HOME » NEWS » Buzz » WHAT MADE THE NEW AD OF BHIMA JEWELLERY GO VIRAL

Viral ad of Bhima Jewellery | പത്തരമാറ്റ് സ്നേഹത്തിന് നിറഞ്ഞ കയ്യടി; ഭീമ ജ്വല്ലറി പരസ്യം ഹിറ്റായതിങ്ങനെ

Why the new ad of Bhima Jewellery went viral? | വൈറലായി മാറിയ ഭീമ ജ്വല്ലറിയുടെ പരസ്യത്തിൽ എന്താണ്?

News18 Malayalam | news18-malayalam
Updated: April 18, 2021, 8:01 AM IST
Viral ad of Bhima Jewellery | പത്തരമാറ്റ് സ്നേഹത്തിന് നിറഞ്ഞ കയ്യടി; ഭീമ ജ്വല്ലറി പരസ്യം ഹിറ്റായതിങ്ങനെ
ഭീമ ജ്വല്ലറി പരസ്യം
  • Share this:
പെണ്ണും പൊന്നും വിവാഹവും എന്നതിനെ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചു കൊണ്ടാണ് മലയാളത്തിലെ പ്രമുഖ സ്വർണ്ണവ്യാപാരികൾ പലപ്പോഴായി അവരുടെ ബ്രാൻഡുകളുടെ പരസ്യങ്ങൾ തയാറാക്കിയിട്ടുള്ളത്. മിനി സ്ക്രീനിലും തിയേറ്ററുകളിലും ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമെല്ലാം ഈ പരസ്യങ്ങൾ മിന്നിമറയുന്നത് കാണാം.

മലയാളി ഏറ്റവുമധികം സ്വർണ്ണാഭരണങ്ങൾ തേടി സ്വർണ്ണക്കടകളിൽ എത്തുന്നത് വിവാഹത്തിന് വേണ്ടിയാണെന്നത് തന്നെയാണ് ഈ പരസ്യങ്ങളുടെയെല്ലാം യാഥാർഥ്യം.

എന്നാൽ കാലത്തിനൊപ്പം മാറിയ ഒരു ജ്വല്ലറി പരസ്യത്തിന് നിറഞ്ഞ കയ്യടികൾ ലഭിക്കുകയാണ് ഇന്ന്. ഭീമ ജ്വല്ലറിയുടെ പരസ്യമാണ് ചുരുങ്ങിയ നേരം കൊണ്ട് ലക്ഷക്കണക്കിന് പേരുടെ ശ്രദ്ധ നേടിയത്.

ഡൽഹിയിലെ ‘ആനിമൽ’ എന്ന ഏജൻസിയുടെ പരസ്യ ചിത്രം ഭാരത് സിക്കയാണ് സംവിധാനം ചെയ്തത്.

സ്ത്രീയായി ജീവിക്കാനുള്ള ധീരമായ തീരുമാനമെടുത്ത്, പുരുഷ ശരീരത്തിൽ നിന്നും മാറ്റം ആഗ്രഹിക്കുന്ന വ്യക്തിയാണ് ഈ പരസ്യത്തിലെ കേന്ദ്രകഥാപാത്രം. അത്തരമൊരു തീരുമാനം എടുക്കുമ്പോൾ ആ വ്യക്തിക്ക് കുടുംബത്തിൽ നിന്നും ലഭിക്കുന്ന പിന്തുണ കൂടിയാണ് ഇവിടുത്തെ ഹൈലൈറ്റ്. ട്രാൻസ്‌ജെൻഡർ സമൂഹത്തിനെ ഉൾക്കൊള്ളിച്ചതാണ് പരസ്യം ഹിറ്റ് അടിക്കാൻ കാരണം.

മകൾക്കായി സ്വർണ്ണാഭരണങ്ങൾ സമ്മാനിക്കുന്ന അച്ഛനമ്മമാർ അവളെ സർവ്വാഭരണവിഭൂഷിതയായി ആനയിക്കുന്നിടത്ത് പരസ്യം അവസാനിക്കുന്നു. പെണ്ണായാൽ പൊന്നുവേണം എന്ന തത്വത്തിനു പുറത്ത്, 'സ്വർണ്ണംപോൽ പരിശുദ്ധം' എന്ന ക്യാപ്‌ഷനാണ് ഇവിടെ വന്നിരിക്കുന്നത്.

നടി പാർവതി തിരുവോത്ത് ഉൾപ്പെടെയുള്ളവർ പരസ്യത്തിന് പിന്തുണയുമായി മുന്നോട്ടുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ  ഒട്ടേറെപ്പേർ പരസ്യത്തിന് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. (പരസ്യവീഡിയോ ചുവടെ)

Youtube Video


Also read: കോവിഡ് തോറ്റോടി; മണിയൻപിള്ള രാജു ഡബ്ബിംഗ് സ്റ്റുഡിയോയിൽ

കോവിഡ് മുക്തനായ ശേഷം സിനിമയിൽ സജീവമായി മണിയൻപിള്ള രാജു. പുതിയ ചിത്രം 'സുഡോകു'വിന്റെ ഡബ്ബിങ് സ്റ്റുഡിയോയിൽ അദ്ദേഹം കഥാപാത്രത്തിന് ശബ്ദം നൽകുന്ന ചിത്രമാണിത്. സി.ആർ. അജയകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മണിയൻപിള്ള രാജു, രൺജി പണിക്കർ, സാറ ഷെയ്‌ഖ തുടങ്ങിയവരാണ് അഭിനേതാക്കൾ.

താരം കോവിഡ് ബാധിതനായിരുന്ന വാർത്ത പുറത്തുവന്നിരുന്നു. അതിനു ശേഷം ന്യൂമോണിയ പിടിപെട്ടു. മാർച്ച് 25 ന് കോവിഡ് നെഗറ്റീവ് ആയി മാറുകയും ചെയ്‌തു. ഡോക്‌ടർമാർ വിശ്രമം എടുക്കാൻ നിർദ്ദേശിച്ചെങ്കിലും അദ്ദേഹം അസംബ്ലി തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. ഇനിയും അഞ്ചു വർഷങ്ങൾ കാത്തിരുന്നാൽ മാത്രമേ അടുത്തതായി വോട്ട് ചെയ്യാൻ കഴിയുള്ളൂ, അതുകൊണ്ടു ഈ അവസരം പാഴാക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

എന്നാൽ മണിയൻപിള്ള രാജു ഗുരുതരാവസ്ഥയിൽ തുടരുകയാണ്, ശബ്ദം നഷ്‌ടപ്പെട്ട അവസ്ഥയിൽ ഐ.സിയുവിലാണ് തുടങ്ങിയ തരത്തിൽ തെരഞ്ഞെടുപ്പിന് ശേഷം വാർത്ത പ്രചരിച്ചിരുന്നു. പ്രധാനമായും സോഷ്യൽ മീഡിയയിലാണ് ഇത്തരം വ്യാഖ്യാനമുണ്ടായത്.

ഇതിനെതിരെ മകൻ നിരഞ്ജ് രംഗത്തെത്തുകയും ചെയ്‌തു. "എന്‍റെ അച്ഛനെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ദയവായി നിർത്തണമെന്ന് എല്ലാവരോടും അഭ്യർഥിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു," എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ നിരഞ്ജ് അറിയിച്ചത്.
Published by: user_57
First published: April 18, 2021, 8:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories