നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • രണ്ടിന്‍റെ ഗുണനപട്ടിക അറിയാതെ വരൻ വിയർത്തു; വധു വിവാഹത്തിൽനിന്ന് പിൻമാറി!

  രണ്ടിന്‍റെ ഗുണനപട്ടിക അറിയാതെ വരൻ വിയർത്തു; വധു വിവാഹത്തിൽനിന്ന് പിൻമാറി!

  തീരുമാനത്തിൽ നിന്ന് യുവതിയെ പിന്തിരിപ്പിക്കാൻ വീട്ടുകാരും ബന്ധുക്കളും ശ്രമിച്ചു. എന്നാൽ യുവതി വഴങ്ങിയില്ല.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുംബൈ: വിവാഹ മണ്ഡപത്തിൽ വെച്ച് അപ്രതീക്ഷിതമായി വരനോട് വധു രണ്ടിന്‍റെ ഗുണനപട്ടിക ചൊല്ലാൻ ആവശ്യപ്പെട്ടാൽ എന്തു ചെയ്യും? ഗുണനപട്ടിക അറിയാതെ വരൻ വിയർത്തതോടെ വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ച് വധു പിൻമാറി. ഉത്തർപ്രദേശിലെ മഹോബയിലാണ് സംഭവം.

   മഹോബ ജില്ലയിലെ ധവാർ ഗ്രാമത്തിൽ നിന്നുള്ള യുവതിയാണ് വിവാഹത്തിൽനിന്ന് നാടകീയമായി പിൻമാറിയത്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു യുവതിയുടേത്. വരന്‍റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വധുവിന് സംശയമുണ്ടായിരുന്നു. എന്നാൽ വിവാഹത്തിന് മുമ്പ് സൌകര്യപ്രദമായി കാണാൻ സാധിക്കാത്തതിനാൽ ഇത് പരീക്ഷിക്കാൻ അവസരം ലഭിച്ചില്ല. വിവാഹ ദിവസം മുഹൂർത്തത്തിന് മുമ്പ് തന്നെ ഇക്കാര്യം പരിക്ഷിച്ച് അറിയാൻ വധു തീരുമാനിച്ചു.

   വിവാഹ ചടങ്ങുകൾ തുടങ്ങുന്നതിന് തൊട്ടുമുമ്പായാണ് വധു, വരനോട് രണ്ടിന്‍റെ ഗുണനപട്ടിക ചൊല്ലാൻ ആവശ്യപ്പെട്ടത്. വധുവിന്‍റെ ചോദ്യം കേട്ട് വരൻ ശരിക്കും പകച്ചുപോയി. എന്തു പറയണമെന്ന് അറിയാതെ വിയർത്തു. രണ്ടിന്‍റെ ഗുണന പട്ടിക അറിയാത്ത ആളാണ് തന്‍റെ ഭർത്താവാകാൻ പോകുന്നതെന്ന ഞെട്ടിക്കുന്ന യാഥാർഥ്യം യുവതി തിരിച്ചറിഞ്ഞു. ഒരു നിമിഷം പോലും വൈകിയില്ല, താൻ വിവാഹത്തിൽനിന്ന് പിൻമാറുന്നതായി വധു പരസ്യമായി പ്രതികരിച്ചു.

   You May Also Like- VIRAL VIDEO | പെരുമഴയത്ത് നായയെ കുട ചൂടിച്ച് കൊച്ചു പെണ്‍കുട്ടി, 'ക്യൂട്ട്' വീഡിയോക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

   വിവാഹത്തിനായി എത്തിയ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കളും ക്ഷണിച്ചുവരുത്തിയ അതിഥികൾ ഞെട്ടിത്തരിച്ചു. തീരുമാനത്തിൽ നിന്ന് യുവതിയെ പിന്തിരിപ്പിക്കാൻ വീട്ടുകാരും ബന്ധുക്കളും ശ്രമിച്ചു. എന്നാൽ യുവതി വഴങ്ങിയില്ല. അതിനിടെ കാരണവും വധു വ്യക്തമാക്കി. വരന്‍റെ വിദ്യാഭ്യാസ യോഗ്യത മറച്ചുവെച്ചാണ് വിവാഹം നിശ്ചയിച്ചതെന്നും, പഠിപ്പില്ലാത്ത ആളെ വിവാഹം കഴിക്കാൻ കഴിയില്ലെന്നും യുവതി പറഞ്ഞു. ഇതും പറഞ്ഞു വീട്ടുകാർക്കൊപ്പം വിവാഹവേദി വിട്ടിറങ്ങി.

   Pat Cummins | ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിനുള്ള തുക പാറ്റ് കമ്മിൻസ് പിഎം കെയേഴ്സ് ഫണ്ടിലേക്ക് നൽകില്ല; പകരം തീരുമാനം ഇങ്ങനെ

   ഇതോടെ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ തമ്മിൽ ചെറിയതോതിൽ വാക്കുതർക്കമായി. നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. പൻവാരി സ്റ്റേഷൻ ഹൌസ് ഓഫീസർ വിനോദ് കുമാറിന്‍റെ നേതൃത്വത്തിലാണ് പൊലീസ് എത്തിയത്. വിവാഹം നടത്താൻ താൽപര്യമില്ലെന്നും വരന്‍റെ വീട്ടുകാർ വിദ്യാഭ്യാസ യോഗ്യത മറച്ചുവെച്ചുവെന്നും വധുവിന്‍റെ വീട്ടുകാർ പൊലീസിനോട് പറഞ്ഞു. ഇതോടെ വരന്‍റെ വീട്ടുകാർക്കെതിരെ പൊലീസ് കേസെടുക്കാൻ തുനിഞ്ഞെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു. പൊലീസിന്‍റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ രമ്യമായി പ്രശ്നങ്ങൾ പരിഹരിച്ചു. വിവാഹത്തിന് മുന്നോടിയായി ഇരു വീട്ടുകാരും പരസ്പരം കൈമാറിയ ആഭരണങ്ങളും പണവും സമ്മാനങ്ങളും മറ്റും തിരികെ നൽകാനും ധാരണയായി.
   Published by:Anuraj GR
   First published:
   )}