• HOME
  • »
  • NEWS
  • »
  • buzz
  • »
  • WET PANTS DENIM DESIGNS JEANS NATURALLY HAVE A WET SPOT MM

മൂത്രമൊഴിച്ച ലുക്കുള്ള ഡിസൈനിൽ പുതിയ ജീൻസ്; സോഷ്യൽ മീഡിയയിൽ വൈറലായ പാന്റ് വിപണിയിലേക്ക്

പുറമേ നിന്ന് കാണുന്നവർക്ക് ഈ ജീൻസ് ധരിച്ചിരിക്കുന്നയാൾ പാന്റിൽ മൂത്രമൊഴിച്ചതാണെന്ന് മാത്രമേ കരുതുകയുള്ളൂ

വിചിത്ര ലുക്കിലെ ജീൻസ്‌

വിചിത്ര ലുക്കിലെ ജീൻസ്‌

  • Share this:
    വിചിത്രമായ പലതരം ഫാഷൻ ട്രെൻഡുകൾ സോഷ്യൽ മീഡിയിൽ പുതിയൊരു സംഗതിയല്ല. എങ്കിലും വലിയ പ്രത്യേകതകളൊന്നും ഇല്ലാതെ വിചിത്രമായ ഒരു വസ്ത്രമാണ് ഇപ്പോൾ വൈറലാവുന്നത്. കെഎഫ്സി എക്സ് ക്രോക്സ് ചെരിപ്പ്, മോഷിനോ ക്രോയിസന്റ് ബാഗ്, സാറ ആം വാമേഴ്സ് തുടങ്ങി ലോക പ്രശസ്തമായ ബ്രാന്റുകളുടെ വിചിത്രമായ നിരവധി ട്രെൻഡുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഇത്തരം വിചിത്ര ട്രെൻഡുകൾ ഇഷ്ടമുള്ളവരും ഇഷ്ടപ്പെടാത്തവരും ഉണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ ഇതൊന്നും വൈറൽ ആവാതിരുന്നിട്ടില്ല.

    അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് വിചിത്രമായ ഡിസൈനിലുള്ള ഒരു ജീൻസാണ്. ജീൻസിൻ സാധാരണ പാന്റുകളെക്കാൾ വേറെ പ്രത്യേകതയൊന്നുമില്ല. എന്നാൽ പാന്റിൽ മൂത്രമൊഴിച്ചത് പോലുള്ള ഡിസൈനാണ് ഇതിനെ വൈറലാക്കിയത്. പുറമേ നിന്ന് കാണുന്നവർക്ക് ഈ ജീൻസ് ധരിച്ചിരിക്കുന്നയാൾ പാന്റിൽ മൂത്രമൊഴിച്ചതാണെന്ന് മാത്രമേ കരുതുകയുള്ളൂ.

    ന്യൂയോർക്കിലുള്ള വെറ്റ് പാന്റ് ഡെനിംസ് എന്ന കമ്പനിയാണ് ഈ വിചിത്ര ഡിസൈനിലുള്ള പാന്റ് വിപണിയിലിറക്കിയത്. 'നന‍ഞ്ഞ ലുക്കിലും ഉണങ്ങിയ ഫീൽ' എന്നതാണ് കമ്പനിയുടെ പരസ്യ വാചകം തന്നെ. മൂത്രമൊഴിച്ച ഡിസൈനുള്ള പാന്റ് വിവിധ തരത്തിലും കളറിലുമായി കമ്പനി വിപണിയിൽ എത്തിക്കുന്നുണ്ട്.

    എന്നാൽ, ഇത്തരത്തിലൊരു വിചിത്ര ഡിസൈനിൽ ജീൻസ് വിപണിയിൽ എത്തിക്കുന്നതിനും ഒരു കാരണമുണ്ട്. ചിലർ ഒരു കൗതുകത്തിനായി പാന്റിൽ മൂത്രമൊഴിക്കുന്നവരാണെന്നും അവരുടെ ആഗ്രഹ പൂർത്തീകരണത്തിനാണ് ഈ നനഞ്ഞ ലുക്കുള്ള പാന്റ് ഡിസൈൻ ചെയ്തതെന്നും വെറ്റ് പാന്റ് ഡെനിം സിഇഒ പറയുന്നു.



