HOME » NEWS » Buzz » WEBSITE CALLED SULLI DEALS TARGETS MUSLIM WOMEN USES THEIR PICTURES AND NAMES FOR DEALS GH

മുസ്ലീം സ്ത്രീകൾക്കെതിരെ വംശീയ ആക്രമണവുമായി 'സുല്ലി ഡീൽസ് 'ആപ്പ്; ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന് പരാതി

സുല്ലി ഡീൽസ് എന്ന ആപ്പ് ആരാണ് നിർമിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ആപ്പ് ​ഗിറ്റ്ഹബിൽ നിന്നും നീക്കം ചെയ്തതായി ​ഗിറ്റ്ബഹ് സിഒഒ എറിക ബ്രെസിയ ട്വീറ്റ് ചെയ്തു.

News18 Malayalam | news18-malayalam
Updated: July 6, 2021, 12:26 PM IST
മുസ്ലീം സ്ത്രീകൾക്കെതിരെ വംശീയ ആക്രമണവുമായി 'സുല്ലി ഡീൽസ് 'ആപ്പ്; ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന് പരാതി
News18 Malayalam
  • Share this:
മുസ്ലീം സ്ത്രീകളുടെ ചിത്രവും വിവരങ്ങളും ഉപയോ​ഗിച്ച് വംശീയമായും സ്ത്രീവിരുദ്ധമായും അധിക്ഷേപിക്കുന്ന തരത്തിലുള്ള ആപ്പിനെതിരെ പ്രതിഷേധം ശക്തം. നൂറുകണക്കിന് മുസ്ലീം സ്ത്രീകളുടെ ഫോട്ടോകളും സോഷ്യൽ മീഡിയ വിവരങ്ങളും സഹിതം ലിസ്റ്റ് ചെയ്യുന്ന ആപ്ലിക്കേഷൻ ഓപ്പൺ സോഴ്സ് ഹോസ്റ്റിം​ഗ് പ്ലാറ്റ്ഫോമായ ഗിറ്റ്ഹബിലൂടെയാണ് പുറത്തുവന്നത്. 'സുല്ലി ഡീൽസ്' എന്ന പേരിലുള്ള അപ്ലിക്കേഷൻ ​ഗിറ്റ്ഹബിലാണ് നിർമിക്കുകയും ഉപയോ​ഗിക്കുകയും ചെയ്തിട്ടുള്ളത്.

മുസ്ലീം സ്ത്രീകളെ വംശീയമായി അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് സുല്ലി എന്നത്. കഴിഞ്ഞ ഞായറാഴ്ചയോടെ, ആപ്പിലെ ഫീച്ചറുപയോ​ഗിച്ച് യൂസർമാർ നിരവധി മുസ്ലീം സ്ത്രീകളുടെ ഫോട്ടോകൾ ട്വിറ്ററിൽ ഷെയർ ചെയ്തതോടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുന്നത്. ഇതിനെതിരെ പ്രതിഷേധമുയരുകയും നിരവധിയാളുകൾ റിപോർട്ട് ചെയ്യുകയും ചെയ്തതോടെ ​ഗിറ്റ്ഹബ് ആപ്പ് നീക്കം ചെയ്തു.

ആപ്പ് തുറക്കുമ്പോൾ യൂസർമാരോട് 'ഫൈൻഡ് യുവർ സുല്ലി ഓഫ് ദ ഡേ' എന്നതിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടും. ഇത് ക്ലിക്ക് ചെയ്യുമ്പോൾ 'സുല്ലി ഓഫ് ദ ഡേ' എന്ന പേരിൽ ഒരു മുസ്ലീം സ്ത്രീയുടെ ചിത്രവും സോഷ്യൽ മീഡിയാ ഹാൻഡിൽ  വിവരങ്ങളും സഹിതം ലഭിക്കും. ആപ്പ് യൂസർമാർക്ക് ഇത് അവരുടെ സോഷ്യൽ മീഡിയാ പേജുകളിലേക്ക് ഷെയർ ചെയ്യാനുമാവും. ഇത്തരത്തിൽ നിരവധി മുസ്ലീം  സ്ത്രീകളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിന്നും അനധികൃതമായി ശേഖരിച്ച വിവരങ്ങളാണ് ആപ്പിലൂടെ ഉപയോ​ഗിക്കുന്നത്.



