• HOME
  • »
  • NEWS
  • »
  • buzz
  • »
  • Optical illusion | കാണുന്നത് മുതലകളെയോ പക്ഷിയേയോ? നിങ്ങളുടെ വ്യക്തിത്വം എന്തെന്ന് ഈ ചിത്രം പറയും

Optical illusion | കാണുന്നത് മുതലകളെയോ പക്ഷിയേയോ? നിങ്ങളുടെ വ്യക്തിത്വം എന്തെന്ന് ഈ ചിത്രം പറയും

പറയൂ, നിങ്ങൾ ആദ്യം എന്താണ് കണ്ടത്? നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഫലങ്ങൾ എന്താണെന്ന് നോക്കാം

വൈറൽ ചിത്രം

വൈറൽ ചിത്രം

  • Share this:
ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (optical illusion) ചിത്രങ്ങൾ ഇന്റർനെറ്റിലെ ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണ്. ഒരു വ്യക്തി എങ്ങനെയാണ് ആ ചിത്രം മനസ്സിലാക്കുന്നത് എന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഇതിനെ പിന്താങ്ങുന്നവർ ഏറെയാണ്. ചിലർ അവയെ ഒരു പ്രത്യേക രീതിയിൽ നോക്കുന്നു, മറ്റുള്ളവർ വ്യത്യസ്ത കോണുകൾ മനസ്സിലാക്കുന്നു. നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന വിചിത്രമായ ചിത്രങ്ങളുള്ള ചില ഒപ്റ്റിക്കൽ ഇല്ലൂഷനുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകണം.

ഒരാളുടെ വ്യക്തിത്വം പരിശോധിക്കാൻ ആളുകൾ പലപ്പോഴും ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നു. നിങ്ങൾ ഈ ചിത്രങ്ങൾ വിശകലനം ചെയ്യുന്ന രീതി നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കും. നമ്മുടെ കാഴ്ചയെ ആർക്കും കബളിപ്പിക്കാൻ കഴിയില്ല എന്ന ആത്മവിശ്വാസം ഉള്ളതിനാൽ നമ്മൾ കാണുന്നതിനെ സ്വീകരിക്കാൻ ശീലിച്ചു പോന്നവരാണ് പലരും. എന്നിരുന്നാലും, ചില ചിത്രങ്ങൾ അവിടെ ഇല്ലാത്ത കാര്യങ്ങൾ കാണുന്നതിന് കാരണമായേക്കാം അല്ലെങ്കിൽ ഉള്ളവ കാണുന്നതിൽ പരാജയപ്പെടാം.

അടുത്തിടെ, ബ്രൈറ്റ്സൈഡ് രണ്ട് മുതലകളെയോ ഒരു പക്ഷിയെയോ വിവരിക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം പോസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ചിത്രം വൈറലായിട്ടുണ്ട്. അവിടെ ഉപയോക്താക്കൾ അവരുടെ വ്യക്തിത്വം കണ്ടെത്താൻ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നു. പറയൂ, നിങ്ങൾ ആദ്യം എന്താണ് കണ്ടത്? നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഫലങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം!

രണ്ട് മുതലകൾ: കാര്യങ്ങൾ നിയന്ത്രണത്തിലും ആജ്ഞയിലും നിലനിർത്താൻ നിങ്ങൾ നിരന്തരം പരിശ്രമിക്കുന്നവരായിരിക്കും നിങ്ങൾ. കൂടാതെ, നിങ്ങൾ ഒരു ക്രൂരനായ സ്വേച്ഛാധിപതിയല്ല, മറിച്ച് മനസ്സാക്ഷിയുള്ള ഒരു മാനേജർ, മേധാവി അല്ലെങ്കിൽ നേതാവ് ആണ്.

ഒരു പക്ഷി: ജീവിതത്തിന്റെ കുത്തനെയുള്ളതും ദുഷ്‌കരവുമായ പാതകളിലൂടെ ഉയരങ്ങളിലേക്ക് നയിക്കപ്പെടുന്നത് ഒരുപക്ഷേ നിങ്ങൾ കാര്യമാക്കുന്നില്ല. നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം അഭിപ്രായങ്ങൾ ഇല്ലെന്ന് ഇതിനർത്ഥമില്ല, അതിനർത്ഥം നിങ്ങൾ പതിവായി മറ്റുള്ളവരെ ശ്രദ്ധിക്കുകയും ഒരു വിട്ടുവീഴ്ചയിൽ എത്താൻ ശ്രമിക്കുകയും ചെയ്യുന്നു എന്നാണ്. അതുകൊണ്ടാണ് നിങ്ങൾ വളരെ തുറന്നതും സൗഹൃദപരവുമായ സ്വഭാവവുമുള്ളയാളാവുന്നത്.

ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാകുന്നത് ഇതാദ്യമല്ല. ഒറ്റനോട്ടത്തിൽ സൂലാൻഡറിൽ നിന്നുള്ള ബെൻ സ്റ്റില്ലറുടെ ഡെറക് എന്ന കഥാപാത്രത്തിന്റെ ചിത്രമെന്ന് തോന്നുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം അടുത്തിടെ ഇന്റർനെറ്റിൽ വൈറലായി മാറിയിരുന്നു. കാഴ്ചക്കാർ പാതി അടഞ്ഞ കണ്ണുകളോടെ ചിത്രം നോക്കുമ്പോൾ, ചിത്രം രൂപാന്തരപ്പെട്ട് പകരം ഒരു യുവതിയുടെ മുഖം തെളിയുന്നതായിരുന്നു കാഴ്ച. ഒരു റഷ്യൻ കലാകാരനാണ് ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം സൃഷ്ടിച്ചതെന്ന് ആരോപിക്കപ്പെടുന്നു. 2018-ലാണ് ചിത്രം ആദ്യം വൈറലായത്. ആ ചിത്രത്തിൽ പെൺകുട്ടിയെ പലരും അമേരിക്കൻ ഗായിക ബിയോൺസുമായി താരതമ്യം ചെയ്തു.

Summary: What you see in this pic defines your personality
Published by:user_57
First published: