• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral Saree |തീപ്പെട്ടിക്കൂടിനുള്ളില്‍ ഒതുങ്ങും ഈ സാരി; വില 12000

Viral Saree |തീപ്പെട്ടിക്കൂടിനുള്ളില്‍ ഒതുങ്ങും ഈ സാരി; വില 12000

5.5 മീറ്ററാണ് ഈ സാരിയുടെ നീളം. പച്ചക്കറികളില്‍ നിന്നുള്ള നിറങ്ങളാണ് സാരിയില്‍ ഉപയോഗിച്ചിരിക്കുന്നത്.

 • Share this:
  തീപ്പെട്ടിക്കൂടിനുള്ളില്‍ (matchbox) മടക്കി വയ്ക്കാവുന്ന സാരി (saree) നെയ്തുണ്ടാക്കി തെലങ്കാന സ്വദേശി നല്ലാ വിജയ്. 5.5 മീറ്ററാണ് ഈ സാരിയുടെ നീളം. ആറു ദിവസം കൊണ്ടാണ് സാരിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

  പച്ചക്കറികളില്‍ നിന്നുള്ള നിറങ്ങളാണ് സാരിയില്‍ ഉപയോഗിച്ചിരിക്കുന്നത്. കൗതുകം നിറയുന്ന ഈ സാരിക്ക് 12000 രൂപയാണ് വില. തെലങ്കാന മന്ത്രിമാരായ കെ.ടി. രാമ റാവു, സബിത ഇന്ദ്രറെഡ്ഡി, വി.ശ്രീനിവാസ് ഗൗഡ്, ദയാകര്‍ റാവു എന്നിവരുടെ മുമ്പിലാണ് വിജയ് നല്ല തന്റെ സാരി അവതരിപ്പിച്ചത്. ഈ സാരി സബിത ഇന്ദ്രറെഡ്ഢിക്ക് സമ്മാനിക്കുകയും ചെയ്തു.


  മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെയും ഭാര്യ മിഷേല്‍ ഒബാമയുടെയും ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഈ തീപ്പെട്ടിക്കൂട് സാരി സമ്മാനമായി നല്‍കിയിരുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ വേഗത്തിലും വിലക്കുറവിലും ഇത്തരം സാരികള്‍ തയാറാക്കാനാവുമെന്ന് നല്ലാ വിജയ് പറയുന്നു.

  കല്യാണം Google Meetൽ; Zomato വഴി സദ്യ; മഹാമാരിക്കാലത്ത് വെർച്വൽ വിവാഹവുമായി ദമ്പതികൾ

  കോവിഡ് 19 മഹാമാരി ലോകത്തെ പലതരത്തിലാണ് ബാധിച്ചത്. അതിന്റെ ഫലമായി ആഘോഷങ്ങളും ഒത്തുചേരലുകളുമെല്ലാം നമുക്ക് ഒഴിവാക്കേണ്ടി വന്നു. ഓഫീസുകളില്‍ പോയി ജോലി ചെയ്യുന്നതിന് പകരം 'വര്‍ക്ക് ഫ്രം ഹോം' എന്ന ആശയം വന്നു. കോവിഡ് സൃഷ്‌ടിച്ച പുതിയ സാഹചര്യത്തോട് പൊരുത്തപ്പെട്ടുകൊണ്ട് പശ്ചിമ ബംഗാളില്‍ ഒരു ഗൂഗിള്‍ മീറ്റ് വിവാഹം നടക്കാന്‍ പോവുകയാണ്.

  പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിവാഹച്ചടങ്ങുകളിൽ 200 അതിഥികളെ അനുവദിച്ചിട്ടുണ്ടെങ്കിലും സമൂഹത്തിന് മാതൃകയായി വേറിട്ടു നില്‍ക്കാനുള്ള ദമ്പതികളുടെ തീരുമാനം വലിയ പ്രശംസ പിടിച്ചുപറ്റുകയാണ്. ബര്‍ദ്വാനില്‍ നിന്നുള്ള സന്ദീപന്‍ സര്‍ക്കാരിന്റെയും അദിതി ദാസിന്റെയും വിവാഹം ജനുവരി 24 ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ''കഴിഞ്ഞ ഒരു വർഷക്കാലമായി ഞങ്ങൾ വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. എന്നാല്‍ കോവിഡ് മഹാമാരി ഒരു തടസമായി മാറി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എനിക്കും രോഗം ബാധിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരികയും ചെയ്തു. ഈ സാഹചര്യത്തിൽ ഒരു വിവാഹ പാര്‍ട്ടിക്ക് വേണ്ടി ആളുകളുടെ ജീവന്‍ അപകടത്തിലാക്കുന്നത് ശരിയല്ലെന്ന് ഞങ്ങള്‍ കരുതുന്നു. വിവാഹത്തിന് അതിഥികളുമായി ഓണ്‍ലൈൻ വഴി ഒത്തുചേരാനും അവര്‍ക്കുള്ള ഭക്ഷണം സൊമാറ്റോ വഴി അയയ്ക്കാനുമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്'', ന്യൂസ് 18നോട് സംസാരിക്കവെ സന്ദീപന്‍ പറഞ്ഞു.

  ഓണ്‍ലൈന്‍ വിവാഹം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഒരു സാങ്കേതിക വിദഗ്ധനെയും സന്ദീപനും അദിതിയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിന് ക്ഷണിക്കപ്പെട്ടവര്‍ക്കെല്ലാം ഇ-കാര്‍ഡുകള്‍ അയച്ചിട്ടുണ്ട്. ആകെ 450 പേരെയാണ് ക്ഷണിച്ചത്. എല്ലാവരും വിവാഹത്തിന് ഗൂഗില്‍ മീറ്റ് വഴി തത്സമയം പങ്കുചേരും. വിവാഹത്തിന്റെ തലേദിവസം ദമ്പതികള്‍ അതിഥികളുമായി ലിങ്ക് പങ്കിടും.
  മഹാമാരിയുടെ കാലത്ത് ഇത്തരം വെര്‍ച്വല്‍ വിവാഹങ്ങള്‍ വൈകാതെ സാധാരണമായി മാറുമെന്നാണ് ഈ ദമ്പതികളുടെ അഭിപ്രായം. നിലവിലെ സാഹചര്യം കണക്കിലെടുത്തു കൊണ്ടുള്ള അവരുടെ തീരുമാനം മറ്റുള്ളവരെ ഉത്തരവാദിത്തമുള്ളവരായി മാറാൻ പ്രചോദിപ്പിക്കുകയാണെങ്കില്‍ ദമ്പതികളുടെ ലക്ഷ്യം നിറവേറപ്പെടും. ദമ്പതികളുടെ കുടുംബ സുഹൃത്തായ പ്രശസ്ത ഗായകന്‍ സുറോജിതും ഈ നടപടിയെ അഭിനന്ദിച്ചുകൊണ്ട് പ്രതികരിച്ചിരുന്നു. ''ഈ രീതി മറ്റുള്ളവരും പിന്തുടരണം. സാഹചര്യം നമ്മൾ സ്വയം വിലയിരുത്തുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. നമുക്കെല്ലാവര്‍ക്കും അവരോട് നന്ദി പറയാം. ഒപ്പം മറ്റുള്ളവരെ ഇത് പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്യാം'', സുറോജിത് പറഞ്ഞു.

  Published by:Sarath Mohanan
  First published: