വിവാഹത്തിന് മകൻ അമിതമായി ഭക്ഷണം കഴിച്ചു; വധുവിന്‍റെ അച്ഛൻ 16കാരന്‍റെ അമ്മയ്ക്ക് ബിൽ നൽകി

13 വയസ് വരെയുള്ള കുട്ടികൾക്കാണ് കിഡ്സ് മീൽ നൽകുന്നതെന്നായിരുന്നു യുവതി ധരിച്ചത്. ഇതനുസരിച്ചാണ് മുതിർന്നവർക്കുള്ള ഭക്ഷണം മകനുവേണ്ടി വാങ്ങിയത്

news18-malayalam
Updated: September 15, 2019, 11:41 AM IST
വിവാഹത്തിന് മകൻ അമിതമായി ഭക്ഷണം കഴിച്ചു; വധുവിന്‍റെ അച്ഛൻ 16കാരന്‍റെ അമ്മയ്ക്ക് ബിൽ നൽകി
13 വയസ് വരെയുള്ള കുട്ടികൾക്കാണ് കിഡ്സ് മീൽ നൽകുന്നതെന്നായിരുന്നു യുവതി ധരിച്ചത്. ഇതനുസരിച്ചാണ് മുതിർന്നവർക്കുള്ള ഭക്ഷണം മകനുവേണ്ടി വാങ്ങിയത്
  • Share this:
വിവാഹ സത്ക്കാരത്തിനിടെ കുട്ടികൾക്ക് അനുവദിച്ചതിലും അമിതമായ അളവിൽ ഭക്ഷണം കഴിച്ചതിന്‍റെ പേരിൽ 16കാരന്‍റെ അമ്മയ്ക്ക് വധുവിന്‍റെ അച്ഛൻ ബിൽ നൽകി. അമേരിക്കയിലാണ് സംഭവം. വിവാഹത്തിനെത്തിയ അതിഥികൾക്ക് ഭക്ഷണത്തിന് ബിൽ നൽകിയത് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

വിവാഹത്തിനിടെ മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ഭക്ഷണം വെവ്വേറെയാണ് സജ്ജീകരിച്ചിരുന്നത്. എന്നാൽ ഭക്ഷണം കഴിക്കാനെത്തിയ യുവതി തനിക്കും 16കാരനായ മകനും മുതിർന്നവർക്കുള്ള ഭക്ഷണം വാങ്ങുകയായിരുന്നു. വിവാഹത്തിനുശേഷം വീട്ടിൽ മടങ്ങിയെത്തിയ യുവതിക്ക് വധുവിന്‍റെ വീട്ടിൽനിന്ന് ഫോൺ സന്ദേശം ലഭിച്ചു. ഭക്ഷണത്തിന് തങ്ങൾ നൽകിയതിലും അമിതമായ കാശ് കാറ്ററിങ്ങ് സർവ്വീസ് ഏജൻസി ഈടാക്കിയെന്നും, ഈ പണം നിങ്ങൾ നൽകണമെന്നുമായിരുന്നു വധുവിന്‍റെ അച്ഛൻ ആവശ്യപ്പെട്ടത്. കൂടാതെ അവർ നൽകേണ്ട പണത്തിന്‍റെ ബിൽ അയച്ചുനൽകുകയും ചെയ്തു.

എന്നാൽ 13 വയസ് വരെയുള്ള കുട്ടികൾക്കാണ് കിഡ്സ് മീൽ നൽകുന്നതെന്നായിരുന്നു യുവതി ധരിച്ചത്. ഇതനുസരിച്ചാണ് മുതിർന്നവർക്കുള്ള ഭക്ഷണം മകനുവേണ്ടി വാങ്ങിയത്. 18 വയസിൽ താഴെയുള്ളവർക്ക് കിഡ്സ് മീൽ ആണ് ഏർപ്പെടുത്തിയതെന്ന് വധുവിന്‍റെ വീട്ടുകാർ പറയുന്നു. 16 വയസുള്ള മകന് ആറ് വയസുള്ള കുട്ടികൾ കഴിക്കുന്ന അളവിൽ മാത്രം എങ്ങനെ ഭക്ഷണം നൽകുമെന്നാണ് യുവതിയുടെ ചോദ്യം.
First published: September 15, 2019, 11:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading