• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചലഞ്ച് ഏറ്റെടുത്ത് ഫോട്ടോ അപ് ലോഡ് ചെയ്തോ? അത് AI ക്കാർ എടുത്തോളും !

ഫോട്ടോ ചലഞ്ചിൽ കൂടി ലഭിക്കുന്ന ഇത്തരം വിശദാംശങ്ങൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനു വളരാനുള്ള ഡേറ്റ നൽകുകയാണ് എന്നാണ് വിദഗ്ദർ പറയുന്നത്.

news18india
Updated: January 18, 2019, 3:27 PM IST
ചലഞ്ച് ഏറ്റെടുത്ത് ഫോട്ടോ അപ് ലോഡ് ചെയ്തോ?  അത് AI ക്കാർ എടുത്തോളും !
ഫോട്ടോ ചലഞ്ചിൽ കൂടി ലഭിക്കുന്ന ഇത്തരം വിശദാംശങ്ങൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനു വളരാനുള്ള ഡേറ്റ നൽകുകയാണ് എന്നാണ് വിദഗ്ദർ പറയുന്നത്.
news18india
Updated: January 18, 2019, 3:27 PM IST
വാഷിംഗ്ടൺ: ഫേസ്ബുക്കിൽ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പത്തുവർഷ ചലഞ്ചിന്‍റെ ഫോട്ടോ മാത്രമാണ്. കഴിഞ്ഞ ഒരാഴ്ച ഫേസ്ബുക്കിനെ ഇളക്കിമറിച്ച് #10YearsChallenge ൽ വീണു പോകാത്തവർ വളരെ ചുരുക്കം. വെറുതെയൊരു ചലഞ്ചുമായി ഫേസ്ബുക്ക് ഇറങ്ങിയതാണെന്ന് കരുതാൻ വയ്യ. ഇന്നത്തെ ഒരു ഫോട്ടോയും പത്തുവർഷം മുമ്പ് ഇതേ സമയത്തുള്ള ഒരു ഫോട്ടോയുമാണ് #10YearsChallenge ൽ അപ് ലോഡ് ചെയ്യേണ്ടത്. നിരവധി സെലിബ്രിറ്റികളടക്കം 5.2 മില്യൺ ആളുകളാണ് ഇതുവരെ #10YearsChallenge ൽ പങ്കെടുത്തത്. ബേഡ് ബോക്സ് ചലഞ്ചിനും ടോപ് നയൻ ഫോട്ടോസ് ഓഫ് ദ ഇയർ ചലഞ്ചിനും ശേഷമാണ് #10YearsChallenge എത്തിയത്.
എന്നാൽ, ഇത് ഉപയോക്താക്കളിൽ ചില സന്ദേഹങ്ങളും സംശയങ്ങളും ഉണ്ടാക്കിയെന്നുള്ള കാര്യം സത്യമാണ്.

ഫേസ്ബുക്കിലെ ഈ ചലഞ്ച് ഇതൊരു തമാശക്കളിയല്ല എന്നാണ് വിദഗ്ദർ പറയുന്നത്. ഫോട്ടോ ചലഞ്ചിൽ കൂടി ലഭിക്കുന്ന ഇത്തരം വിശദാംശങ്ങൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനു വളരാനുള്ള ഡേറ്റ നൽകുകയാണ് എന്നാണ് വിദഗ്ദർ പറയുന്നത്. AI (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) ക്ക് വളരണമെങ്കിൽ മനുഷ്യരുടെ ഡേറ്റ കൂടിയേ തീരൂ. AIക്ക് വളരാൻ ഡേറ്റ നൽകുന്നതിൽ കുഴപ്പമില്ലെന്ന് വിശ്വസിക്കുന്നവർ ഉണ്ടാകാം. പക്ഷേ, അത് ബോധപൂർവമായിരിക്കണം എന്നാണ് വിദഗ്ദർ നൽകുന്ന നിർദ്ദേശം.

 



ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ #10YearsChallenge ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിനെതിരെ സൈബർ വിദഗ്ദയായ കെയ്റ്റ് ഒനീൽ ട്വീറ്റ് ചെയ്തിരുന്നു. പത്തുവർഷം ഇടവേളയിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ അത് AIക്ക് ഡേറ്റ് നൽകുകയായിരിക്കും എന്ന് അവർ ഉറച്ചു വാദിക്കുന്നു. ഫേഷ്യൽ റെക്കഗ്നിഷൻ അൽഗോരിതങ്ങൾക്ക് ഒരു വ്യക്തിക്ക് പ്രായമാകുന്നതിനെക്കുറിച്ചും മുഖം തിരിച്ചറിയുന്നതിനെക്കുറിച്ചും ഇത്തരത്തിൽ അപ് ലോഡ് ചെയ്യുന്ന ഫോട്ടോ സഹായകരമായിരിക്കും എന്ന് അവർ പറയുന്നു.

എന്നാൽ, ഇതിനെതിരെ വാദം ഉന്നയിക്കുന്നവർ ചോദിക്കുന്നത് ഫേസ്ബുക്കിന്‍റെ കൈയിൽ നമ്മൾ അക്കൗണ്ട് തുടങ്ങിയ കാലം മുതലുള്ള ഫോട്ടോ ഉണ്ടല്ലോ, പിന്നെ ഇപ്പോൾ പുതിയതായി ഒരു ഫോട്ടോ അപ് ലോഡ് ചെയ്താൽ എന്ത് സംഭവിക്കാനാണ് എന്നാണ്. എന്നാൽ, അതിനും കൃത്യമായ മറുപടി കെയ്റ്റിന്‍റെ കൈവശം ഉണ്ട്. എന്നാൽ, പണ്ട് കാർട്ടൂൺ ചിത്രവും ഫാമിലി ഫോട്ടോയും പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചിരുന്നവർ ഇന്ന് കൃത്യം പ്രായം തെളിയിക്കുന്ന രണ്ട് ഫോട്ടോകളാണ് #10YearsChallengeൽ അപ് ലോഡ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ, പത്തു വർഷങ്ങളുടെ ഇടവേളകളിലെ ഫോട്ടോ നമ്മൾ തന്നെ ഫേസ്ബുക്കിന് നൽകുകയാണ്. വെറുമൊരു ഫോട്ടോയല്ല, വിവരങ്ങളാണ് നമ്മൾ ഫേസ്ബുക്കിന് ഇങ്ങനെ നൽകുന്നത്.

അതേസമയം, യാതൊരു ഗൂഡോദ്ദേശ്യങ്ങളും ഫോട്ടോ ചലഞ്ചിനു പിന്നിൽ ഇല്ലെന്നാണ് ഫേസ്ബുക്ക് പറയുന്നത്. എന്നാൽ, മെഷീൻ ലേണിംഗിനുള്ള ശക്തമായ ഏറ്റവും ഉത്തമമായ കൊടുങ്കാറ്റാണ് ഇതെന്ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രൊഫസർ ആമി വെബ്ബ് പറയുന്നു.

First published: January 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626