ന്യൂഡല്‍ഹി: മരുമകളെ വിവാഹം കഴിയ്ക്കുന്ന മധ്യവയസ്കൻ എന്ന തരത്തിൽ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലായി ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിരവധി ഉപയോക്താക്കളാണ് ട്വിറ്ററില്‍ പ്രചരിക്കുന്ന ഈ ക്ലിപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
യുവതിയും മധ്യവയസ്കനും ക്ഷേത്രത്തില്‍ നിന്ന് ഹാരമണിഞ്ഞ് പുറത്തേക്ക് വരുന്ന രംഗമാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. യുവതി ഇദ്ദേഹത്തിന്റെ മരുമകളാണെന്നാണ് ചിലര്‍ ആരോപിക്കുന്നത്. ഇവരെ ക്ഷേത്രത്തിനടുത്തുള്ള ഗേറ്റില്‍ ചിലര്‍ തടഞ്ഞു നിര്‍ത്തി വീഡിയോ എടുക്കുകയാണ് ചെയ്തിരിക്കുന്നത്. എന്തിനാണ് ഇത്രയും ചെറിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതെന്ന് ചിലര്‍ ഇയാളോട് ചോദിക്കുന്നതും വീഡിയോയിലുണ്ട്. മകന്റെ മരണ ശേഷമാണ് ഈ തീരുമാനമെടുത്തതെന്നാണ് ഇദ്ദേഹം മറുപടിയായി പറഞ്ഞത്.
അതേസമയം ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല താന്‍ ഈ കല്യാണത്തിന് സമ്മതിച്ചതെന്നാണ് യുവതി വീഡിയോയില്‍ പറയുന്നുണ്ട്. തന്നെ നോക്കാന്‍ ആരുമില്ലെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് ഇവരെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
മറ്റ് ചിലര്‍ ഈ വീഡിയോ വ്യാജ വീഡിയോ ആണോ എന്നും ചോദിച്ചിരുന്നു. മകന്‍ മരിച്ചപ്പോള്‍ അമ്മായി അച്ഛന്‍ മരുമകളെ വിവാഹം കഴിച്ചു എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.
യൂട്യൂബില്‍ പ്രചരിക്കുന്ന ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. ക്ലിപ്പിലെ ദൃശ്യങ്ങള്‍ സ്‌ക്രിപ്റ്റഡ് ആണെന്ന മുന്നറിയിപ്പോടെയാണ് ഒറിജിനല്‍ വീഡിയോ പുറത്തു വന്നിരിക്കുന്നത്. എന്നാൽ ട്വിറ്ററിൽ പ്രചരിക്കുന്ന വീഡിയോയിൽ ഇതില്ല.
”ഈ വീഡിയോയില്‍ ഉള്ളതെല്ലാം സാങ്കല്‍പ്പികമാണ്. യാഥാര്‍ത്ഥ്യം പറയാനോ കാണിക്കാനോ കഴിയാത്തത്ര കയ്‌പ്പേറിയതാണ്. നമ്മുടെ രാജ്യത്ത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ ഇതൊന്നും യഥാര്‍ത്ഥ്യമല്ല,” എന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മുമ്പ് ഉത്തര്‍പ്രദേശിലെ ചാപ്പിയ ഉമറോ ഗ്രാമത്തില്‍ സമാനമായ സംഭവം നടന്നിരുന്നു. 70 കാരനായ വയോധികൻ തന്റെ മരുമകളെ വിവാഹം കഴിച്ചത് അന്ന് ഏറെ ചര്‍ച്ചയായിരുന്നു. കൈലാഷ് യാദവ് എന്നായിരുന്നു ആ വയോധികന്റെ പേര്. ഒരു പതിറ്റാണ്ട് മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ അന്തരിച്ചത്. അദ്ദേഹത്തിന്റെ മൂന്നാമത്തെ മകനും പിന്നീട് മരിച്ചിരുന്നു. കൈലാഷിന്റെ മരുമകളായിരുന്നു പൂജ (മൂന്നാമത്തെ മകന്റെ ഭാര്യ). കൈലാഷിനെക്കാള്‍ 42 വയസ്സ് ഇളയത് ആണ് പൂജ. ഭര്‍ത്താവിന്റെ മരണ ശേഷം അവര്‍ പുനര്‍വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ആ വിവാഹവും അധികം നാള്‍ നീണ്ടു നിന്നില്ല. അതിന് ശേഷമാണ് കൈലാഷ് മരുമകളെ വിവാഹം കഴിച്ചത്. അതേസമയം വിവാഹത്തെപ്പറ്റി ഇവരുടെ അയല്‍ക്കാര്‍ ഒന്നും അറിഞ്ഞിരുന്നില്ല. പിന്നീട് ഇന്റര്‍നെറ്റില്‍ ഫോട്ടോ വന്നപ്പോഴാണ് വിവാഹ കാര്യം നാട്ടുകാര്‍ അറിഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Marriage, Viral video