HOME » NEWS » Buzz » WEBSITE SEEKS PROFESSIONAL BINGE WATCHER TO WATCH NETFLIX AND EAT PIZZA JJ

ജോലി നെറ്റ് ഫ്ലിക്സും കാണലും പിസ കഴിക്കലും; ടാസ്ക് പൂർത്തീകരിക്കുമ്പോൾ കാത്തിരിക്കുന്നത് വൻ ശമ്പളം

താൽപര്യമുള്ള നെറ്റ് ഫ്ലിക്സ് ഉപയോക്താക്കൾക്ക് ബോണസ് ഫൈണ്ടേഴ്സിന്റെ വെബ്സൈറ്റിൽ ചെന്ന് അപേക്ഷിക്കാവുന്നതാണ്.

News18 Malayalam | news18
Updated: January 15, 2021, 9:34 PM IST
ജോലി നെറ്റ് ഫ്ലിക്സും കാണലും പിസ കഴിക്കലും;  ടാസ്ക് പൂർത്തീകരിക്കുമ്പോൾ കാത്തിരിക്കുന്നത് വൻ ശമ്പളം
netflix
  • News18
  • Last Updated: January 15, 2021, 9:34 PM IST
  • Share this:
നെറ്റ്ഫ്ലിക്സ് കണ്ടുകണ്ട് സമയം പോക്കുന്നവരാണോ. എന്നാൽ, ആ നെറ്റ്ഫ്ലിക്സ് പ്രേമം ഒരു ജോലിയാക്കിയാലോ? നെറ്റ് ഫ്ലിക്സ് കാണുന്നതിന് ഒപ്പം പിസയും കഴിക്കാം. എന്തിനെയും അമിതമായി നിരീക്ഷിക്കുന്ന സ്വഭാവം കൂടി നിങ്ങൾക്ക് ഉണ്ടെങ്കിൽ ഈ ജോലിക്ക് നിങ്ങൾ തന്നെയാണ് ഏറ്റവും അനുയോജ്യൻ. ടാസ്ക് പൂർത്തിയാക്കുമ്പോൾ കാത്തിരിക്കുന്നത് വമ്പൻ ശമ്പളവും.

ഒരു യു എസ് വെബ്സൈറ്റ് ആണ് നെറ്റ് ഫ്ലിക്സ് കാണാനും പിസ കഴിക്കാനും ഇഷ്ടമുള്ളവരെ ജോലിക്കായി തേടുന്നത്. 500 ഡോളർ ഏകദേശം 35,000 രൂപയാണ് ശമ്പളമായി പറയുന്നത്. ബോണസ് ഫൈണ്ടർ എന്നാണ് വെബ്സൈറ്റിന്റെ പേര്. നിയമപരമായ ചൂതാട്ട സൈറ്റുകൾക്കായി ഡീലുകൾ അവലോകനം ചെയ്യുന്നതിനും വാഗ്ദാനം ചെയ്യുന്നതിനുമാണ് വെബ്സൈറ്റ് പ്രധാനമായും ശ്രദ്ധിക്കുന്നത്. You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] നെറ്റ്ഫ്ലിക്സിൽ മൂന്ന് സീരീസുകൾ കണ്ട് റിവ്യൂ തയ്യാറാക്കാനും പിസ കഴിക്കാനുമാണ് നിർദ്ദേശം. കഥയും പ്ലോട്ടും അനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓരോ സീരീസും റിവ്യൂ ചെയ്യണം. സീരീസുകളുടെ ഗുണനിലവാരം, ഓരോ എപ്പിസോഡും നൽകുന്ന സംതൃപ്തി, സീരിസിന്റെ അവസാനം എന്നിവയാണ് റിവ്യൂവിൽ കൃത്യമായി നൽകേണ്ടത്.


പിസയെയും റിവ്യൂ ചെയ്യണം. രൂപം, നിറം, അടിസ്ഥാന ഘടന, രുചി, ഘടകങ്ങളുടെ ഗുണനിലവാരം, രസം, ചീസ്, പണത്തിന്റെ മൂല്യം എന്നിവയ്‌ക്കായി അവർ നൽകുന്ന പിസകളും റേറ്റ് ചെയ്യണം. ഏതായാലും അമിത നിരീക്ഷകന് ടാസ്ക് പൂർത്തിയാകുമ്പോൾ 500 ഡോളർ ലഭിക്കും. താൽപര്യമുള്ള നെറ്റ് ഫ്ലിക്സ് ഉപയോക്താക്കൾക്ക് ബോണസ് ഫൈണ്ടേഴ്സിന്റെ വെബ്സൈറ്റിൽ ചെന്ന് അപേക്ഷിക്കാവുന്നതാണ്.
Published by: Joys Joy
First published: January 15, 2021, 9:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories