• HOME
 • »
 • NEWS
 • »
 • buzz
 • »
 • ബസിന്റെ മാതൃകയിൽ വീട് നിർമ്മിച്ച് ശിൽപി; പശ്ചിമ ബംഗാളിലെ വീട് കാണാൻ വരുന്നവരുടെ തിരക്ക്

ബസിന്റെ മാതൃകയിൽ വീട് നിർമ്മിച്ച് ശിൽപി; പശ്ചിമ ബംഗാളിലെ വീട് കാണാൻ വരുന്നവരുടെ തിരക്ക്

ബന്ധന്‍ ബാങ്കില്‍ നിന്ന് എണ്‍പതിനായിരം രൂപ വായ്പയെടുത്ത് ദാസ് ബസിന്റെ മാതൃകയില്‍ സ്വന്തം വീട് നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 • Share this:
  കൊറോണ വൈറസ് മഹാമാരി എല്ലാവരെയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിച്ചിട്ടുണ്ട്. രാജ്യത്തെ കലാകാരന്മാര്‍ ഈ ബുദ്ധിമുട്ട് ഏറെ ബാധിച്ചിരിക്കുന്ന വിഭാഗമാണ്. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നഗരപ്രദേശങ്ങളിലെയും ഗ്രാമീണ മേഖലയിലെയും കലാകാരന്മാരെ വളരെയേറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

  പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലെ ഒരു ചെറിയ പട്ടണമായ ബോല്‍പൂര്‍ സ്വദേശിയും 45കാരനുമായ ഉദയ് ദാസ് എന്ന ശില്‍പിയും ഇത്തരത്തില്‍ ഏറെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നയാളാണ്. ഒന്നിലധികം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയും ഓരോ ദിവസവും തന്റെ തൊഴിലിനെ കോവിഡ് വെല്ലുവിളികള്‍ ബാധിക്കുകയും ചെയ്തിട്ടും, ഉദയ് ദാസിന് പ്രതീക്ഷകള്‍ നഷ്ടപ്പെട്ടില്ല. ബന്ധന്‍ ബാങ്കില്‍ നിന്ന് എണ്‍പതിനായിരം രൂപ വായ്പയെടുത്ത് ദാസ് ബസിന്റെ മാതൃകയില്‍ സ്വന്തം വീട് നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

  ''ഞാന്‍ ഒരു ശില്‍പിയാണ്. കളിമണ്ണും സിമന്റും കൊണ്ടാണ് ഞാന്‍ പ്രതിമകള്‍ നിര്‍മ്മിക്കുന്നത്. എനിക്ക് 7 പേരടങ്ങുന്ന ഒരു കുടുംബമുണ്ട്, പക്ഷേ ഞങ്ങള്‍ താമസിക്കുന്നത് വളരെ ചെറിയ ഒരു മണ്‍ വീട്ടിലാണ്. എന്റെ അമ്മയും അച്ഛനും ഭാര്യയും രണ്ട് ആണ്‍മക്കളും ഒരു മകളും ഉണ്ട്. എന്റെ മാതാപിതാക്കള്‍ അസുഖബാധിതരാണ്, അവര്‍ക്ക് പ്രായമുണ്ട്. ഞാന്‍ ഈ ജോലി ആരംഭിച്ചത് കുറച്ചുകാലം മുമ്പാണ്. ശില്പങ്ങള്‍ നിര്‍മ്മിക്കുന്നതിനും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുന്നതിനുമാണ് ഞാന്‍ എന്റെ സമയം മുഴുവന്‍ ചെലവഴിക്കുന്നത്. എന്നാല്‍ ദിവസ ചെലവുകള്‍ക്ക് വേണ്ടി ഇപ്പോഴും പാടുപെടുകയാണ് ' സിഎന്‍എന്‍ ന്യൂസ് 18 നോട് സംസാരിക്കവെ ഉദയ് ദാസ് പറഞ്ഞു.

  എന്നാല്‍ ഇവിടെ, ബസ് പോലുള്ള ഈ വീട് പണിതത് അതിഥികള്‍ക്ക് ഇടം നല്‍കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ദാസ് പറയുന്നു. ''ഞാന്‍ ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നത്. അവിടെ ഞങ്ങളുടെ അതിഥികളെ പാര്‍പ്പിക്കാന്‍ കഴിയില്ല. എന്റെ കുടുംബാംഗങ്ങള്‍ ഒഴികെ മറ്റാര്‍ക്കും ആ വീട്ടില്‍ ഇടമില്ലായിരുന്നു. മഴക്കാലത്ത് പോലും, ഞങ്ങളുടെ സന്ദര്‍ശകര്‍ക്ക് മഴയത്ത് നില്‍ക്കുകയും ഞങ്ങളെ കാണുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിനാലാണ് ഞാന്‍ ഈ വീട് പണിയാന്‍ തീരുമാനിച്ചത്. വീടിന് എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഒരു ബസ് മാതൃക മനസ്സിലുണ്ടായിരുന്നു. അങ്ങനെ പുറത്ത് നിന്ന് നോക്കുമ്പോള്‍ ആകര്‍ഷകമായ രീതിയില്‍ വീട് പൂര്‍ത്തീകരിക്കാനായി. ബസിന്റെ മാതൃകയിലാണെങ്കിലും വീടിന് ക്രോസ് വെന്റിലേഷനും മറ്റും നല്‍കിയിട്ടുണ്ട്. പുതിയ വീട് കൂടുതല്‍ ആളുകള്‍ക്ക് ഇരിക്കാന്‍ സൗകര്യപ്രദവുമാണ് ' ഉദയ് ദാസ് പറഞ്ഞു.

  കൊറോണ വൈറസ് ആരംഭിച്ചതു മുതല്‍ ദാസ് തന്റെ ബിസിനസ്സ് നിലനിര്‍ത്താന്‍ പാടുപെടുകയാണ്. ''ആളുകള്‍ ഈ വീട് കാണാന്‍ വരുന്നുണ്ട്. മഹാമാരിയ്ക്കിടയിലെ ജീവിതം വളരെ ബുദ്ധിമുട്ടേറിയതാണ്. എനിക്കും അസുഖങ്ങളുള്ള മാതാപിതാക്കള്‍ ഉണ്ട്. പക്ഷേ, ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നത് എന്ത് പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചാലും, എന്റെ വീട്ടില്‍ അതിഥികളോട് അങ്ങേയറ്റം ബഹുമാനത്തോടെ പെരുമാറണം എന്നാണ്. അതുകൊണ്ടാണ് ഞാന്‍ ഈ വീട് പണിതത് പോലും'' ഉദയ് കുമാര്‍ വ്യക്തമാക്കി.
  Published by:Jayashankar AV
  First published: