നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Harvard university | ഹാർവാർഡ് സർവകലാശാലയിലെ വൃത്താകൃതിയിലെ മുറിയിൽ കിഴക്കോട്ട് തിരിഞ്ഞ് പഠിച്ചവർക്ക് എന്ത് പറ്റി?

  Harvard university | ഹാർവാർഡ് സർവകലാശാലയിലെ വൃത്താകൃതിയിലെ മുറിയിൽ കിഴക്കോട്ട് തിരിഞ്ഞ് പഠിച്ചവർക്ക് എന്ത് പറ്റി?

  ഹർവാർഡ് സർവ്വകലാശാലയിൽ കിഴക്കോട്ട് മുഖം വരുന്ന രീതിയിലുള്ള വൃത്താകൃതിയിലുള്ള ക്ലാസ് മുറികളിൽ ഇരുന്ന് പഠിച്ച വിദ്യാർഥികൾക്ക് ഉന്നതവിജയം നേടാനായെന്നാണ് മുൻ ഡിജിപി അവകാശപ്പെടുന്നത്. എന്നാൽ ഈ വാദം തെളിവ് സഹിതം പൊളിച്ചിരിക്കുകയാണ് ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി.

  Harvard_university

  Harvard_university

  • Share this:
   ലോക പ്രശസ്തമായ ഹർവാർഡ് സർവകലാശാലയുമായി (Harvard University) ബന്ധപ്പെട്ട ഒരു കാര്യം ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്. കേരളത്തിന്‍റെ ഒരു മുൻ ഡിജിപി മോട്ടിവേഷണൽ ക്ലാസിനിടെ പറഞ്ഞ ഒരു കാര്യമാണ് വിവാദപരമായ ചർച്ചയ്ക്ക് അടിസ്ഥാനമായത്. ഹർവാർഡ് സർവ്വകലാശാലയിൽ കിഴക്കോട്ട് മുഖം വരുന്ന രീതിയിലുള്ള വൃത്താകൃതിയിലുള്ള ക്ലാസ് മുറികളിൽ ഇരുന്ന് പഠിച്ച വിദ്യാർഥികൾക്ക് ഉന്നതവിജയം നേടാനായെന്നാണ് മുൻ ഡിജിപി അവകാശപ്പെടുന്നത്. എന്നാൽ ഈ വാദം തെളിവ് സഹിതം പൊളിച്ചിരിക്കുകയാണ് ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി. ഹർവാർഡ് സർവ്വകലാശാലയിലെ ഹിസ്റ്ററി വിഭാഗത്തിലേക്ക് അയച്ച ഒരു ഇമെയിലിനുള്ള മറുപടി പങ്കുവെച്ചുകൊണ്ടാണ് കൊല്ലം കാരംകോട് വിമല സെൻട്രൽ സ്കൂൾ വിദ്യാർഥിയായ അഭിരാം അരുൺ മുൻ ഡിജിപിയുടെ വാദം പൊളിച്ചത്.

   ഇതേക്കുറിച്ച് ശാസ്ത്രഗതി മാസികയിൽ അഭിരാം അരുൺ എഴുതിയ ലേഖനമാണ് ഇപ്പോൾ വലിയതോതിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഹർവാർഡ് സർവകലാശാലയിലെ പഠനത്തെക്കുറിച്ച് മുൻ ഡിജിപിയുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ കണ്ടതോടെയാണ് അഭിരാം അരുൺ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ഈ വീഡിയോയിൽ മുൻ ഡിജിപി പറഞ്ഞ കാര്യം ഇങ്ങനെയാണ്, 'ഏതാനും വർഷം മുമ്പ് ഹർവാർഡ് സർവകലാശാലയിൽ വൃത്താകൃതിയിൽ ഒരു ഹോസ്റ്റൽ പണിയുകയും അതിൽ പല ദിശകളിൽ കുട്ടികൾ ഇരുന്ന് പഠിക്കുകയും ചെയ്തു. പരീക്ഷ ഫലം വന്നപ്പോൾ കിഴക്കുദിശയിലേക്ക് നോക്കിയിരുന്ന പഠിച്ച വിദ്യാർഥികൾക്ക് മറ്റു ദിശകളിൽ നോക്കിയിരുന്ന പഠിച്ചവരേക്കാൾ മികച്ച വിജയം നേടാനായി. കൂടാതെ മറ്റ് ദിശകളിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാർഥികൾക്ക് മാർക്ക് മുമ്പത്തേക്കാൾ കുറയുകയും ചെയ്തു'.

   ഈ സംഭവത്തിനുശേഷം ഹർവാർഡ് സർവകലാശാലയിൽ മറ്റു ദിശകളിലേക്ക് മുഖം വരുന്ന കെട്ടിടങ്ങൾ പൊളിച്ചുകളഞ്ഞതായും, എല്ലാ കെട്ടിടങ്ങളും കിഴക്ക് ദിശയിലേക്ക് മുഖം വരുന്ന രീതിയിൽ പൊളിച്ചുപണിയുകയും ചെയ്തു എന്നും വീഡിയോയിൽ മുൻ ഡിജിപി പറയുന്നുണ്ട്. കൂടാതെ കിഴക്ക് ദിശയിലേക്ക് ഇരുന്ന് പഠിക്കുന്നതിന്‍റെ കുറിച്ചുള്ള ശാസ്ത്രീയവിശദീകരണങ്ങളും മുൻ ഡിജിപി നൽകുന്നുണ്ട്. ഇത് കണ്ടു കഴിഞ്ഞപ്പോഴാണ് അഭിരാമിന് ഇതേക്കുറിച്ച് സംശയം തോന്നുന്നത്. ഇക്കാര്യം സുഹൃത്തുക്കളുമായും അധ്യാപകരുമായും പങ്കുവെച്ചപ്പോൾ തൃപ്തികരമായ മറുപടി ലഭിച്ചില്ല.

   Also Read- 'ഭിന്നം' ഈ വിജയം! സെറിബ്രൽ പാഴ്‌സിയേയും തോൽപ്പിച്ച് ഐസർ പ്രവേശന പരീക്ഷയിൽ വിജയം നേടി ആര്യ രാജ്

   ഇതേത്തുടർന്നാണ് ഹർവാർഡ് സർവകലാശാലയിലെ ഹിസ്റ്ററി വിഭാഗം മേധാവിക്ക് ഇ മെയിൽ അയയ്ക്കുന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ അവരുടെ മറുപടി ലഭിച്ചു. ഹർവാർഡ് സർവകലാശാലയിൽ അങ്ങനെയൊരു സംഭവമേ ഇല്ലെന്നായിരുന്നു അവരുടെ മറുപടി. ഇക്കാര്യം മുൻനിർത്തിയാണ് അഭിരാമിന്‍റെ ശാസ്ത്രഗതിയിലെ ലേഖനം. ഏതായാലും മോട്ടിവേഷണൽ ക്ലാസ് നടത്തുന്ന മുൻ ഡിജിപിയുടെ വാദങ്ങളെ പൊളിച്ചുകൊണ്ടുള്ള പന്ത്രണ്ടാം ക്ലാസുകാരന്‍റെ ലേഖനം ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പോസ്റ്റുകളിടുന്നത്. മുൻ ഡിജിപിക്കെതിരെ രൂക്ഷ വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}