നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മരണശേഷം മൃത ശരീരത്തിന് സംഭവിക്കുന്നത് എന്ത്? അറിയാൻ ആകാംക്ഷയുണ്ടോ?

  മരണശേഷം മൃത ശരീരത്തിന് സംഭവിക്കുന്നത് എന്ത്? അറിയാൻ ആകാംക്ഷയുണ്ടോ?

  മൃതശരീരത്തിലെ ഈ പ്രതിഭാസം നേരില്‍ കാണാന്‍ ഇട വരുകയാണങ്കില്‍ തീര്‍ച്ചയായും പേടിക്കും. മരണത്തിന് ശേഷവും ശരീരത്തിന് ചില ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഒരു മനുഷ്യന്റെ മരണ ശേഷം പിന്നീട് ആ ശരീരത്തിന് സംഭവിക്കുന്നത് എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? മരണ ശേഷം എന്ത് എന്ന വിഷയം ലോകത്താകമാനം ചര്‍ച്ച ചെയ്യപ്പെട്ടതും ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നതും നിരന്തരം ഗവേഷണത്തിന് വിധേയമാകുന്നതുമായ കാര്യമാണ്. ഇവിടെ നാം സംസാരിക്കാന്‍ പോകുന്നത് മരണ ശേഷം ശരീരത്തിന് എന്താണ് സംഭവിക്കുക എന്നാണ്.

   ഹൃദയം
   ഒരു മനുഷ്യന്‍ ജീവനോടെ ഉണ്ടോ അതോ മരണമടഞ്ഞോ എന്ന് പരിശോധിച്ച് ഉറപ്പിക്കുന്നത് അയാളുടെ ഹൃദയമിടിപ്പും പള്‍സും പരിശോധിച്ചിട്ടാണ്. അതിനാല്‍ ഒരാള്‍ മരിക്കുമ്പോള്‍, സ്വാഭാവികമായും അയാളുടെ ഹൃദയം നിശ്ചലമാകും. അങ്ങനെ ഞരമ്പുകളിലേക്കും മറ്റുമുള്ള രക്തയോട്ടം ഇല്ലാതെയാകും. ഇങ്ങനെ സംഭവിക്കുമ്പോള്‍ മനുഷ്യ ശരീരത്തിലേക്ക് മൊത്തമായുള്ള രക്തയോട്ടം ഇല്ലാതെ ആകുകയും, ചില ശരീര ഭാഗങ്ങള്‍ വീര്‍ക്കുകയും വിളറുകയും ചെയ്യും. വിളറിയ ശരീര ഭാഗങ്ങളാണ് ശരിക്കും രക്തയോട്ടം പൂര്‍ണ്ണമായും നിലച്ച ഭാഗങ്ങള്‍.

   മരണത്തിന്റെ തണുപ്പ്
   മരണത്തിന്റെ തണുപ്പ് എന്ന് വിശേഷിപ്പിക്കുന്നത്, ഒരു മനുഷ്യന്‍ മരിച്ച് ശരീരം മരവിക്കുന്ന അവസ്ഥയാണ്. ഈ അവസ്ഥയിലാണ് ശരീരം കട്ടി പിടിച്ച് തുടങ്ങുന്നത്. ഇത് ശരീരത്തിലുള്ള അഡിനോസൈന്‍ ട്രൈഫോസ്ഫേറ്റ് (എഡിറ്റി) എന്ന രാസ വസ്തു കുറയുന്നത് മൂലം സംഭവിക്കുന്ന അവസ്ഥയാണ്. കണ്‍പോളകളും കഴുത്തിലെ പേശികളുമാണ് ഇത്തരത്തില്‍ ആദ്യം മരവിക്കുന്നത്.

