• HOME
  • »
  • NEWS
  • »
  • buzz
  • »
  • Queen Elizabeth II | എലിസബത്ത് രാജ്ഞിയുടെ ശ്രദ്ധ നേടിയ സുരേഷ് ഗോപിയുടെ 'കാവി സ്യൂട്ട്'; മറക്കാനാകാത്ത ഓർമ്മകൾ

Queen Elizabeth II | എലിസബത്ത് രാജ്ഞിയുടെ ശ്രദ്ധ നേടിയ സുരേഷ് ഗോപിയുടെ 'കാവി സ്യൂട്ട്'; മറക്കാനാകാത്ത ഓർമ്മകൾ

അന്ന് സുരേഷ് ഗോപിക്ക് ലഭിച്ച രാജ്ഞിയുടെ പ്രശംസയെ കുറിച്ച് അദ്ദേഹം തന്നെയാണ് സന്തോഷപൂർവ്വം പങ്കുവെച്ചത്

സുരേഷ് ഗോപി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം

സുരേഷ് ഗോപി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം

  • Last Updated :
  • Share this:

    എലിസബത്ത് രാജ്ഞിയുടെ (Queen Elizabeth) വിയോഗത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ( Narendra Modi) ഉൾപ്പെടെ അനുശോചനം അറിയിച്ചു. ഇന്ത്യക്ക് ( India) എക്കാലവും ഓർമ്മിക്കാവുന്ന ഒന്നാണ് 2017ലെ എലിസബത്ത് രാജ്ഞിയുമായുള്ള ഇന്ത്യൻ സംഘത്തിന്റെ കൂടിക്കാഴ്ച. ആ ഓർമ്മയാണ് ഈ വേളയിൽ വീണ്ടും അനുസ്മരിക്കുന്നത്.


    ഇന്ത്യ- യുകെ സാംസ്കാരിക വർഷാഘോഷത്തിനായിരുന്നു എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇന്ത്യയ്ക്ക് അവസരം ലഭിച്ചത്. അന്നത്തെ കൂടിക്കാഴ്ചയിൽ ഇന്ത്യന്‍ സംഘത്തിലെ സാന്നിധ്യമായിരുന്നു സുരേഷ് ഗോപിയും കമല്‍ ഹാസ്സനും. അരുണ്‍ ജെയ്‌റ്റ്ലിയുടെ നേതൃത്വത്തില്‍ പ്രത്യേക അതിഥികളായി എത്തിയ ഇരുവര്‍ക്കും എലിസബത്ത് രാജ്ഞിയുമായി പ്രത്യേക കൂടി കാഴ്ചയ്ക്കുള്ള അവസരവും ലഭിച്ചിരുന്നു.


    അന്ന് ഏറെ വാർത്തയായ ഒരു സംഭവമായിരുന്നു എലിസബത്ത് രാജ്ഞിയുടെ ശ്രദ്ധ പിടിച്ചു പറ്റിയ സുരേഷ് ഗോപിയുടെ കോട്ട്. എംപിയും നടനുമായ അദ്ദേഹം അന്നണിഞ്ഞ കാവി നിറത്തിലുള്ള ഒരു കോട്ടായിരുന്നു രാജ്ഞിയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. സുരേഷ് ഗോപി അണിഞ്ഞിരുന്ന ആ കോട്ട് വളരെ നന്നായിരുന്നു എന്നാണ് രാജ്ഞി അന്ന് പ്രശംസിച്ചത്. അദ്ദേഹം ഏതു മണ്ഡലത്തിൽ നിന്നുള്ള എംപി ആണെന്നും അപ്പോൾ എലിസബത്ത് രാജ്ഞി തിരക്കിയിരുന്നു. അന്ന് സുരേഷ് ഗോപിക്ക് ലഭിച്ച രാജ്ഞിയുടെ പ്രശംസയെ കുറിച്ച് അദ്ദേഹം തന്നെയാണ് സന്തോഷപൂർവ്വം പങ്കുവെച്ചത്.



    കൂടാതെ ആ സംഭാഷണവേളയിൽ സുരേഷ് ഗോപി കേരളത്തെ കുറിച്ച് കൂടുതൽ വിവരിക്കുകയും ചെയ്തു. തുടർന്ന് എലിസബത്ത് രാജ്ഞിക്ക് കേരളം സന്ദര്‍ശിക്കണമെന്ന മോഹവുണ്ടായിരുന്നു. യുകെയും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം ഉയർത്തിക്കാട്ടുന്നതിനായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിന് തുടക്കമിട്ട സാംസ്കാരിക ഉത്സവത്തിൽ ഇവരുൾപ്പെട്ട ഇന്ത്യൻ സംഘം ഇന്ത്യയെ പ്രതിനിധീകരിച്ചു. പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യൻ നയതന്ത്രജ്ഞരും ലണ്ടനിലെ ഹൈക്കമ്മീഷണർ വൈ.കെ. സിൻഹ എന്നിവരും ഉണ്ടായിരുന്നു.


    അതേസമയം തെരേസ മേ മന്ത്രിസഭയിലെ രാജ്യാന്തര വികസനത്തിന്റെ ചുമതലയുള്ള ഇന്ത്യൻ വംശജയായ മന്ത്രി പ്രീതി പട്ടേലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ബ്രിട്ടനെ പ്രതിനിധീകരിച്ചത്. അതും ഇന്ത്യക്ക് ഏറെ അഭിമാനിക്കാവുന്ന ഒന്ന് തന്നെ ആയിരുന്നു. ചടങ്ങിൽ 220 പേർ അന്ന് പങ്കെടുത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വർഷം ഇന്ത്യ-യുകെ സാംസ്‌കാരിക വർഷമായി അന്ന് ആചരിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ സൗഹൃദവും സഹകരണവും ഊട്ടിഉറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. അന്ന് ഇന്ത്യക്ക് എന്നെന്നും ഓർത്തിരിക്കാവുന്ന അഭിമാനകരമായ നിമിഷങ്ങൾ ആയിരുന്നു എലിസബത്ത് രാജ്ഞി സമ്മാനിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്നായിരുന്നു രാജ്ഞിയുടെ വിടവാങ്ങൽ. അതേസമയം ഏറ്റവുമധികം കാലം ബ്രിട്ടനിലെ ഭരണാധികാരിയായിരുന്ന റെക്കോർഡ് കരസ്ഥലമാക്കിയ രാജ്ഞി വിട വാങ്ങുന്ന ഈ നിമിഷം ഇന്ത്യ വീണ്ടും സ്മരിക്കുകയാണ് ആ കൂടിക്കാഴ്ച.


    Summary: When Queen Elizabeth commented on Suresh Gopi's saffron coat

    Published by:user_57
    First published: