• HOME
  • »
  • NEWS
  • »
  • buzz
  • »
  • തിരുവനന്തപുരത്ത് നിന്ന് ബിഹാറിലേക്കുള്ള സർക്കാർ കത്തിന് വിലാസം മലയാളത്തിലായാൽ എന്ത് സംഭവിക്കും?

തിരുവനന്തപുരത്ത് നിന്ന് ബിഹാറിലേക്കുള്ള സർക്കാർ കത്തിന് വിലാസം മലയാളത്തിലായാൽ എന്ത് സംഭവിക്കും?

മലയാളത്തിൽ മേൽവിലാസമെഴുതിയ കത്ത് ബിഹാറിലെ ആവശ്യക്കാരന് എത്തിച്ചിരിക്കുകയാണ് തപാൽ വകുപ്പ്

  • Share this:

    തൊണ്ണൂറുകളുടെ മധ്യത്തിൽ കേരള മുഖ്യമന്ത്രി ഇ കെ നായനാർക്ക് ഒരു കത്ത് കിട്ടി. ഹിന്ദിയിലുള്ള കത്ത് അയച്ചതാകട്ടെ അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി മുലായംസിങ് യാദവും. രാഷ്ട്രഭാഷയായ ഹിന്ദി രാജ്യത്ത് എല്ലായിടത്തും  അറിയാമെന്നും അതുകൊണ്ട് ഹിന്ദിയിൽ എഴുതിയാൽ കുഴപ്പമില്ല എന്നുമായിരുന്നു മുലായത്തിന്റെ നിലപാട്. എന്നാൽ നായനാർ വിട്ടില്ല. തിരിച്ച് മുലായത്തിന് കത്തെഴുതി. അതും നല്ല മലയാളത്തിൽ വെടിപ്പായി. മലയാളത്തിൽ അയച്ച കത്തും മേൽവിലാസക്കാരനായ മുലായംസിങ് യാദവിന് തന്നെ കിട്ടി. ഇപ്പോൾ ഇതു പറയാൻ ഒരു കാര്യമുണ്ട്. അത്തരമൊരു കത്താണ് ഇപ്പോൾ വൈറലാകുന്നത്.

    കത്ത് എഴുതുകയും അയക്കുകയും ചെയ്യുന്നത് കുറഞ്ഞുവരുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട കത്തുകളുടെ വരവും പോക്കും മാത്രമാണ് ഇപ്പോഴുമുള്ളതെന്ന് പറയാം. അത്തരമൊരു ഔദ്യോഗിക കത്താണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

    Also Read- ചന്ദ്രനും വ്യാഴവും ശുക്രനും ഒരുമിച്ച്; അപൂര്‍വ ആകാശ കാഴ്ചയുടെ ചിത്രങ്ങൾ വൈറൽ

    മലയാളത്തിൽ മേൽവിലാസമെഴുതിയ കത്ത് കേരളത്തിനകത്തെ ഏത് പിൻകോഡ് പ്രദേശത്തും കിട്ടുന്നതിന് തടസമില്ലെന്ന് നമുക്കറിയാം. എന്നാൽ ഇത്തരമൊരു കത്ത് സംസ്ഥാനത്തിന് പുറത്തേക്ക് അയച്ചാൽ അവിടത്തെ പോസ്റ്റ്മോൻ എങ്ങനെ ഭാഷ മനസിലാക്കി, കത്ത് ആവശ്യക്കാരനിലേക്ക് എത്തിക്കും. അസാധ്യമായ കാര്യമായിരിക്കും ഇത്. എന്നാൽ ഇവിടെ മലയാളത്തിൽ മേൽവിലാസമെഴുതിയ കത്ത് ബിഹാറിലെ ആവശ്യക്കാരന് എത്തിച്ചിരിക്കുകയാണ് തപാൽ വകുപ്പ്.

    പട്നയിൽ താമസമാക്കിയ മലയാളി മാധ്യമപ്രവർത്തകനായ വി വി ബിനുവാണ് തനിക്ക് കിട്ടിയ കത്തിന്റെ വിവരം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. സെക്രട്ടേറിയറ്റിൽ നിന്നുള്ള ഔദ്യോഗിക കത്താണ് മലയാളത്തിൽ മേൽവിലാസം എഴുതി ബിഹാറിലേക്ക് അയച്ചത്. എന്നാൽ യാതൊരു തടസുവും കൂടാതെ കത്ത് പാട്നയിലെ അഡ്രസില്‍ എത്തിയെന്നതാണ് അദ്ഭുതകരം.

    Also Read- കണ്ണിൽപ്പെടാത്ത ലീക്ക്; വെള്ളത്തിന് ലഭിച്ച 15 ലക്ഷത്തിന്റെ ബില്ലുമായി വീട്ടമ്മ

    സംഭവത്തെ കുറിച്ച് വിവി ബിനു പറയുന്നത് ഇങ്ങനെ- ”ഇന്ത്യൻ തപാൽ വകുപ്പിനെ സമ്മതിക്കണം. മലയാളത്തിൽ അഡ്രസ് രേഖപ്പെടുത്തിയ കത്ത് ബിഹാറിലെ വിലാസത്തിൽ കൃത്യമായി എത്തിച്ചതിന്. ബിഹാറിലേക്കുള്ള തപാലിൽ മലയാളത്തിൽ അഡ്രസ് എഴുതിയ തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ഐപിആർഡി ഉദ്യോഗസ്ഥർക്ക് സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരവും നൽകണം”.

    Published by:Rajesh V
    First published: