നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വിവാഹത്തിന് മുൻപേ ഭാവി മരുമകളുടെ പേര് 'റേഷൻ കാർഡിൽ'; ചർച്ചയായി ഒരു വിവാഹ ക്ഷണക്കത്ത്

  വിവാഹത്തിന് മുൻപേ ഭാവി മരുമകളുടെ പേര് 'റേഷൻ കാർഡിൽ'; ചർച്ചയായി ഒരു വിവാഹ ക്ഷണക്കത്ത്

  വർഷങ്ങളായി റേഷൻ കട നടത്തുന്ന മലപ്പുറം വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശി കെ മോഹൻദാസിന്റെ റേഷൻകടയോടുള്ള പ്രേമം തന്നെയാണ് വിവാഹ ക്ഷണക്കത്തിന് പിന്നിലും.

  വിവാഹത്തിന് മുൻപ‌േ ഭാവി മരുമകളുടെ പേര് 'റേഷൻ കാർഡിൽ'

  വിവാഹത്തിന് മുൻപ‌േ ഭാവി മരുമകളുടെ പേര് 'റേഷൻ കാർഡിൽ'

  • Share this:
   മലപ്പുറം: വിവാഹത്തിനു മുൻപ് ഭാവി മരുമകളുടെ പേര് 'റേഷൻ കാർഡിൽ' ഉൾപ്പെടുത്തിയിരിക്കുകയാണ് മലപ്പുറം വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ കെ മോഹൻദാസ് കെ മോഹൻദാസ്. ചേളാരി തയ്യിലക്കടവിൽ റേഷൻകട നടത്തുന്ന ഇദ്ദേഹം നടത്തിയ ആ കൂട്ടിചേർക്കൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. മകന്റെ വിവാഹ ക്ഷണക്കത്താണ് മോഹൻദാസ് റേഷൻ കാർഡ് രൂപത്തിൽ തയാറാക്കിയത്.

   വർഷങ്ങളായി റേഷൻ കട നടത്തുന്ന ഇദ്ദേഹത്തന്റെ റേഷൻകടയോടുള്ള പ്രേമം തന്നെയാണ് വിവാഹ ക്ഷണക്കത്തിന് പിന്നിലും. മകൻ അരുൺദാസും തിരൂർ മാങ്ങാട്ടിരി സ്വദേശിയായ അനുത്തമയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് റേഷൻ കാർഡിന്റെ രൂപത്തിലാണ് മോഹൻദാസ് അച്ചടിച്ചത്. 33 വർഷമായി റേഷൻകട നടത്തുന്നതിനാൽ ഇതല്ലാതെ മറ്റൊരു മാതൃകയും മനസ്സിൽ വന്നില്ലെന്ന് മോഹൻദാസ് പറയുന്നു.

   ആഡംബരമെല്ലാം ഒഴിവാക്കിയാണ് ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. വരന്റെയും വധുവിന്റെയും പേര്, വിവാഹവേദി എന്നിങ്ങനെ അവശ്യവിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ളതാണ് ക്ഷണപ്പത്രികയുടെ മുൻപേജ്. റേഷൻ കാർഡ് നമ്പറിനു പകരം സ്വന്തം ഫോൺ നമ്പറും ഉൾക്കൊള്ളിച്ചിരിക്കുന്നു.

   ദുബായിൽ ബിസിനസ് നടത്തുകയാണ് മകൻ അരുൺദാസ്. ഈ മാസം 28ന് വധൂഗൃഹത്തിൽവച്ചാണ് വിവാഹം. ശേഷം സ്വവസതിയിൽവച്ച് സൗഹൃദ സൽക്കാരവും. ലളിതവും എന്നാൽ ഏറെ വ്യത്യസ്തവുമായ വിവാഹക്കുറി ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടുകയാണ്.

   ചെരുപ്പിൽ തട്ടി വീണ് കാലൊടിഞ്ഞു; കാമുകിയ്ക്കെതിരെ പരാതിയുമായി കാമുകൻ, വിചാരണയ്ക്കിടെ വാദിയും പ്രതിയും

   വീടുകളില്‍ യഥാസ്ഥാനത്ത് ചെരുപ്പുകള്‍ സൂക്ഷിക്കാന്‍ മറക്കുന്നത് അസാധാരണമായ സംഭവമൊന്നുമല്ല. ഇത്തരത്തിൽ അലസമായി ഇടുന്ന ചെരുപ്പില്‍ തട്ടി വീഴുന്നതും സാധാരണ സംഭവം തന്നെ. എന്നാല്‍, ചെരുപ്പ് വയ്ക്കേണ്ട സ്ഥലത്ത് കൃത്യമായി വയ്ക്കാത്തതിന്റെ പേരില്‍ ആര്‍ക്കെങ്കിലും എതിരെ കോടതിയില്‍ കേസു കൊടുത്തായി നിങ്ങൾ കേട്ടിച്ചുണ്ടോ? എങ്കിൽ അങ്ങനെയൊരു സംഭവം അമേരിക്കയിൽ നടന്നിട്ടുണ്ട്.

   ഒഹായിയോ സ്വദേശിയായ ജോണ്‍ വാള്‍വേര്‍ത്ത് തന്റെ ഗേൾഫ്രണ്ടിനെതിരെയാണ് ഇത്തരത്തിൽ ഒരു കേസ് ഫയൽ ചെയ്തത്. എന്നാൽ ഇപ്പോൾ ഈ ഗേൾഫ്രണ്ട് യുവാവിന്റെ ഭാര്യയാണ്. ചെരുപ്പ് ശരിയായ സ്ഥലത്ത് സൂക്ഷിക്കാത്തതിലുള്ള ദേഷ്യം അടക്കാനാകാതെയാണ് ഇയാള്‍ ഇവര്‍ക്കെതിരെ പരാതി ഫയല്‍ നൽകിയത്. ഇത്ര ചെറിയ കാര്യത്തിന് കേസ് കൊടുത്തോ എന്ന് ചോദിച്ചാല്‍, അദ്ദേഹത്തിന്റെ ദേഷ്യത്തിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു.

