• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വീണ്ടുമൊരു കൊലയാളി ഗെയിം; ഭീതിയായി മോമോ ചലഞ്ച്


Updated: August 7, 2018, 4:29 PM IST
വീണ്ടുമൊരു കൊലയാളി ഗെയിം; ഭീതിയായി മോമോ ചലഞ്ച്

Updated: August 7, 2018, 4:29 PM IST
ബ്ലൂ വെയിലിന് ശേഷം കൗമാരക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പുതിയ ഗെയിം പ്രചരിക്കുന്നു. മോമോ ചലഞ്ച് എന്നറിയപ്പെടുന്ന ഈ ഗെയിം വാട്ട്സ്ആപ്പിലൂടെയാണ് പ്രചരിക്കുന്നത്. മറുവശത്ത് അപരിചിതനായ വ്യക്തി നൽകുന്ന നിർദേശങ്ങൾക്ക് അനുസൃതമായാണ് മോമോ ചലഞ്ച് കളിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധിപ്പേർ മോമോ ഗെയിമിന്‍റെ വലയിൽ കുടുങ്ങിയതായാണ് സൂചന.

എന്താണ് മോമോ ചലഞ്ച്?

ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഗെയിമാണ് മോമോ ചലഞ്ച്. കടുത്ത വെല്ലുവിളികൾ ഏറ്റെടുക്കാനും എന്തും ചെയ്യാൻ തയ്യാറുള്ള മാനസികാവസ്ഥയുള്ള കൗമാരക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ ഗെയിം. വാട്ട്സ്ആപ്പിലൂടെ ഒരു ഭീകര രൂപിയായ സ്ത്രീയുടെ ചിത്രം ഷെയർ ചെയ്തുകൊണ്ടാണ് ഈ ഗെയിം തുടങ്ങുന്നത്. ജാപ്പനീസ് ചിത്രകാരൻ മിഡോറി ഹയാഷി വരച്ച ഈ ചിത്രമാണ് മോമോയുടെ ഐക്കണായി അറിയപ്പെടുന്നത്. ഈ ചിത്രം അയയ്ക്കുന്ന അപരിചിതനെ പരിചയപ്പെട്ടുകൊണ്ടാണ് ഗെയിം തുടങ്ങുന്നത്. പിന്നീട് ഇയാളെ കോണ്ടാക്ട് ലിസ്റ്റിൽ ആഡ് ചെയ്യണം. അതിനുശേഷം ഭയപ്പെടുത്തുന്ന സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോയുമൊക്കെ ഇയാൾ അയച്ചുകൊണ്ടിരിക്കും. അതിന് പിന്നാലെ സാഹസികമായ കാര്യങ്ങൾ ചെയ്യാനുള്ള നിർദേശങ്ങളുമുണ്ടാകും. ബ്ലൂ വെയിലിന് സമാനമായി ശരീരത്തിൽ മുറിവേൽപ്പിക്കുന്നതിനുള്ള നിർദേശവും ലഭിക്കും. പല ഘട്ടങ്ങൾ കടന്ന് ഒടുവിൽ ആത്മഹത്യ ചെയ്യുന്നതിനുള്ള നിർദേശമാകും ലഭിക്കുക. ഈ ഘട്ടത്തിലേക്ക് എത്തുമ്പോൾ ആത്മഹത്യ ഉൾപ്പടെ എന്തും ചെയ്യാവുന്ന മാനസികാവസ്ഥയിലായിരിക്കും മോമോ ചലഞ്ച് ഏറ്റെടുക്കുന്നയാൾ.

അജ്ഞാത നമ്പരുമായി ബന്ധം സ്ഥാപിക്കാൻ ചലഞ്ച് ചെയ്തുകൊണ്ടാണ് ഗെയിം തുടങ്ങുന്നത്. കഴിഞ്ഞ ദിവസം അർജന്‍റീനയിലെ ബ്യൂണസ് അയേഴ്സിൽ 12 വയസുകാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്തത് മോമോ ചലഞ്ച് ഏറ്റെടുത്തതിന് ശേഷമാണെന്നാണ് വിവരം. ഈ സംഭവത്തെത്തുടർന്ന് മറ്റ് പല രാജ്യങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ കൌമാരക്കാർ ആത്മഹത്യ ചെയ്ത സംഭവങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