   കോച്ചി വലിയുക
   ഒരു മൃതശരീരത്തിലെ വിചിത്രമായ മാറ്റമാണ് കോച്ചി വലിയല്‍. നിങ്ങള്‍ ഒരു മൃതശരീരത്തിലെ ഈ പ്രതിഭാസം നേരില്‍ കാണാന്‍ ഇട വരുകയാണങ്കില്‍ തീര്‍ച്ചയായും പേടിക്കും. മരണത്തിന് ശേഷവും ശരീരത്തിന് ചില ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. അത് പേശികളുടെ സങ്കോചം മൂലം ഉണ്ടാകുന്നതാണ്. ചില പേശികള്‍ ഒരേ സമയം കൂട്ടിവലിയുമ്പോള്‍ ആണ് കോച്ചിവലിയല്‍ സംഭവിക്കുക.

   മുഖം പരക്കുക
   ഒരു മനുഷ്യന്‍ മരിച്ച് കഴിയുമ്പോള്‍, അയാളുടെ മുഖത്തെ പേശികള്‍ ശാന്തമായ അവസ്ഥയിലെത്തും. ഇത് മുഖം പരന്ന് കാണപ്പെടാന്‍ കാരണമാകും.

   ദുര്‍ഗന്ധം
   എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, ജീവിച്ചിരിക്കുമ്പോള്‍ ഉള്ള സ്വാഭാവിക മണമല്ല ഒരു മനുഷ്യന്‍ മരിച്ചു കഴിഞ്ഞാല്‍ ഉണ്ടാവുക എന്ന്. മരിച്ച് കുറച്ച് സമയങ്ങള്‍ കഴിയുമ്പോള്‍ ശവശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ച് തുടങ്ങും. എന്നാല്‍ എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഈ ദുര്‍ഗന്ധത്തിന് കാരണം, മരിച്ചു കഴിയുമ്പോള്‍ ശരീരത്തിലെ ജഡാവസ്ഥയിലെ കോശങ്ങള്‍ പുറപ്പെടുവിക്കുന്ന ശരീരത്തിലെ എന്‍സൈമുകള്‍ എന്ന് വിളിക്കുന്ന പ്രോട്ടീന്‍ പദാര്‍ത്ഥങ്ങളാണ്. അണുക്കളെയും പൂപ്പലുകളെയും, എന്തോ മരിച്ചിട്ടുണ്ട് എന്നറിയിക്കാനാണ് ശരീരം ഈ ഗന്ധം പുറപ്പെടുവിക്കുന്നത്. ഈ ഗന്ധം ലഭിച്ചാല്‍ അണുക്കളും പൂപ്പലും പ്രവര്‍ത്തിച്ച് തുടങ്ങുകയും ശരീരകോശങ്ങളെ ഭക്ഷിക്കാന്‍ ആരംഭിക്കുകയും ചെയ്യും. അതാണ് ശരിക്കും ശരീരം അഴുകി പോകുന്ന പ്രക്രിയ.

   അയഞ്ഞ ചര്‍മ്മം
   മരണം സംഭവിച്ച് കഴിഞ്ഞാല്‍ മാംസം എല്ലുകളില്‍ നിന്നും പേശികളില്‍ നിന്നും വേര്‍പെട്ട് തുടങ്ങും. ഇത് ശരീരത്തുള്ള മാംസം അയഞ്ഞതായി കാണിച്ചു തരും.

   എല്ലുകള്‍ ദ്രവിക്കും
   മനുഷ്യ ശരീരത്തില്‍ ഒടുവില്‍ ദ്രവിക്കുന്നത് എല്ലുകളാണ്. എല്ലുകള്‍ മണിക്കൂറുകള്‍ക്ക് ഉള്ളിലോ ദിവസങ്ങള്‍ക്ക് ഉള്ളിലോ ദ്രവിച്ച് ഇല്ലാതെ ആവില്ല. ശരീരത്തിന് മരണം സംഭവിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് എല്ലുകള്‍ സ്വാഭാവികമായി ദ്രവിച്ച് ഇല്ലാതെ ആവുക.
   Published by:Sarath Mohanan
   First published:
   )}