ഇന്റർഫേസ് /വാർത്ത /Buzz / ശരീരത്തെ അധിക്ഷേപിച്ച് ട്രോൾ; ചുട്ട മറുപടിയുമായി മാധ്യമപ്രവർത്തക

ശരീരത്തെ അധിക്ഷേപിച്ച് ട്രോൾ; ചുട്ട മറുപടിയുമായി മാധ്യമപ്രവർത്തക

social media

social media

'ഒരുപാട് ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. പാസ്ത, ബ്രഡ്, ചീസ് തുടങ്ങിയവയൊക്കെ എത്ര കിട്ടിയാലും കഴിക്കും'

  • Share this:

    ശരീരത്തെ അധിക്ഷേപിച്ച് ട്രോൾ ഇറക്കിയവർക്ക് ചുട്ട മറുപടിയുമായി വനിത മാധ്യമപ്രവർത്തക. മിസ്സൂറി സെന്‍റ് ലൂയിസിൽനിന്നുള്ള മാധ്യമപ്രവർത്തകയായ ട്രാസി ഹിൻസനാണ് ട്രോളൻമാരുടെ വായടപ്പിച്ചത്. പ്രാദേശിക ടെലിവിഷൻ ചാനലിലെ കാലാവസ്ഥ വാർത്തകൾ അവതരിപ്പിക്കുന്ന ട്രാസി ഹിൻസൻ ശരീരത്തെ അധിക്ഷേപിച്ച് സോഷ്യൽമീഡിയയിലൂടെ പോസ്റ്റിട്ടവരെയാണ് കൈകാര്യം ചെയ്തത്.

    ഹിൻസന്‍റെ വയറിനെ അധിക്ഷേപിച്ച് സംസാരിച്ചയാളോട് ട്വിറ്ററിലൂടെ അവർ നൽകിയ മറുപടി ഇങ്ങനെ, എന്‍റെ ശരീരത്തെ ഞാൻ ഇഷ്ടപ്പെടുന്നു. ഒരുപാട് ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. പാസ്ത, ബ്രഡ്, ചീസ് തുടങ്ങിയവയൊക്കെ എത്ര കിട്ടിയാലും കഴിക്കും. അതുമൂലം ശരീരം ഭാരം കൂടുകയും കുടവയർ ഉണ്ടാകുകയും ചെയ്യും. എന്നാൽ അതൊന്നും ഞാൻ കാര്യമാക്കുന്നില്ല. എന്‍റെ പരിപാടി താൽപര്യമുള്ളവർ കണ്ടാൽ മതി'.

    ഏതായാലും ഹിൻസൻ നൽകിയ മറുപടി ട്വിറ്റർ ലോകം ഏറ്റെടുത്തു കഴിഞ്ഞു. ശക്തമായ നിലപാട് എടുത്ത ഹിൻസനെ അഭിനന്ദിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. അധിക്ഷേപകരമായ ട്രോളുകളോട് ഇത്തരം സമീപനമാണ് വേണ്ടതെന്നും മിക്കവരും ട്വീറ്റ് ചെയ്തു.

    First published:

    Tags: Social media, Troll, Weather reporter, Woman journalist, Woman Reporter