അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും ഇന്ത്യൻ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്‍റായും വിജയിച്ചു. വിജയം അറിഞ്ഞ സന്തോഷം ജോ ബൈഡനുമായി പങ്കുവെക്കുന്ന കമല ഹാരിസിൻറെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
“നമ്മളിത് ചെയ്‌തിരിക്കുന്നു, നമ്മളിത് സാധ്യമാക്കിയിരിക്കുന്നു ജോ ! നിങ്ങൾ യുഎസിന്റെ അടുത്ത പ്രസിഡന്റ് ആകാൻ പോകുന്നു” എന്നാണ് കമല ഫോണിലൂടെ പറയുന്നത്. ഫോൺ സംഭാഷണത്തിനു പിന്നാലെ കമല പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായാണ് കമല ഹാരിസ് ഈ വിജയത്തോട് കൂടി മാറിയത്. അതുകൊണ്ട് കമലയുടെ വിജയം ഇന്ത്യയിലും വലിയ ആഘോഷമാണ്. ഇന്ത്യൻ വംശജ കമല ഹാരിസിനെ പ്രധാനമന്ത്രിയും അനുമോദിച്ചു. കമല ഹാരിസിന്റെ വിജയം അമേരിക്കയിലെ ഇന്ത്യക്കാർക്ക് അഭിമാനം നൽകുന്നതാണെന്നും മോദി ട്വീറ്റ് ചെയ്‌തു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.