ഒരു വൈറസ് കാരണം വല്ലാത്ത ഭീതിയിലാണ് ലോകം, ആദ്യപേര് കൊറോണയെന്നും ഇപ്പോൾ അത് കോവിഡ് 19 എന്ന പേരിലുമാണ് അറിയപ്പെടുന്നത്. ഈ രോഗത്തെ കുറിച്ച് നിരവധി വ്യാജ സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സിൽവിയ ബ്രൗൺ എന്ന എഴുത്തുകാരിയുടെ തൂലികയിൽ പിറവി കൊണ്ട " എൻഡ് ഓഫ് ഡേയ്സ്" എന്ന പുസ്തകത്തിൽ ഒരു അസുഖത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അത് കൊറോണയെക്കുറിച്ചാണെന്നും അല്ലെന്നുമുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.
എന്നാൽ സിൽവിയയുടെ പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ്
"2020ൽ കടുത്ത ന്യുമോണിയ പോലെയുള്ള അസുഖങ്ങൾ പടരും. ശ്വാസകോശങ്ങൾക്ക് നേരിടുന്ന ഈ അസുഖം എല്ലാത്തരം ചികിത്സയെയും ചെറുത്ത് നിൽക്കും. എന്നാൽ ഏറ്റവും വിചിത്രമായ കാര്യം ഇത് വന്നത് പോലെ തന്നെ അപ്രത്യക്ഷമാകും. പക്ഷെ പത്ത് വർഷം കഴിഞ്ഞ് വീണ്ടും ഈ അസുഖം വരും. എന്നാൽ പിന്നീട് ഇത് പരിപൂർണ്ണമായി മാറും", എന്നാണ് പുസ്തകത്തിൽ പറയുന്ന വിവാദമായ ഭാഗം.നാല്പതോളം പുസ്തകങ്ങൾ എഴുതിയ സിൽവിയയുടെ മിക്ക പുസ്തകങ്ങളും വില്പനയിൽ മുൻപന്തിയിൽ ആയിരുന്നു. Secrets and Mysteries of world,If you could see what I see, Insight, Psychic Children, The Two Marys,The Mystical life of Jesus എന്നിവയാണ് പ്രധാന കൃതികൾ. The Montel Williams Show,Lary King Live എന്നീ പ്രശസ്ത ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയയായിരുന്നു സിൽവിയ.
2008 ജൂലൈയിൽ അമേരിക്കയിലെ പെൻഗിൻ ഗ്രൂപ്പിലെ ഡട്ടൺ ആണ് " എൻഡ് ഓഫ് ഡേയ്സ് " പുസ്തകം പ്രസിദ്ധീകരിച്ചത്.
ALSO READ:കൊറോണ വരുന്ന 10 സാധ്യതകൾ [PHOTO]കുവൈത്തിലേക്ക് പോകണമെങ്കില്‍ കൊറോണയില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണം: നിയന്ത്രണം മാർച്ച് 8 മുതൽ [NEWS]വിദേശത്ത് 17 ഇന്ത്യക്കാർക്ക് കൊറോണ; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 28 ആയി [VIDEO]ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.