    പാന്റിൽ മൂത്രം ഒഴിക്കുന്നവർക്ക് മണിക്കൂറുകളോളം നനഞ്ഞ വസ്ത്രം ധരിക്കേണ്ടിവരും. ഇത്തരത്തിൽ വേറെ വഴിയില്ലാതെ നനഞ്ഞ പാന്റിട്ട് നടക്കുന്നവരെ സഹായിക്കുന്നതിനാണ് ഈ ഡിസൈൻ. ഒരേസമയം, വെറ്റ് ലുക്കുള്ള പാന്റുമിടാം എന്നാൽ നനയുകയും വേണ്ടെന്ന് കമ്പനിയുടെ പേര് വെളിപ്പെടുത്താത്ത സിഇഒ മെൽ മാഗസിനോട് പറയുന്നു.

    പ്രധാനമായും ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമിലൂടെയാണ് തങ്ങളുടെ ഉപഭോക്താക്കളെ കണ്ടെത്തുന്നതെന്ന് സിഇഒ പറയുന്നു. ഇത്തരത്തിലുള്ള ഡിസൈൻ ഇഷ്ടപ്പെടുന്ന കുറച്ച് പേരെങ്കിലുമുണ്ട്. പ്രധാന നഗരങ്ങളിലെ ഫാഷൻ താൽപര്യങ്ങളും ബ്രാൻഡിങ് രീതികളും ഓൺലൈൻ ഷോപ്പിങ്ങിന്റെ സ്വഭാവവും പഠിക്കുകയാണ്. ഇത്തരത്തിൽ ബ്രാന്റിങ്ങിലുള്ള ഒരു പരീക്ഷണമാണ് പുതിയ ഡിസൈനിനു പിന്നിൽ. ഇതിന്റെ ഫലമനുസരിച്ച് വ്യത്യസ്തമായ കൂടുതൽ ഡിസൈനുകൾ പുറത്തിറക്കുമെന്നും സിഇഒ പറയുന്നു.

    സംഗതി എന്തായാലും ഈ നനഞ്ഞ പാന്റിനെ ഏറ്റടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. തങ്ങൾക്ക് ഒരിക്കലെങ്കിലും ഈ നനഞ്ഞ ജീൻസ് ധരിച്ച് നോക്കണമെന്നാണ് റെഡ്ഡിറ്റിലുള്ള ചില നെറ്റിസൺസ് പറയുന്നത്. എന്നാൽ ട്വിറ്ററിലുള്ള മിക്കവാറും യുസർമാർ ഇതിന് അധികം പ്രാധാന്യം നൽകുന്നില്ല. ഈ വിചിത്ര ഡിസൈൻ ഇഷ്ടപ്പെടുന്നവരും പരിഹസിക്കുന്നവരും ഉണ്ടെങ്കിലും ഇത്തരത്തിലുള്ള വ്യത്യസ്ത ഫാഷൻ ട്രെൻഡുകൾ ഇനിയും വേണമെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം.

    അതേസമയം, പ്രശസ്ത സെലിബ്രിറ്റിയായ കൈലി ജെനർ 2016ൽ ഇത്തരത്തിലുള്ള വെറ്റ് പാന്റ് ലുക്കിലുള്ള ചിത്രം സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്തിരന്നു.

    Keywords: Jeans, Pant, Wet look, Wet pant denim, Viral, Social media, ജീൻസ്, പാന്റ്, വെറ്റ് ലുക്ക്, വെറ്റ് പാന്റ് ഡെനിം, വൈറൽ, സോഷ്യൽ മീഡിയ
    Published by:user_57
    First published:
    )}