   കാമുകി അലക്ഷ്യമായിട്ട ചെരുപ്പില്‍ തട്ടി ഇദ്ദേഹം വീണിരുന്നു. അതു പക്ഷേ നിലത്തേക്ക് വെറുതേ വീഴുകയായിരുന്നില്ല. വീടിന്റെ കോണിപ്പടിയില്‍ നിന്ന് താഴേക്കായിരുന്നു യുവാവ് വീണത്. വീഴ്ചയില്‍ ഇദ്ദേഹത്തിന്റെ കാലുകൾക്കും കൈകൾക്കും ഒടിവുകളും സംഭവിച്ചിരുന്നു.

   ഈ സംഭവത്തെ തുടര്‍ന്ന് ഇദ്ദേഹം തന്റെ പങ്കാളിയായ ജൂഡി ഖൗരിയ്‌ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തത്. പരാതിയില്‍ ജോണ്‍ പറയുന്നത് വീഴ്ച കൊണ്ട് തനിക്ക് ശാരീരിക ക്ഷതം മാത്രമല്ല സംഭവിച്ചത് ധന നഷ്ടവും ഉണ്ടായി എന്നാണ്. ആശുപത്രിയിലെയും മരുന്നിന്റെയും ബില്ലുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം തന്റെ വാദം ഉന്നയിച്ചിരിക്കുന്നത്. 2018 ഫെബ്രുവരിയിലായിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. അന്ന് ഇവര്‍ വിവാഹിതരായിരുന്നില്ല.

   ജൂഡി, വീടിന്റെ ബേസ്‌മെന്റില്‍ നിന്ന് വിനാഗിരി ജാറുകള്‍ എടുക്കുമ്പോഴായിരുന്നു അപകടം നടന്നത്. ജൂഡിയെ സഹായിക്കുന്നതിനിടയില്‍ ഇവരുടെ ഷൂസില്‍ ജോണിന്റെ കാല്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്നാണ് ജോണ്‍ കോണിപ്പടിയിലൂടെ താഴേക്ക് വീണത്.

   വീഴ്ചയില്‍ ജോണിന്റെ കാലുകള്‍ക്കും കൈയ്ക്കും ഒടിവുണ്ടായി. കേസ് ഫയല്‍ ചെയ്തപ്പോള്‍ ജോണ്‍ ആരോപിച്ചത്, ജൂഡിയുടെ അശ്രദ്ധ മൂലം, തനിക്ക് 60 ലക്ഷം രൂപയുടെ മെഡിക്കല്‍ ബില്ല് അടയ്‌ക്കേണ്ടി വന്നു എന്നാണ്. ഒപ്പം പരിക്കിനെ തുടര്‍ന്ന് ജോലിയ്ക്ക് പോകാന്‍ സാധിക്കാത്തത് മൂലം 14 ലക്ഷം രൂപയുടെ നഷ്ടം വേറെയും നേരിട്ടു എന്നായിരുന്നു ജോണിന്റെ ആരോപണം. വീഴ്ചയിലുണ്ടായ പരിക്കുകളില്‍ നിന്ന് സുഖം പ്രാപിക്കുന്നതിന് ജോണിന് മാസങ്ങളുടെ സമയം വേണ്ടി വന്നു. 2019 ഒക്ടോബറിലാണ്, തന്റെ അഭിഭാഷകന്റെ സഹായത്തോടു കൂടി ജോണ്‍, ജൂഡിയ്‌ക്കെതിരെ പരാതി ഫയല്‍ ചെയ്തത്. അതില്‍ ജൂഡിയുടെ അശ്രദ്ധമൂലം വീട്ടിലുണ്ടായ അപകടകരമായ സാഹചര്യങ്ങളെപ്പറ്റിയും വീട്ടിലെത്തുന്ന അതിഥികളുടെ സുരക്ഷിതത്വത്തില്‍ അവളുടെ അശ്രദ്ധ മൂലമുണ്ടായ വീഴ്ചയെയും ഇദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

   ജോണിന്റെ ആരോപണങ്ങളെ പ്രതിരോധിച്ച് കൊണ്ട് ജൂഡി മൊഴി നല്‍കിയത്, താന്‍ തന്റെ ചെരുപ്പുകള്‍ പിന്‍വാതിലിലാണ് സ്ഥിരമായി സൂക്ഷിക്കുന്നതെന്നും, അതിനാല്‍ തന്റെ പ്രതിശ്രുത വരന് അതിനെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല എന്നുമാണ് ജൂഡി വ്യക്തമാക്കിയത്. മൂന്ന് ജഡ്ജിമാരടങ്ങിയ പാനലാണ് കേസില്‍ വാദം കേട്ടത്. വിചാരണക്ക് ശേഷം, ഇവര്‍ ജോണിന്റെ പരാതി തള്ളിക്കളയുകയും ചെയ്തിരുന്നു. ഇതിലെ ഏറ്റവും കൗതുകകരമായ കാര്യം മറ്റൊന്നാണ്. കേസില്‍ കോടതിയില്‍ വിചാരണ നടന്നു കൊണ്ടിരുന്ന വേളയില്‍ 2019 ഏപ്രിലില്‍, ഇവര്‍ വിവാഹിതരായി!
   Published by:Rajesh V
   First published: