HOME » NEWS » Buzz » WEIGHING 100 KG TORTOISE WITH JOINT PAIN GIVEN SKATEBOARD TO MOVE AROUND AA

Video സന്ധി വേദന കാരണം നടക്കാൻ വയ്യ; 100 കിലോ ഭാരമുള്ള ആമയ്ക്ക് നടക്കാൻ റോള‍‍ർ ബോ‍‍ർഡ്

വീഡിയോ ഓൺ‌ലൈനിൽ‌ ഷെയ‍ർ ചെയ്തത് മുതൽ‌, പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ‌ വൈറലായി. 60,000 പേ‍ർ ഇതുവരെ വീ‍ഡിയോ കണ്ടു. നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു.

News18 Malayalam | news18-malayalam
Updated: April 15, 2021, 2:30 PM IST
Video സന്ധി വേദന കാരണം നടക്കാൻ വയ്യ; 100 കിലോ ഭാരമുള്ള ആമയ്ക്ക് നടക്കാൻ റോള‍‍ർ ബോ‍‍ർഡ്
News18
  • Share this:
സന്ധികളിലെ വേദന കാരണം നടക്കാൻ കഴിയാത്ത ആമയ്ക്ക് നടക്കാൻ റോളർ ബോർഡ്.വംശനാശ ഭീഷണി നേരിടുന്ന ആഫ്രിക്കൻ ആമയായ ഹെൽമത്തിന്റെ വീഡിയോയാണ് ഇപ്പോൾ സൂം എർലെബ്നിസ്വെൽറ്റ് ഗെൽസെൻകിർചെൻ സുവോളജിക്കൽ അഡ്വെഞ്ചർ വേൾഡ് ഷെയ‍‍ർ ചെയ്തിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ഫേസ്ബുക്ക് പോസ്റ്റിൽ 100 കിലോ ഗ്രാം തൂക്കമുള്ള ആമ റോള‍ർ ബോ‍ർഡിൽ നടക്കുന്നത് കാണാം. വൈകല്യത്തെ തുടർന്ന് ആമ വലതു മുൻകാലുകൾ പരിമിതമായി മാത്രമേ ഉപയോഗിക്കുമായിരുന്നുള്ളൂ. നിയന്ത്രിതമായ ചലനം കാരണം ആമയുടെ കാലുകളിലെ പേശികൾ നഷ്ടപ്പെടുന്നത് തടയാൻ തെറാപ്പിക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഹെൽമത്ത് വേഗത്തിൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വിദഗ്ധ‍ർ.

വീഡിയോ ഓൺ‌ലൈനിൽ‌ ഷെയ‍ർ ചെയ്തത് മുതൽ‌, പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ‌ വൈറലായി. 60,000 പേ‍ർ ഇതുവരെ വീ‍ഡിയോ കണ്ടു. നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു.

അടുത്തിടെ ആക്രമണകാരിയായ ചുവന്ന ചെവിയുള്ള ആമയെ തൃശൂർ കാളത്തോട് തോട്ടിൽ കണ്ടെത്തിയിരുന്നു. ജലാശയങ്ങളുടെ ജൈവവൈവിധ്യത്തിന് തന്നെ വലിയ ഭീഷണിയാണ് ഈ ആമ. ശാസ്ത്രീയമായി 'ട്രാക്കെമിസ് സ്ക്രിപ്റ്റ എലിഗൻസ്' എന്ന് വിളിക്കപ്പെടുന്ന ചുവന്ന ചെവിയുള്ള ഈ സ്ലൈഡർ ആമ വളർത്തുമൃഗ പ്രേമികൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് ഏറ്റവും പ്രിയങ്കരനാണ്. വലിപ്പ കുറവും ഇവയുടെ നിറവുമാണ് ഏറ്റവും വലിയ ആകർഷണം.

ഈ ചെറിയ ആമയെ ഒരു തീപ്പെട്ടി കൂട്ടിൽ പോലും സൂക്ഷിക്കാം. എന്നാൽ ഇവ വേഗത്തിൽ വളരും. വലിയ ആമകൾക്ക് ധാരാളം ജലസസ്യങ്ങൾ ആവശ്യമാണ്. വലുതാകുമ്പോൾ ഇവയെ സംരക്ഷിക്കാൻ ബുദ്ധിമുട്ടാകുമ്പോൾ പലരും ജലാശയങ്ങളിലേക്ക് തിരികെ വിടും. എന്നാൽ ഈ ആമ ഇനം ലോകത്തിലെ ഏറ്റവും ആക്രമണകാരികളാണെന്നാണ് കണക്കാക്കുന്നത്.

Also Read ലോകത്തെ നടുക്കിയ ടൈറ്റാനിക് ദുരന്തം നടന്നത് ഈ ദിവസമാണ്; ടൈറ്റാനിക്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ചുവന്ന ചെവിയുള്ള സ്ലൈഡർ ആമകൾ സാധാരണ ആമകൾക്കും ഭീഷണിയാണ്. ഇവ വേഗത്തിൽ വളരുകയും കൂടുതൽ സന്താനങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യും. ഇതുവഴി സാധാരണ ആമകൾക്ക് ഭക്ഷണവും മുട്ടയിടാനുള്ള സ്ഥലങ്ങളും കിട്ടാതെ വരും. സസ്യങ്ങളും മത്സ്യവും അപൂർവ ഇനം തവളകളും ഉൾപ്പെടെ വിവിധതരം ജലജീവികളെ ഇവ ഭക്ഷണമാക്കും. ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ പല സ്ഥലങ്ങളിലും ഈ ആമകളെ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമാണ്.

Also Read ഡീസലിന് പകരം പെട്രോൾ അടിച്ചു; ക്ഷമയോടെ പ്രശ്നം കൈകാര്യം ചെയ്ത കാറുടമയ്ക്ക് ഫുൾ ടാങ്ക് ഡീസൽ നൽകി പമ്പ് ഉടമ

അടുത്തിടെ മത്സ്യ ശരീരത്തിനകത്തു നിന്ന് ജീവനുള്ള ഒരു ആമയെ കണ്ടെത്തിയിരുന്നു. ഫ്ലോറിഡയിലെ ഫിഷ് ആന്റ് വൈൽഡ് ലൈഫ് കണ്സർവേഷ൯ കമ്മീഷനിലെ (FFWCC) ജീവശാസ്ത്രജ്ഞനാണ് മത്സ്യ ശരീരിത്തിൽ ആമയെ കണ്ടെത്തിയത്. ആമ എങ്ങനെ അകത്ത് കടന്നുവെന്ന് വിശ്വസിക്കാനാവാതെയിരിക്കുകയാണ് ശാസ്ത്രജ്ഞരും ഇന്റർനെറ്റ് ഉപയോക്താക്കളും. മത്സ്യത്തിന്റെ വയറിന്റെ ഭാഗത്ത് അനക്കം കണ്ടെത്തിയതിനെ തുടർന്ന് ശാസ്ത്രജ്ഞർ കൂടുതൽ പരിശോധന നടത്തുകയായിരുന്നു. വൈൽഡ് ലൈഫ് റിസർച്ച് ഇ൯സ്റ്റിറ്റ്യൂട്ട് സംഭവം വിശദമായി ഫെയ്സ്ബുക്കിൽ കുറിച്ചതോടെയാണ് സംഭവം പുറം ലോകത്തെത്തിയത്.
Published by: Aneesh Anirudhan
First published: April 15, 2021, 2:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories