• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Wedding Card | വിവാഹ ക്ഷണക്കത്തിൽ ആധാർ കാർഡിന് കാര്യമെന്ത്? സോഷ്യൽ മീഡിയയിൽ വൈറൽ

Viral Wedding Card | വിവാഹ ക്ഷണക്കത്തിൽ ആധാർ കാർഡിന് കാര്യമെന്ത്? സോഷ്യൽ മീഡിയയിൽ വൈറൽ

സർക്കാർ ജീവനക്കാരനായ വരൻ തന്റെ വിവാഹത്തിനായി ആധാർ കാർഡിന്റെ മാതൃകയിലാണ് ക്ഷണക്കത്ത് തയ്യാറാക്കിയത്.

  • Share this:
    വ്യത്യസ്തമായ പല വിവാഹങ്ങളും (Wedding) നമ്മൾ കണ്ടിട്ടുണ്ട്. കല്യാണങ്ങൾ എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ യുവാക്കൾ. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു വിവാഹ ക്ഷണക്കത്തുമായി (Wedding Card) എത്തി എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ് ഛത്തീസ്ഗഡിൽ (Chhattisgarh) നിന്നൊരു വരൻ. സർക്കാർ ജീവനക്കാരനായ വരൻ തന്റെ വിവാഹത്തിനായി ആധാർ കാർഡിന്റെ മാതൃകയിലാണ് (Aadhaar Card) ക്ഷണക്കത്ത് തയ്യാറാക്കിയത്.

    ലോഹിത് സിംഗ് എന്ന് പേരുള്ള ഈ വരൻ ഛത്തീസ്ഗഢിലെ ജഷ്പൂർ നിവാസിയാണ്. തന്റെ ജോലിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് ഇദ്ദേഹം വെഡിങ് കാർഡിന്റെ ലേഔട്ട് ആധാർ കാർഡിന്റെ രൂപത്തിൽ തയ്യാറാക്കിയത്. ഒറ്റനോട്ടത്തിൽ എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുന്ന ക്ഷണക്കത്താണിത്. എന്തായാലും ഈ വെഡ്‌ഡിങ് കാർഡ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഇത്തരത്തിൽ വളരെ വ്യത്യസ്തമായ ഒരു കാർഡ് തയ്യാറാക്കിയതിൽ എല്ലാവരും ലോഹിത് സിംഗിനെ പ്രശംസിക്കുന്നുമുണ്ട്.

    ജഷ്പൂർ ജില്ലയിലെ അൻകിര ഗ്രാമത്തിലാണ് ലോഹിത് സിംഗ് താമസിക്കുന്നത്. കാർഡിൽ അദ്ദേഹത്തിന്റെ വിവാഹത്തിന്റെ എല്ലാ വിശദാംശങ്ങളും നൽകിയിട്ടുണ്ട്. ആധാർ കാർഡിന്റെ ലേഔട്ടിൽ തയ്യാറാക്കിയിരിക്കുന്ന കത്തിൽ ആധാർ നമ്പറിന് പകരം വിവാഹതീയതിയും ബാർകോഡും നൽകിയിട്ടുണ്ട്. കൂടാതെ വരന്റെ പേര്, വധുവിന്റെ പേര്, വിവാഹത്തിന്റെ വേദി ഇതെല്ലം ആധാർ കാർഡിലെ വിവരങ്ങൾക്ക് സമാനമായ രീതിയിലാണ് പരാമർശിച്ചിരിക്കുന്നത്.

    Also Read-Case against Fish | മത്സ്യത്തിനെതിരെ കൊലക്കുറ്റം; പോലീസ് കേസെടുത്തത് മത്സ്യത്തൊഴിലാളിയുടെ മരണത്തെത്തുടർന്ന്

    തന്റെ ഗ്രാമത്തിൽ തന്നെ പൊതുജനങ്ങൾക്കായി ഒരു സേവന കേന്ദ്രം നടത്തുകയാണ് ലോഹിത് സിംഗ്. ജോലിയുടെ സ്വഭാവം അനുസരിച്ചാണ് ലോഹിത് സിംഗ് തന്റെ വിവാഹക്കത്തും രൂപകൽപന ചെയ്തിരിക്കുന്നത്. ഗ്രാമത്തിലെ ജനങ്ങളുടെ ആധാർ കാർഡുകൾ അച്ചടിക്കുന്നതും അതിന്റെ തന്നെ ഡ്യൂപ്ലിക്കേറ്റ് തയ്യാറാക്കുന്നതും ലോഹിത് സിംഗ് ആണ്. ജോലിയോടുള്ള ആദരസൂചകമെന്നോണം കല്യാണത്തിന് തന്റെ വിവാഹക്കത്ത് തയ്യാറാക്കിയപ്പോഴും അദ്ദേഹം ആധാർ കാർഡിന്റെ ഡിസൈൻ തന്നെ തിരഞ്ഞെടുത്തു. ശേഷം വിവാഹത്തിന് ക്ഷണിക്കാനുള്ളവരുടെ മെയിൽ ഐഡികളിലേക്ക് ഈ കാർഡ് അയച്ചു കൊടുക്കുകയും ചെയ്തു.

    Also Read-Joy Mathew | 'മാർക്സിസത്തെക്കുറിച്ച് പ്രചരിക്കുന്നത് ഏതോ തിരുമണ്ടൻ സൃഷ്ടിച്ച ചരക്ക്': ജോയ് മാത്യു

    ഇതിന് മുൻപും കല്യാണത്തിന് വ്യത്യസ്തമായ വിവാഹക്കത്തുകൾ തയ്യാറാക്കിയവർ ജനശ്രദ്ധ നേടിയിട്ടുണ്ട്. ചില വിവാഹ കത്തുകൾ അതിലെ രസകരമായ എഴുത്തുശൈലിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കർഷക പ്രസ്ഥാനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ എഴുതിയ ഒരു വിവാഹ കത്ത് ഈയിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ, ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു അഭിഭാഷകൻ തന്റെ വെഡ്‌ഡിങ് കാർഡ് കോടതി വിധിയുടെ ശൈലിയിലാണ് അച്ചടിച്ചത്. മറ്റൊരു വരനാകട്ടെ, വിവാഹ ക്ഷണക്കത്തിൽ അതിഥികളോട് സാമൂഹിക അകലം പാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുകയുണ്ടായി.
    Published by:Jayesh Krishnan
    First published: