• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | 16 ചക്രമുള്ള ട്രക്ക് കയറിയിറങ്ങിയിട്ടും പൊട്ടാത്ത മുട്ടയ്ക്കുളളിലെന്താണ് അത്ഭുതം

Viral | 16 ചക്രമുള്ള ട്രക്ക് കയറിയിറങ്ങിയിട്ടും പൊട്ടാത്ത മുട്ടയ്ക്കുളളിലെന്താണ് അത്ഭുതം

പല തവണ ചക്രങ്ങൾ കയറിയിട്ടും മുട്ട പൊട്ടുന്നില്ലെന്നതാണ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്

Egg-truck_viral

Egg-truck_viral

  • Share this:
    സോഷ്യൽ മീഡിയയിൽ ദിവസവും നിരവധി വീഡിയോകൾ വൈറലാകാറുണ്ട്. ചിലത് പല തവണ ഷെയർ ചെയ്യപ്പെടും. ചിലത് ആളുകളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. എത്ര തവണ കണ്ടാലും മടുക്കാത്തവ. ചില വീഡിയോകൾ അവിശ്വസനീയമായി തോന്നാം. എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ തന്നെ വീഡിയോ പലതവണ കാണേണ്ടി വന്നേക്കും. അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 16 ചക്രങ്ങളുള്ള ഒരു ലോറി കയറിയിറങ്ങിയിട്ടും പൊട്ടാതെ നിൽക്കുന്ന മുട്ടയുടെ വീഡിയോയാണിത്. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള Techzexpress, Techniiverse എന്നീ രണ്ട് പേജുകൾ സംയുക്തമായാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പല തവണ ചക്രങ്ങൾ കയറിയിട്ടും മുട്ട പൊട്ടുന്നില്ലെന്നതാണ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്.

    ഇതിനോടകം 4000ത്തിലധികം ആളുകൾ ലൈക്ക് ചെയ്ത വീഡിയോ ആയിരക്കണക്കിന് പേരാണ് കണ്ടിട്ടുള്ളത്. ട്രക്ക് മുട്ടയ്ക്ക് മുകളിലൂടെ കടന്ന് പോവുന്നുണ്ട്. എന്നാൽ മുട്ടയ്ക്ക് പോറൽ പോലുമേൽക്കുന്നില്ല. എന്താണ് സംഭവമെന്ന് മനസ്സിലാക്കാൻ വീഡിയോ ഒരിക്കൽ കൂടി കണ്ട് നോക്കിയാൽ മതി. വീണ്ടും വീണ്ടും കാണുമ്പോഴാണ് ചിലർക്ക് പിടികിട്ടുന്നതെന്ന് മാത്രം. ചെറുതായി കൈ കൊണ്ട് ഒന്ന് തട്ടിയാൽ പോലും മുട്ട പൊട്ടിപ്പോവുമെന്ന് നമുക്കറിയാം. അപ്പോൾ ഒരു ട്രക്ക് കയറി ഇറങ്ങിയാലോ. പൊടി പോലും കണ്ടുപിടിക്കാൻ പറ്റിയെന്ന് വരില്ല. എന്നാൽ ഈ വീഡിയോയിൽ മുട്ടയ്ക്ക് ഒരു ചുക്കും സംഭവിക്കുന്നില്ല!

    ആദ്യത്തെ തവണ വീഡിയോ കണ്ടവർക്ക് ഒന്നും പിടികിട്ടിയെന്ന് വരില്ല. ഇതിന് പിന്നിൽ വല്ല മാജിക്കും ഉണ്ടെന്ന് അവർക്ക് സംശയം തോന്നാനാണ് സാധ്യത. അല്ലാതെ പിന്നെ എങ്ങനെയാണ് ഇത്രയും ടയറുകൾ കയറി ഇറങ്ങിയിട്ടും മുട്ട ഇങ്ങനെ ഒന്നും സംഭവിക്കാതെ നിൽക്കുന്നത്. എന്നാൽ വീഡിയോ വീണ്ടും വീണ്ടും കണ്ട് നോക്കിയാൽ ഇതിന് പിന്നിലെ രഹസ്യം മനസ്സിലാവും. വണ്ടി ഓടിച്ച ട്രക്ക് ഡ്രൈവറുടെ അസാമാന്യ ഡ്രൈവിങ് പാടവമാണ് ഈ അത്ഭുത വീഡിയോക്ക് പിന്നിലുള്ളത്.



    ട്രക്കിന് ആകെ 16 ടയറുകളാണുള്ളത്. ഇതിൽ ഓരോ ഭാഗത്തും രണ്ട് ടയറുകൾ ചേർത്ത് ഇട്ടിരിക്കുകയാണ്. ഈ ടയറുകൾക്കിടയിൽ ചെറിയൊരു ഗ്യാപ്പുണ്ട്. കൃത്യമായി ഈ ഗ്യാപ്പിലാണ് വണ്ടി പോവുമ്പോൾ മുട്ടയുള്ളത്. അതിനാൽ ഒരിക്കൽ പോലും ടയറിൻെറ ചെറിയൊരു ഭാഗവും ഈ മുട്ടയിൽ തട്ടുന്നേയില്ല. ഇത്രയ്ക്ക് കൃത്യമായി വരച്ചിട്ട വരയിലൂടെയെന്ന പോലെ വണ്ടി ഓടിക്കുന്ന ഡ്രൈവറെ സമ്മതിക്കുക തന്നെ വേണം. അതിമനോഹരമായി ഇത് വീഡിയോയിൽ പകർത്തിയ ക്യാമറാമാനെയും നിരവധി പേർ അഭിനന്ദിക്കുന്നുണ്ട്.

    നിരവധി കമൻറുകളാണ് വീഡിയോക്ക് താഴെ വരുന്നത്. അത്ഭുതകരമായി വണ്ടി ഓടിക്കാൻ കഴിവുള്ളയാളാണ് ഈ ഡ്രൈവറെന്ന് പലരും പുകഴ്ത്തുന്നു. വീഡിയോ ഷെയർ ചെയ്തിട്ടുള്ള ഇൻസ്റ്റഗ്രാം പേജുകൾക്കുമുണ്ട് കൈയ്യടി. Techzexpress എന്ന ഇൻസ്റ്റഗ്രാം പേജിന് 1.5 മില്യൺ ഫോളോവേഴ്സുണ്ട്. Techniiverseന് 452000 ഫോളോവേഴ്സുമുണ്ട്. ഇത്തരം വീഡിയോകൾ തന്നെയാണ് യൂസേഴ്സിനെ ഈ പേജുകളിൽ പിടിച്ചു നിർത്തുന്നത്.
    Published by:Anuraj GR
    First published: