• HOME
  • »
  • NEWS
  • »
  • buzz
  • »
  • WHAT WAS THE LOVE MESSAGE THAT PRINCESS DIANA HID FOR PRINCE CHARLES IN THE SHOES SHE WORE ON HER WEDDING DAY JK

വിവാഹദിനത്തിൽ അണിഞ്ഞ ഷൂസിൽ ഡയാന രാജകുമാരി ചാൾസ് രാജകുമാരന് വേണ്ടി ഒളിപ്പിച്ച പ്രണയ സന്ദേശമെന്ത്?

ആറു മാസം സമയമെടുത്താണ് ക്‌ളൈവ് ഷെൽട്ടനും സംഘവും ആ ഷൂസിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

News18

News18

  • Share this:
    ഡയാന രാജകുമാരി തന്റെ വിവാഹത്തിന് ധരിച്ച ഷൂസിൽ ചാൾസ് രാജകുമാരന് വേണ്ടി ഒരു സന്ദേശം ഒളിപ്പിച്ചിരുന്നതായി 40 വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തിയിരിക്കുകയാണ്. ടൗൺ ആൻഡ് കൗണ്ടി മാഗസിൻ റിപ്പോർട്ട് പ്രകാരം, വിവാഹദിനത്തിൽ ഡയാന രാജകുമാരി ധരിച്ച ഷൂസിന്റെ അടിവശത്ത് ഒരു പ്രണയചിഹ്നത്തിന് ഇരുവശത്തുമായി ഇംഗ്ലീഷിൽ 'സി', ഡി' എന്നീ അക്ഷരങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഡയാന, ചാൾസ് എന്നീ പേരുകളുടെ ആദ്യത്തെ അക്ഷരങ്ങളാണ് അവർ തമ്മിലുള്ള സ്നേഹബന്ധത്തെ സൂചിപ്പിക്കുന്ന വിധത്തിൽ ഷൂസിന്റെ അടിഭാഗത്ത് കോറിയിട്ടത്.

    മനോഹരമായ വിവാഹവസ്ത്രത്തിന്റെ അടിയിലായിരുന്നതിനാൽ കല്യാണത്തിന് സാക്ഷികളായവർക്ക് ഷൂസിൽ ഒളിപ്പിച്ച അതിമധുരതരമായ ആ പ്രണയ സന്ദേശം കാണാൻ കഴിഞ്ഞില്ല. അത് കൂടാതെ ആ ഷൂസിന്റെ മുൻഭാഗത്തായി വിവിധ വർണങ്ങളിലുള്ള തുണിക്കഷണങ്ങൾ കൊണ്ട് രൂപകൽപ്പന ചെയ്ത ഹൃദയത്തിന്റെ ഒരു ചിഹ്നവും ഉണ്ടായിരുന്നു. അലങ്കാരത്തിനായി 542 തൊങ്ങലുകളും 132 പവിഴമുത്തുകളും ചേർത്താണ് ആ ഷൂസ് നിർമിച്ചത്.

    ഡയാന രാജകുമാരിയ്ക്കും ചാൾസ് രാജകുമാരനും സ്വപ്നതുല്യമായ ഒരു വിവാഹജീവിതം ഒരുപക്ഷേ ഉണ്ടായിട്ടുണ്ടാകില്ല. എന്നാൽ, അവരുടെ വിവാഹദിവസം എല്ലാ അർത്ഥത്തിലും സ്വപ്നതുല്യം തന്നെയായിരുന്നു. അത്യാഢംബരത്തോടെ സംഘടിപ്പിക്കപ്പെട്ട ആ വിവാഹം ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ ശ്രദ്ധ ആകർഷിക്കും വിധമാണ് നടത്തിയത്. ബ്രിട്ടണിലെ രാജകുടുംബത്തിൽ നടന്ന വിവാഹം പത്രമാധ്യമങ്ങളുടെയെല്ലാം പ്രധാന തലക്കെട്ടുകളിൽ ഇടം നേടി. വിവാഹവസ്ത്രത്തിൽ ഡയാന രാജകുമാരി കഥകളിൽ മാത്രം നമുക്ക് കേട്ടു പരിചയമുള്ള അതിസുന്ദരിയായ മാലാഖയെപ്പോലെ തിളങ്ങി.

    Also Read-മാസ്കുകളോ സാമൂഹിക അകലമോ ഇല്ല: ആരോഗ്യപ്രവർത്തകർക്ക് തലവേദനയാകുന്ന 'ലോല്ലപ്പലൂസ' സംഗീതോത്സവം

    ഡയാന രാജകുമാരിയിലേക്ക് കണ്ണയക്കാതിരിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അവരുടെ വിവാഹവസ്ത്രവും പത്രമാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമായിരുന്നു. ഡേവിഡ്, എലിസബത്ത് ഇമ്മാനുവൽ എന്നിവർ ചേർന്ന് രൂപകൽപ്പന ചെയ്ത അതിമനോഹരമായ ആ വിവാഹ വസ്ത്രത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന നിരവധി എഡിറ്റോറിയലുകൾ പത്രങ്ങൾ അക്കാലത്ത് പ്രസിദ്ധീകരിച്ചു.

    ക്ളൈവ് ഷെൽറ്റൻ ആണ് വിവാഹത്തിനായി ഡയാന രാജകുമാരിയ്ക്ക് ആ ഷൂസ് രൂപകൽപ്പന ചെയ്തു നൽകിയത്. ഡയാന രാജകുമാരി ആ ഷൂസിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നതായും തനിക്ക് കൃത്യമായ നിർദ്ദേശങ്ങൾ തന്നിരുന്നതായും ഷെൽറ്റൻ പിന്നീട് ഡെയ്‌ലി മാളിനോട് സംസാരിക്കവെ വെളിപ്പെടുത്തിയിട്ടുണ്ട്. ഷൂസിന് ഉയരം കുറഞ്ഞ ഹീൽ വേണമെന്നും അടിഭാഗത്ത് ആ രഹസ്യ സന്ദേശം കോറിയിടണമെന്നും നിർദ്ദേശം നൽകിയത് ഡയാന രാജകുമാരി നേരിട്ടായിരുന്നു എന്നും ഷെൽറ്റൻ വെളിപ്പെടുത്തുന്നു.

    Also Read-ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന നർത്തകി പൂച്ച; വൈറൽ വീഡിയോ കാണാം

    5 അടിയും 10 ഇഞ്ചും നീളമുണ്ടായിരുന്ന ഡയാന ഉയർന്ന ഹീലുള്ള ഷൂസ് ധരിച്ചാൽ തനിക്ക് ചാൾസിനേക്കാൾ ഉയരമുണ്ടെന്ന് തോന്നിക്കുമോ എന്ന ആശങ്ക പങ്കുവച്ചിരുന്നുവത്രേ. അതിനാലാണ് ഉയരം കുറഞ്ഞ ഹീൽ മതിയെന്ന് നിർബന്ധം പിടിച്ചതെന്നും ഷെൽറ്റൻ പറയുന്നു. ഏതാണ്ട് ആറു മാസം സമയമെടുത്താണ് ക്‌ളൈവ് ഷെൽട്ടനും സംഘവും ആ ഷൂസിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
    Published by:Jayesh Krishnan
    First published:
    )}