ഇത്തരത്തിൽ സുല്ലി ഡീൽസ് ആപ്പിലൂടെ തന്റെ ചിത്രങ്ങളും ഷെയർ ചെയ്യപ്പെട്ടതായി മാധ്യമപ്രവർത്തകയായ ഫാത്തിമ ഖാൻ പറഞ്ഞു. ഇതു ചെയ്ത ആളുകൾക്ക് എന്തെങ്കിലും ശിക്ഷ ലഭിക്കുമോ എന്നും ഫാത്തിമ ഖാൻ ട്വീറ്റ് ചെയ്തു. മുസ്ലീം പുരുഷന്മാരെ തല്ലി കൊല്ലുന്നു, മുസ്ലീം സ്ത്രീകളെ ഉപദ്രവിക്കുകയും ഓൺലൈനിൽ വിൽക്കുകയും ചെയ്യുന്നു. ഇത് എപ്പോഴാണ് അവസാനിക്കുകയെന്നും അവർ ട്വീറ്റ് ചെയ്തു.

ഇത്തരത്തിൽ സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് അതിനെ ലൈം​ഗികവത്കരിച്ച് പ്രചരിപ്പിക്കുന്ന മറഞ്ഞിരിക്കുന്ന സ്ത്രീപീഡകരെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യുന്നില്ലെന്നും ഇവരാണ് യഥാർത്ഥ പീഡനത്തിലേക്ക് നയിക്കുന്നതെന്നും പ്രമുഖ ട്വിറ്റർ യൂസറായ സാനിയ സയ്യദ് ട്വീറ്റ് ചെയ്തു. ഇവർക്ക് ശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് സൈബർ അധികൃതരുടെയും സോഷ്യൽ മീഡിയ കമ്പനികളുടെയും ഉത്തരവാദിത്തമാണെന്നും അവർ ട്വീറ്റ് ചെയ്തു.

ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോമായ ​ഗിറ്റ്ബഹിൽ യൂസർമാർക്ക് ആപ്പുകൾ നിർമിക്കാനും ഷെയർ ചെയ്യാനും സാധിക്കും. എന്നാൽ സുല്ലി ഡീൽസ് എന്ന ആപ്പ് ആരാണ് നിർമിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ആപ്പ് ​ഗിറ്റ്ഹബിൽ നിന്നും നീക്കം ചെയ്തതായി ​ഗിറ്റ്ബഹ് സിഒഒ എറിക ബ്രെസിയ ട്വീറ്റ് ചെയ്തു. എന്നാൽ കമ്പനി ഔദ്യോ​ഗികമായി ഇക്കാര്യത്തിൽ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

അതേസമയം, ഇത് ആദ്യമായല്ല വംശീയ വിദ്വേശത്തോടെ മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങൾ വ്യാപകമായി ദുരുപയോ​ഗം ചെയ്യപ്പെടുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ‘ലിബറൽ ഡോജ്‘ എന്ന യൂട്യൂബ് ചാനലിലൂടെ നിരവധി മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങൾ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഈദ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് വംശീയ വിദ്വേഷം പരത്താൻ അന്ന് ഉപയോ​ഗിച്ചത്. സാധാരണ ആഘോഷത്തിന്റെ ഫോട്ടോ ലൈവ് സ്ട്രീമിൽ പോസ്റ്റ് ചെയ്ത ശേഷം സ്ത്രീകളെ ‘റേറ്റ്’ ചെയ്യുക, അവരുടെ രൂപ ഭാവങ്ങളെക്കുറിച്ച് കമന്റിടുക എന്നിവയാണ് ചെയ്തത്. “ഇന്ന്, കാമം നിറഞ്ഞ കണ്ണുകളാൽ ഞങ്ങൾ സ്ത്രീകളെ പിന്തുടരും” എന്ന ഹിന്ദിയിലെ വിവരണവും യൂട്യൂബ് വീഡിയോക്ക് നൽകിയിരുന്നു. റിതേഷ് ജാ എന്നയാളാണ് ഈ യൂട്യൂബ് നടത്തിയിരുന്നതെന്ന് റിപ്പോർട്ടുകളും വന്നിരുന്നു.
Published by: Rajesh V
First published: July 6, 2021, 12:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories