• HOME
  • »
  • NEWS
  • »
  • buzz
  • »
  • Porn | വിചിത്ര ജോലി! ഒരു മണിക്കൂർ പോൺ ഫിലിം കണ്ടാൽ 1500 രൂപയോളം ശമ്പളം; ജോലി വാഗ്‍ദാനവുമായി കമ്പനി

Porn | വിചിത്ര ജോലി! ഒരു മണിക്കൂർ പോൺ ഫിലിം കണ്ടാൽ 1500 രൂപയോളം ശമ്പളം; ജോലി വാഗ്‍ദാനവുമായി കമ്പനി

ഒരു മണിക്കൂർ പോൺ സിനിമകളോ വിഡിയോകളോ കാണുന്നതിന് 20 ഡോളർ (ഏകദേശം 1519 ഇന്ത്യൻ രൂപ) ആണ് കമ്പനി വാ​ഗ്‍ദാനം ചെയ്യുന്നത്.

Image - Shutterstock

Image - Shutterstock

  • Share this:
    വിചിത്രമായ പല ജോലികളെക്കുറിച്ചും നിങ്ങൾ കേട്ടിട്ടുണ്ടാകാം. മരണവീട്ടിൽ കരയേണ്ടവർ, വിവാഹത്തിനുള്ള വാടക അതിഥികൾ, പ്രൊഫഷണൽ ഉറക്കക്കാർ... അങ്ങനെ പലതും.. ഇത്തരം ജോലികളിൽ പലതും ആകർഷകമായ ശമ്പളവും വാ​ഗ്‍ദാനം ചെയ്യുന്നവയാണ്. അത്തരത്തിൽ വിചിത്രമായൊരു ജോലി വാ​ഗ്ദാനവുമായി എത്തിയിരിക്കുകയാണ് ബെഡ്‌ബിബിൾ.കോം (Bedbible.com) എന്ന വെബ്സൈറ്റ്. പോൺ (Porn) സിനിമകൾ കാണേണ്ടതാണ് ജോലി. ഒരു മണിക്കൂർ പോൺ സിനിമകളോ വിഡിയോകളോ കാണുന്നതിന് 20 ഡോളർ (ഏകദേശം 1519 ഇന്ത്യൻ രൂപ) ആണ് കമ്പനി വാ​ഗ്‍ദാനം ചെയ്യുന്നത്.

    ''പോൺ കണ്ട് പണം സമ്പാദിക്കണോ? ഇതാ ബെഡ്‌ബിബിൾ നിങ്ങൾക്കൊരു തൊഴിലവസരവുമായി എത്തുന്നു'', പരസ്യത്തിൽ കമ്പനി കുറിച്ചതിങ്ങനെ.

    പോൺ സിനിമകളും വിഡിയോകളും കാണുന്നതോടൊപ്പം മറ്റു ചില ജോലികൾ കൂടിയുണ്ട്. വിഡിയോകളിൽ പ്രതിപാദിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കേണ്ട ജോലിയാണത്. ലൈം​ഗിക വിദ്യാഭ്യാസം , സെക്സ് പൊസിഷനുകൾ, ഓർ​ഗാസങ്ങൾ, സ്ത്രീ പുരുഷാനുപാതം, ലൈം​ഗികവിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് നിങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ള വിഡിയോകളിൽ നിന്ന് ശേഖരിക്കേണ്ടത്. പോൺ വീഡിയോകളെക്കുറിച്ചുള്ള സ്റ്റാറ്റിസ്റ്റിക്സുകളും അത് കാണാനുള്ള പ്രവണതകളെക്കുറിച്ചും ഒക്കെയുള്ള പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിനായിരിക്കും ഈ വിവരങ്ങൾ കമ്പനി ഉപയോ​ഗിക്കുക.

    21 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും ഈ ജോലിക്കായി അപേക്ഷിക്കാം. ഓഫീസ് ജോലിയല്ലാത്തതിലാൽ ലോകത്ത് എവിടെയിരുന്നും നിങ്ങൾക്ക് ഈ ടാസ്‍കുകൾ പൂർത്തിയാക്കാം. നിങ്ങളുടെ പേര്, ഇ-മെയിൽ വിലാസം, ഇപ്പോൾ ചെയ്യുന്ന ജോലി സംബന്ധമായ വിവരങ്ങൾ, എന്തുകൊണ്ട് ഈ ജോലിക്ക് അപേക്ഷിക്കുന്നു, എന്തുകൊണ്ട് കമ്പനി നിങ്ങളെ ഈ ജോലിക്കായി തിരഞ്ഞെടുക്കണം, തുടങ്ങിയ വിവരങ്ങളാണ് അപേക്ഷയിൽ പൂരിപ്പിക്കേണ്ടത്.

    Also Read- Cheat sheet | പത്താം ക്‌ളാസ്സിലെ ഹൈടെക് കോപ്പിയടി; ഗ്ലാസ് ക്ലിപ്പ്ബോർഡിൽ ഒളിപ്പിച്ച വാട്സാപ്പ് ഫോൺ

    ലോകത്തിലെ തന്നെ വമ്പൻ വ്യവസായങ്ങളിലൊന്നാണ് പോണോ​ഗ്രഫി (Pornography) എന്നും അതുകൊണ്ടാണ് തങ്ങൾ ഇത്തരം ഒരാശയവുമായി മുന്നോട്ട് വന്നതെന്നും ബെഡ്‍ബിബിളിൽ കണ്ടന്റ് ക്രിയേറ്റർ ആയ എഡ്‌വിന കെയ്‍റ്റോ പറഞ്ഞു. ഇതിലൂടെ രസകരമായ പല വിവരങ്ങളും കണ്ടെത്താൻ കഴിഞ്ഞേക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും എഡ്‌വിന കൂട്ടിച്ചേർത്തു.

    എന്താണ് ബെഡ്‌ബിബിൾ.കോം (Bedbible.com)?

    സെക്സ്, സെക്സ് ടോയ്‍കൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ വെബ്സൈറ്റ് ആണ് ബെഡ്‌ബിബിൾ.കോം. ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും അഡൾട്ട് ഉത്പന്നങ്ങളും വെബ്‍സൈറ്റിൽ ഉണ്ട്.

    ലോകത്തിലെ തന്നെ വൻകിട വ്യവസായങ്ങളിൽ ഒന്നു കൂടിയാണ് പോണോ​ഗ്രഫി. സമൂഹത്തിലെ മുഖ്യധാരാ വിനോദമായിത്തന്നെ അത് മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയ സൈറ്റുകളിൽ പോലും അത്തരം കണ്ടന്റുകൾ ഇപ്പോൾ പ്രത്യക്ഷപ്പെടാറമുണ്ട്. കർശനമായ പോണോ​ഗ്രഫി നിയമങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളും അത് നിയമവിധേയമാക്കാത്ത രാജ്യങ്ങളുമുണ്ട്.

    ലോകത്ത് ഏറ്റവുമധികം ആളുകൾ പോൺ സൈറ്റ് സന്ദർശിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ‌രാജ്യത്ത് 4 ജി ഇന്റർനെറ്റ് ലഭ്യമായതിനുശേഷമാണ് പോൺ കാണുന്നത് പലമടങ്ങ് വർദ്ധിച്ചതെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതുമൂലമാണ് രാജ്യത്ത് ബലാത്സംഗങ്ങളും അക്രമങ്ങളും വർദ്ധിക്കുന്നതെന്ന് പൊലീസ് പറയുന്നു.
    Published by:Rajesh V
    First published: