ഇന്റർഫേസ് /വാർത്ത /Buzz / World's First Ever SMS | ലോകത്തിലെ ആദ്യത്തെ എസ്എംഎസ് ലേലത്തിന്; ആ സന്ദേശം എന്തായിരുവെന്ന് അറിയാമോ? 

World's First Ever SMS | ലോകത്തിലെ ആദ്യത്തെ എസ്എംഎസ് ലേലത്തിന്; ആ സന്ദേശം എന്തായിരുവെന്ന് അറിയാമോ? 

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

What was world's first SMS | ലോകത്തിലെ ആദ്യത്തെ എസ്എംഎസ് (SMS) സന്ദേശത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ?

  • Trending Desk
  • 1-MIN READ
  • Last Updated :
  • Share this:

ടെക്സ്റ്റ് മെസേജുകൾ (Text Message) അയയ്ക്കുന്നവർ ഇന്ന് വളരെ കുറവാണ്. മിക്ക ആളുകളും മറ്റ് സോഷ്യൽ മീഡിയ ആപ്പുകളായ വാട്സാപ്പ് (Whatsapp), മെസഞ്ചർ എന്നിവയാണ് ചാറ്റിംഗിനായി ഉപയോഗിക്കുന്നത്. എന്നാൽ ചില ആളുകൾ ഇപ്പോഴും മൊബൈലിൽ നിന്ന് അയക്കാവുന്ന ടെക്സ്റ്റ് സന്ദേശങ്ങൾക്ക് മുൻഗണന നൽകുന്നവരാണ്. ലോകത്തിലെ ആദ്യത്തെ എസ്എംഎസ് (SMS) സന്ദേശത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ? ലോകത്തിലെ ആദ്യത്തെ ആ ടെക്‌സ്‌റ്റ് സന്ദേശം 1.71 കോടി രൂപയ്ക്ക് ഉടൻ ലേലം ചെയ്യുമെന്ന് അടുത്തിടെ വോഡഫോൺ യുകെ വെളിപ്പെടുത്തി.

നീൽ പാപ്വർത്ത് തന്റെ സഹപ്രവർത്തകനായ റിച്ചാർഡ് ജാർവിസിന് കമ്പ്യൂട്ടറിലൂടെ അയച്ചതാണ് ഈ ആദ്യത്തെ ടെക്സ്റ്റ് സന്ദേശം. റിച്ചാർഡ് ജാർവിസ് ആയിരുന്നു അന്ന് കമ്പനിയുടെ ഡയറക്ടർ. ഈ SMS അദ്ദേഹത്തിന് ഒരു Orbitel 901 ഹാൻഡ്‌സെറ്റിലാണ് അയച്ചത്. "മെറി ക്രിസ്മസ്" എന്നതായിരുന്നു എസ്എംഎസിന്റെ ഉള്ളടക്കം. അക്ഷരങ്ങളടക്കം അതിൽ 14 പ്രതീകങ്ങൾ ഉപയോഗിച്ചിരുന്നു. 1992ലാണ് ഈ ആദ്യ സന്ദേശം അദ്ദേഹം അയച്ചത്. ഡിസംബർ 21ന് സന്ദേശം ലേലത്തിൽ വെയ്ക്കുമെന്നാണ് വിവരം. പാരീസ് ലേല സ്ഥാപനമായ അഗുട്ടെസ് ആണ് സന്ദേശത്തിന്റെ ലേലം നടത്തുന്നത്.

ഇനി ഈ സന്ദേശം അയച്ച നെറ്റ്‌വർക്ക് ഏതാണെന്ന് അറിയാൻ ആകാംക്ഷയുണ്ടോ? ലോകത്തിലെ ആദ്യത്തെ ടെക്‌സ്‌റ്റ് സന്ദേശം അയച്ച നെറ്റ്‌വർക്ക് വോഡഫോൺ ആണ്. ഇപ്പോഴിതാ വോഡഫോൺ ആണ് ഈ സന്ദേശം ലേലത്തിൽ വയ്ക്കാൻ ഒരുങ്ങുന്നത്. വോഡഫോണിൻ്റെ തീരുമാനം പ്രകാരം ഈ ലേലത്തിൽ നിന്ന് ലഭിക്കുന്ന പണം UNHCR - UN അഭയാർത്ഥി ഏജൻസിക്ക് നൽകും.

ഇക്കാലത്ത് ആളുകളുമായി ബന്ധപ്പെടുക എന്നത് വളരെ എളുപ്പമുള്ള ഒരു കാര്യമായി മാറിയിരിക്കുന്നു. വീഡിയോ കോളുകൾ അടക്കം എല്ലാവർക്കും ആശയ വിനിമയം നടത്താനുള്ള ആധുനിക ഓപ്ഷനുകൾ ധാരാളമുണ്ട്. ഇന്ന് സന്ദേശമയയ്ക്കൽ എന്ന പ്രക്രിയ വളരെ എളുപ്പമാണ്. വാട്സാപ്പ്, മെസെഞ്ചർ തുടങ്ങിയ ആപ്പുകളാണ് ഇതിനായി ആളുകൾ അധികവും ഉപയോഗിക്കുന്നത്. എന്നാൽ മുമ്പ് മെസ്സേജിംഗ് ഇത്ര എളുപ്പമായിരുന്നില്ല. എസ്എംഎസുകൾ അയക്കാൻ പണം നൽകേണ്ട ഒരു കാലമുണ്ടായിരുന്നു.

അമേരിക്കൻ സൈന്യത്തിന്‍റെ ആവശ്യത്തിനായി രൂപം നൽകിയ അർപാനെറ്റ് എന്ന നെറ്റ്വർക്കാണ് ഇന്ന് കാണുന്ന ഇന്‍റർനെറ്റായി പരിണമിച്ചത്. പിന്നീട് വാണിജ്യപരമായ നേട്ടങ്ങൾക്കുവേണ്ടി അമേരിക്ക അർപാനെറ്റിനെ ഉപയോഗിച്ചു തുടങ്ങുകയായിരുന്നു.

റേയ് ടോംലിൻസനാണ് ആദ്യ ഇ-മെയിൽ അയച്ചത്. പരീക്ഷണമെന്ന നിലയിൽ സ്വന്തം മെയിൽ അഡ്രസിലേക്കാണ് ടോംലിൻസൺ ആദ്യ ഇ-മെയിൽ അയച്ചത്. ഇന്‍റർനെറ്റ് കണ്ടെത്തിയ ടിം ബർണേഴ്സ് ലി എന്നയാളാണ് ആദ്യ സെൽഫി നെറ്റിൽ അപ്ലോഡ് ചെയ്യുന്നത്. എന്നാൽ ഇന്‍റർനെറ്റിൽ ആദ്യമായി അപ്ലോഡ് ചെയ്ത ഫോട്ടോ ഇതല്ല. സ്വിസ്റ്റർലൻഡിലെ ഒരു വനിത ടിവി ഷോയുടെ ചിത്രമായിരുന്നു.

Summary: All about World's first SMS, which is up on auction in December

First published:

Tags: Mobile phone, Sms charges