്ടിക് പൂച്ചയും നോബിറ്റ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് സീരീസിന്റെ കഥ വികസിക്കുന്നത്.


തന്റെ മുന്‍ഗാമികള്‍ക്ക് മികച്ച ജീവിതം ലഭിക്കുന്നതിന് വേണ്ടി നോബിറ്റയുടെ ഭാവി പേരക്കുട്ടിയാണ് റോബോട്ടിനെ ഭൂതകാലത്തിലേക്ക് അയക്കുന്നത്. ഈ സീരീസിന്റെ പ്രമേയം പിന്നീട് പല സിനിമകളിലും ടിവി ഷോകളിലുമൊക്കെ സ്വീകരിച്ചിട്ടുണ്ട്.

Published by:Jayesh Krishnan
First published: