HOME /NEWS /Buzz / 'പോൺ സൈറ്റുകൾ നിരോധിക്കുക അല്ല; കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് വേണ്ടത്': ഗായിക സയനോര

'പോൺ സൈറ്റുകൾ നിരോധിക്കുക അല്ല; കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് വേണ്ടത്': ഗായിക സയനോര

News18 Malayalam

News18 Malayalam

'എല്ലാ സ്കൂളുകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് പഠിക്കാനുള്ള സംവിധാനം വേണം'

  • Share this:

    ഹൈദരാബാദ് കൂട്ടബലാത്സംഗവും കൊലപാതകവും ചർച്ചയാകുന്നതിനിടെ നിലപാട് വ്യക്തമാക്കി ഗായിക സയനോര. പോൺ സൈറ്റുകൾ നിരോധിക്കുക അല്ല, പ്രായപൂർത്തിയാകുന്ന കുട്ടികൾക്ക് കർശന ലൈംഗിക വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് സയനോര പറഞ്ഞു. എല്ലാ സ്കൂളുകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് പഠിക്കാനുള്ള സംവിധാനം ഏർപ്പാടാക്കണമെന്നും സയനോര ഫേസ്ബുക്കിൽ കുറിച്ചു.

    Also Read-  സദാചാര ഗുണ്ടായിസം: 5 പേർക്കെതിരെ കേസ്; പ്രസ് ക്ലബ് സെക്രട്ടറിയെ KUWJ സസ്പെൻഡ് ചെയ്തു

    കുറിപ്പ് ഇങ്ങനെ

    ഹൈദരാബാദ് കൂട്ട ബലാത്സംഗം 8 മില്യൺ ആളുകൾ പോൺ സൈറ്റുകളിൽ തിരഞ്ഞു അത്രേ!! എങ്ങോട്ടേക്കാണ് നമ്മൾ പോവുന്നത്? ഇത് തിരഞ്ഞു നടക്കുന്നവർക്ക് അത് തന്നെ അല്ലെ സമൂഹം പഠിപ്പിച്ചു കൊടുത്തിട്ടുള്ളത് ? തങ്ങൾ പീഡിപ്പിക്കപ്പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെ ഡ്രെസ്സുകൾ ഇടാതിരിക്കണം ,ഏതു സമയത് യാത്രകൾ ചെയ്യരുത്, സിനിമ തീയേറ്ററിൽ എങ്ങനെ പെരുമാറണം എന്നിങ്ങനെ ഒരു കൂട്ടം Do’s And Dont’s പെൺകുഞ്ഞുങ്ങൾക്ക് നമ്മൾ പറഞ്ഞു കൊടുത്തു കൊണ്ടേ ഇരിക്കുന്നുണ്ട് .. പക്ഷെ ഒരു പെണ്ണിനെ എങ്ങനെ ആണ് കാണേണ്ടത് എന്ന് നമ്മൾ നമ്മുടെ ആൺകുട്ടികൾക്ക് കൊടുത്ത ക്ലാസുകൾ എവിടെ? അവളെ ഒരു സഹ യാത്രികയായി ,സുഹൃത്തായി , കൂടപ്പിറപ്പായി നല്ല കട്ടക്ക് നിൽക്കുന്ന പെൺ കരുത്തായി ഒക്കെ ബഹുമാനിക്കാനും സ്നേഹിക്കാനും പഠിപ്പിച്ചു കൊടുത്തിട്ടുണ്ടോ നമ്മൾ? ഇവിടെ പോൺ സൈറ്റുകൾ നിരോധിക്കുക അല്ല വേണ്ടത്. എല്ലാ സ്കൂളുകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചു പഠിക്കാനുള്ള സംവിധാനം ഏർപ്പാടാക്കുകയാണ് ചെയ്യേണ്ടത്.

    പ്രായപൂർത്തിയാവുന്ന കുട്ടികൾക്കു കർശന ലൈംഗിക വിദ്യാഭ്യാസവും ഉറപ്പ് വരുത്തേണ്ടതുണ്ട്.അടുത്ത തലമുറയെ എങ്കിലും രക്ഷിക്കാൻ പറ്റും.

    First published:

    Tags: Hyderabad, Porn site, Rape case, Sex education